17.1 C
New York
Wednesday, January 19, 2022
Home Literature മാമനുമൊത്ത് (കഥ)

മാമനുമൊത്ത് (കഥ)

രവി കൊമ്മേരി.

പീടികത്തിണ്ണയിലെ നല്ല ഉറക്കം അമ്പിളിമാമൻ്റെ പുഞ്ചിരികണ്ടാണ് ഉണർന്നത്. അരികിൽ കണ്ട വീപ്പയിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് മുഖവും കഴുകി ഇറങ്ങി. അകലെ മാനത്ത് നടന്നു നീങ്ങുന്ന അമ്പിളിമാമനെയും നോക്കി അങ്ങിനെ നടന്നു. എന്താ മൂപ്പരുടെ ഒരു ചിരി. എന്താ ഒരു ചന്തം ! മൂപ്പരോട് കഥയും പറഞ്ഞ് നടന്ന് നടന്ന് ചെന്നെത്തിയത് ഒരു പടിപ്പുരവാതിലിൻ്റെ മുന്നിലായിരുന്നു. കരവിരുതിൻ്റെ മനോഹാരിത വിളിച്ചറിയിക്കുന്ന രണ്ട് വലിയ നിലവിളക്കിൻ്റെ പൂർണ്ണരൂപങ്ങൾ ആ വാതിലിൽ കൊത്തി വച്ചിട്ടുണ്ടായിരുന്നു. വളരെ പൊക്കമുള്ള മതിലോടു കൂടിയ അത്രയും തന്നെ ഉയരമുള്ള പടിപ്പുര വാതിൽ. അത് അടഞ്ഞുകിടക്കുകയായിരുന്നു. മുന്നിൽ വഴിമുടക്കി നിൽക്കുന്ന ആ വലിയ വാതിലും നോക്കി ഒരു നിമിഷം നിന്നു. എന്നിട്ട് വീണ്ടും മാനത്തേക്ക് ഒന്നു നോക്കി. അമ്പിളിമാമൻ പടിപ്പുര വാതിലും കടന്ന് അപ്പോഴും അങ്ങിനെ പോകുകയായിരുന്നു. അനന്തമായ നീലാകാശത്തിൽ അതിരുകളില്ലാത്ത വിജനതയിലൂടെ ആരെയും കൂസാതെയുള്ള യാത്ര. മാറിവരുന്ന വർണ്ണ വിസ്മയങ്ങളെയെല്ലാം തലോടിക്കൊണ്ട് മൂപ്പരങ്ങിനെ താളത്തിൽ പുഞ്ചിരിച്ച് ഒഴുകുകയാണ്.

ഇന്ന് രാവ് വെളുക്കുവോളം അമ്പിളി മാമനോട് കിന്നാരം പറഞ്ഞ് നടക്കാമെന്ന് കരുതി ഇറങ്ങിയതാണ് . നാശം. ഈ വാതിൽ. പണി പറ്റിച്ചു. നടത്തം തടസപ്പെട്ടതിലുള്ള ദേഷ്യം തീർക്കാൻ ആ പടിപ്പുരവാതിലിൽ ആഞ്ഞടിക്കാൻ കൈയ്യുയർത്തിയതും വാതിലിൻ്റെ പിറകിൽ നിന്നും അടക്കിപ്പിടിച്ചുള്ള ഒരു സംസാരം കാതിലെത്തി. ഉയർത്തിയകൈ മെല്ലെ പിൻവലിച്ചുകൊണ്ട് ശ്രദ്ധിച്ചു. അതെ, രണ്ടു പേർ ചേർന്ന് പതുക്കെ സംസാരിക്കുന്നുണ്ട്. വാതിലിന് ചെവി ചേർത്ത് വച്ച് ഒന്നുകൂടി ശ്രദ്ധിച്ചു. എന്നാൽ പെട്ടന്ന് പിൻവലിച്ചു. കാരണം, അകത്തുള്ളവർ ഒരു പക്ഷേ വാതിൽ പെട്ടന്ന് തുറന്നാൽ കുഴപ്പമാകും. എന്നാലും ഈ പാതിരാത്രി ആരാണ് ഈ വാതിലിനപ്പുറത്ത് ? എന്താണ് അവിടെ നടക്കുന്നത് ?

നമുക്കെല്ലാവർക്കും കാണും ഇത്തരത്തിലുള്ള ജിജ്ഞാസ അല്ലേ..? ചിലപ്പോൾ അത് നല്ലതിനാവാം. മറ്റു ചിലപ്പോൾ അത് അപകടവുമാകാം. മതിലിനപ്പുറത്ത് അടുത്തൊന്നും ഒരു വെളിച്ചവും ഉണ്ടെന്ന് തോന്നുന്നില്ല. എന്തായാലും അവിടെ എന്താണ് നടക്കുന്നത് എന്നൊന്ന് അറിയണം. കണ്ണുകൾ ചുറ്റിലും പരതി. അപ്പോഴും അമ്പിളിമാമൻ വളരെ ദൂരെയൊന്നും എത്തിയിട്ടുണ്ടായിരുന്നില്ല. ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി മെല്ലെ നീങ്ങുകയാണ്. ഒരു ഇരുപത്തി അഞ്ചു മീറ്റർ മാറി മതിലിനോട് ചേർന്ന് ഒരു മരം നിൽക്കുന്നത് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. ഉടനെ അങ്ങോട്ട് പിടിച്ചു.

മാങ്ങയും, ചക്കയും, പഴങ്ങളും ഒക്കെ വളരെ ഇഷ്ടമായതുകൊണ്ടും, നാട്ടിൽ മിക്കവീടുകളിലും ഇതൊക്കെ ഉള്ളതുകൊണ്ടും മരം കയറുന്നത് ഒരു പ്രയാസമേ ആയിരുന്നില്ല.

ഇപ്പഴും പുറത്ത് നടക്കുന്നതൊന്നും അറിയാതെ അകത്ത് രണ്ടു പേർ കാര്യമായ ചർച്ചയിലാണ്.
മതിലിനു മുകളിലൂടെ നിരങ്ങി നിരങ്ങി അവർ ഇരിക്കുന്നതിൻ്റെ നേരെ മുകളിൽ എത്തി.

നീ പറഞ്ഞതുപോലെയാണെങ്കിൽ ഭാഗംവയ്പ്പുകഴിഞ്ഞാൽ അവർ ഈ തറവാട് പൊളിച്ചു കളയും.

ഉം…. അതുറപ്പ. എന്തു വില കൊടുത്തും നമുക്ക് ഈ ഭാഗംവയ്പ്പ് തടയണം.

എടോ അതത്ര എളുപ്പമല്ല. ഏറ്റവും പ്രശ്നക്കാരനായ തറവാട്ടിലെ ആ കാട്ടു മാക്കാനുണ്ടല്ലോ.. ആര്യൻ ! അവൻ്റെ പിന്നിൽ ഇവിടുത്തെ പ്രധാന പാർട്ടി നേതാവുണ്ട്. പാർട്ടിക്കാരും. അവരാണ് ഇത് പൊളിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത്.

രാഷ്ട്രീയക്കാർക്കെന്നതാടോ ഈ തറവാട് പൊളിച്ചാൽ കാര്യം ?

ഒക്കെ അഴിമതിയാടോ. തറവാട് പൊളിച്ചിട്ട് ഇവിടെ വരാൻ പോകുന്നത് വലിയ ഏതോ ഒരു ആശുപത്രിയാണ്പോലും. ഇവിടുത്തെ രാഷ്ട്രീയ നേതാവൊക്കെ ആശുപത്രി ടീമിൻ്റെ കൈയ്യീന്ന് ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാ കേട്ടത്.

അങ്ങിനെയാണെങ്കിൽ എന്തു വില കൊടുത്തും അവരത് കൊണ്ടുവരും. എന്നാലും നമുക്കിത് എങ്ങിനെയെങ്കിലും മുടക്കണമെടോ. അല്ലങ്കിൽ തമ്പ്രാനേയും, തമ്പ്രാട്ടീനേം, പാവം ആ മകളേയും അവന്മാര് പെരുവഴിയിലാക്കും. അത് പാടില്ല. ഈ തറവാട് ഈ നാടിൻ്റെ അഭിമാനമാണ്.

അപ്പോൾ അതാണ് കാര്യം. ഈ തറവാട്ടിലുള്ളവരെ ഇറക്കിവിട്ട് തറവാട് പൊളിച്ച് ആശുപത്രി പണിയാനുള്ള പരിപാടിയാണ്. ഉം…ഇതിലൊന്നിടപെടാം. തീരുമാനിച്ചുറപ്പിച്ച് വീണ്ടും മാനത്ത് അമ്പിമാമനെ ഒന്ന് നോക്കി. അപ്പോഴേക്കും അമ്പിളിമാമൻ വളരെ ദൂരം എത്തിയിരുന്നു. മഴക്കാറ് വന്ന് മാനം നിറഞ്ഞു. മാമൻ ഉൾവലിഞ്ഞു. അപ്പോഴും ചർച്ചകൾ എങ്ങുമെത്താതെ ആ രണ്ടു പേരും പടിപ്പുരവാതിലിൻ്റെ ചുവടെയിരുന്നു ചർച്ചയോട് ചർച്ചയാണ്.

കയറിയ മരത്തിലൂടെ തന്നെ താഴെയിറങ്ങി ഇരുട്ടിൻ്റെ അഗാധതയിലേക്ക് നടന്നു നീങ്ങുമ്പോൾ, ആരാണീ രാഷ്ട്രീയ നേതാവ് ? ആരാണീ ആര്യൻ ? ഇവരെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു മനസ്സിൽ.

എന്നത്തേയും പോലെ നേരം വെളുത്തു. ഇന്നത്തെ പ്രഭാതത്തിന് എന്തോ ഇത്തിരി ശൗര്യം കൂടുതലുണ്ടോ ? രാത്രി നല്ല മഴ പെയ്ത് തോർന്നതിനാലായിരിക്കാം വെയിലിന് കാലത്ത് തന്നെ ഇത്ര ചൂട്. പകല് മുഴുവൻ ഭ്രാന്തമായ രീതിയിലാണെങ്കിലും കാര്യമായ രീതിയിൽ അന്വേഷണത്തിലൂടെ നീങ്ങി

നേരം വൈകി. അമ്പിളിമാമൻ വന്ന് വിളിക്കുന്നതു പോലെ തോന്നിയാണ് ഉണർന്നത്. മൂപ്പരുടെ സ്ഥിരം പുഞ്ചിരിതന്നെ. ഇന്നലെ പറയാൻ മറന്നതും, ചോദിക്കാൻ മറന്നതുമൊക്കെ, ഇന്ന് ആവാമെന്ന് കരുതി കൂടെ നടന്നു. ഒടുവിൽ കൊണ്ടെത്തിച്ചത് എത്തേണ്ടിടത്തു തന്നെ.

പിന്നാമ്പുറത്തെ പ്ലാവിൻ കൊമ്പിലൂടെ കയറിയിറങ്ങിയത് ടെറസ്സിലായിരുന്നു. വിളിക്കാനൊന്നും നിന്നില്ല. സാക്ഷകൾ അറിഞ്ഞതു പോലുമില്ല. വാതിൽ തുറന്നകത്തുകടന്നു. ഗോവണിയിറങ്ങി നേരെ അടുക്കളയിലെത്തി. പുറത്തേക്കുള്ള വാതിൽ ഓടാമ്പലിളക്കി ചാരി വച്ചു. വീണ്ടും നേരെ മുകളിൽ ചെന്നു. ബെഡ് റൂമിൻ്റെ വാതിൽ അടച്ചിരുന്നില്ല. കട്ടിലിനരികിലെത്തി മെല്ലെ വിളിച്ചുണർത്തി. ഇവൻ്റെ ഭാര്യയും മക്കളും ഇവിടെ ഇല്ലാത്തത് നന്നായി.

മുഖം മറച്ച് മുന്നിൽ തോക്കുമായി നിൽക്കുന്ന ആളിനെ കണ്ടതും പേടിച്ചു നിലവിളിച്ചു. പക്ഷേ ശബ്ദം പുറത്തു വന്നില്ല.

നേരിട്ട് കാര്യം പറഞ്ഞു. നീ ഇവിടെ എന്ത് നെറികെട്ട രാഷ്ട്രീയവും നടത്തിക്കോളു. എന്നാൽ ആ തറവാട് പൊളിച്ച് അവിടെയുള്ള പാവങ്ങളെ വഴിയാധാരമാക്കി അവിടെ ആശുപത്രി പണിയാൻ നീ വാങ്ങിയ ലക്ഷങ്ങൾ തിരിച്ചു കൊടുത്ത് പറയേണ്ടവരോടൊക്കെ പറഞ്ഞ് ആ പരിപാടി അങ്ങ് ഉപേക്ഷിക്കണം. മനസ്സിലായോടാ രാഷ്ട്രീയമോനെ.

പെട്ടന്ന് തിരിച്ചു കിട്ടിയ ധൈര്യം വച്ച് നേതാവ് രാഷ്ട്രീയക്കാരൻ്റെ ശൈലിയിൽ ഒന്നു വിറപ്പിച്ചു നോക്കി.

” മാനസം മറുതീരം തേടുന്ന നേരത്ത്,
ആത്മാവ് ചിതയെരിഞ്ഞണയില്ല സോദരാ..
നിൻ്റെ….
ആത്മാവ് ചിതയെരിഞ്ഞണയില്ല സോദരാ “.
ചിരിച്ചു കൊണ്ട് ഒരു പാട്ടും പാടി തിരിഞ്ഞു നിന്നു പറഞ്ഞു,,,,,
” ഇന്ന് ഇവിടെ ഈ തോക്കിൻ കുഴൽ നിൻ്റെ കണ്ണിനു മുന്നിൽ കൊണ്ടുവന്ന് ഇങ്ങിനെ നിറുത്തിയെങ്കിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കാണേണ്ടവരെയൊക്കെ കണ്ട്, കൊടുക്കേണ്ടതൊക്കെ കൊടുത്ത് തറവാട് പൊളിച്ച് ആശുപത്രി പണിയുന്ന തീരുമാനം പിൻവലിച്ചിരിക്കണം. ഇല്ലങ്കിൽ… ഏതെങ്കിലും ഒരു മറവിൽ നിന്ന് ഇതിലെ ഉണ്ടകൾക്ക് നിൻ്റെ തലപ്പിളർന്ന് പോകാൻ ഒരു വിഷമവും ഉണ്ടാകില്ല “. പിന്നെ, നിൻ്റെ ബോർഡിംഗിൽ പഠിക്കുന്ന മകനുണ്ടല്ലോ. അവനെയും വായ്ക്കരിയിടാൻ വരെ വീട്ടുകാർക്കും കിട്ടില്ല.

രാഷ്ട്രിയക്കാരൻ്റെ ബുദ്ധി നീ കാട്ടണ്ട. സ്വന്തം ജീവിതമാണ്. സ്വന്തം ചോരയും. പറഞ്ഞിട്ട് പോകുന്നത് മറക്കാതിരിക്കാൻ അര മണിക്കൂറിനകം പുറത്ത് നോക്കിയാൽ മതി. പോട്ടേ ടാ പന്ന….

പെട്ടന്ന് തൊട്ടടുത്തിരുന്ന സ്വിച്ച് ഓഫ് ചെയ്ത് റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന വഴിയേ തിരിച്ചിറങ്ങി. നേരെ അടുക്കള ഭാഗത്തു ചെന്ന് വാതിൽ തുറന്ന് അകത്തു കടന്ന് ഗ്യാസിൻ്റെ പൈപ്പ് ഇളക്കിയിട്ട് വാതിലും ചാരി പുറത്തു കടന്നു. സാവധാനം ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് ജനാലവഴി അകത്തേക്കിട്ട് അതിവേഗം ഓടി മറഞ്ഞു.

എന്തോ പറയാൻ മറന്നിട്ടാണെന്നു തോന്നുന്നു അമ്പിളിമാമൻ കുറച്ചകലെ ചിരിതൂകി കാത്തു നിന്നിരുന്നു. നല്ലൊരു പുഞ്ചിരിയും സമ്മാനിച്ച് ഒപ്പം നടന്നു.

പാതിയെരിഞ്ഞ വീടും, ജീവനും, ജീവൻ്റെ പാതിയും നഷ്ടപ്പെടുത്തിയിട്ട് ഒരു ആശുപത്രിയോ ?
വേണ്ട. വേണ്ട. എല്ലാം നിറുത്തി. പിൻവലിച്ചു. എല്ലാം പിൻവലിച്ചു.

നാടും നഗരവും ചർച്ച ചെയ്തു. രാഷ്ട്രീയക്കാരുടെ തല പുകഞ്ഞു. തറവാട്ടിലെ കാഞ്ഞ വിത്ത് ആര്യൻ മുറ്റത്തെ മാവിൻ കൊമ്പിൽ തൂങ്ങിയാടി. ആ മാവ് തന്നെ വെട്ടി ദഹനവും നടത്തി.

ഭ്രാന്തമായ രീതിയിലാണെങ്കിലും, കാര്യമായ അന്വേഷണം നടത്തി അമ്പിളിമാമനോട് കിന്നാരം പറഞ്ഞ് അടുത്ത വഴി അടയുന്നതുവരെ നടക്കാൻ തുടങ്ങി.
നാട് നന്നാകുമോ..?
അല്ല. നമ്മുടെ നാട് നന്നാകുമോന്ന് ?

രചന,
രവി കൊമ്മേരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22 ന്

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22 നു നടക്കും.മത്സരങ്ങൾ ഫ്‌ളവേഴ്സ്...

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...
WP2Social Auto Publish Powered By : XYZScripts.com
error: