17.1 C
New York
Sunday, October 1, 2023
Home Literature മാപ്പ് (കഥ) - രമ്യ വിജീഷ്

മാപ്പ് (കഥ) – രമ്യ വിജീഷ്

രമ്യ വിജീഷ്✍

മനസ്സ് ഒരു കടൽ പോലെ ആർത്തിരമ്പുന്നതായി അയാൾക്കു തോന്നി….. വീണ്ടും വീണ്ടും അയാൾ തനിക്കു വന്ന ഫോൺ സന്ദേശം വായിച്ചു കൊണ്ടിരുന്നു “ഏട്ടാ ഇത്രേടം വരെ ഒന്നു വരണം… അമ്മയ്ക്ക് ഏട്ടനെ ഒന്നു കാണാൻ കൊതിയാണെന്നു… ഏട്ടന്റെ പഴയ കൂട്ടുകാരൻ ചാക്കോ ആണ് ഏട്ടനെക്കുറിച്ചു പറഞ്ഞതും ഫോൺ നമ്പർ തന്നതും… പല തവണ ഞാൻ വിളിച്ചു ഈ നമ്പറിൽ… നിലവിൽ ഇല്ല എന്നു പറയുന്നു… ഈ മെസ്സേജ് എപ്പോഴെങ്കിലും ഏട്ടന്റെ ശ്രദ്ധയിൽപ്പെടും ന്നു കരുതുന്നു.. സ്വന്തം രേവതി ക്കുട്ടി ” പല ഭാഗങ്ങളായി അയച്ച ടെക്സ്റ്റ്‌ മെസ്സേജുകൾ… അയാൾ ഓരോന്നായി പല തവണ വായിച്ചു നോക്കി…. “അതേ കുറെ ദിവസമായി ഫോൺ കംപ്ലൈന്റ്റ്‌ ആയിരുന്നല്ലോ… മെസ്സേജ് വന്ന നമ്പറിലേക്ക് തിരിച്ചു വിളിക്കുമ്പോഴും പ്രതികരണം ഇങ്ങനെ തന്നെ.. നമ്പർ നിലവിൽ ഇല്ല ത്രേ….. ഇതിപ്പോൾ മെസ്സേജ് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു… എന്തിനാവും ഇപ്പോൾ എന്നെ കാണണം എന്നു തോന്നിയിട്ടുണ്ടാവുക….. ഒരിയ്ക്കൽ എല്ലാം ഉപേക്ഷിച്ചു നാട് വിടുമ്പോൾ… അനുഭവിക്കേണ്ടി വന്നതൊന്നും മറക്കാൻ പറ്റണില്ല… എന്നും ഒരു ദുസ്വപ്നമായി അതൊക്കെ കൂടെ തന്നെയുണ്ട്….

“നീലേട്ടാ എന്തായാലും ഒന്ന് പോയി വരിക…. എത്ര ആയാലും അവർ കുറെ വച്ചും വിളമ്പിയും ഒക്കെ തന്നിട്ടില്ലേ നിങ്ങൾക്ക്… ” ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ മെല്ലെ തഴുകികൊണ്ടു സുമതി അതു പറയുമ്പോൾ അയാളും ഓർക്കുക ആയിരുന്നു അതു ശരിയെന്നു…

പുലർച്ചെ ഉള്ള ബസിനു തന്നെ പോണം…. വർഷങ്ങൾക്കു ശേഷം ഉള്ള ഹൈറെഞ്ച് യാത്ര….. തേയിലയുടെ… കാപ്പിപൂവിന്റെ…. ഏലത്തിന്റെ നാട്ടിലേക്കു…..

നല്ല തണുപ്പുണ്ട് അയാൾ സെറ്റർ എടുത്തിട്ടു…. മൂന്നു മണിക്കൂർ യാത്ര ചെയ്യണം കുമളി എത്താൻ… അവിടെ നിന്നു വീണ്ടും ബസ് യാത്ര ഉണ്ട് വണ്ടൻമേടിനു…. ബസ് നല്ല വേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു…. അയാൾ ചിതലരിച്ചു തുടങ്ങിയ തന്റെ ഓർമ്മകളിലേക്കും….

അമ്മയ്ക്കും അച്ഛനുമൊപ്പം തേയിലത്തോട്ടത്തിലെ ലയത്തിനുള്ളിലുള്ള താമസം സന്തോഷത്തിന്റേതു മാത്രമായിരുന്നു…. അമ്മയുടെ ഒപ്പം തേയില നുള്ളുവാൻ താനും പോകുമായിരുന്നു.. അന്നൊരു വിഷു നാളിൽ തനിക്കേറ്റവും ഇഷ്ടമുള്ള പൂരിയും കിഴങ്ങു കറിയും വായിൽ വച്ചു തന്നു കൊണ്ടിരുന്നപ്പോൾ ആണ് അമ്മ തല കറങ്ങി വീഴുന്നത്…. തന്റെ കരച്ചിൽ കേട്ടുകൊണ്ട് ഓടിയെത്തിയ അച്ഛനും മറ്റുള്ളവരും അമ്മയെ താങ്ങിയെടുത്തു ഹോസ്പിറ്റലിൽ പോകുന്നതും ഒക്കെ നല്ല ഓർമ്മയുണ്ട്…. അമ്മയ്ക്ക് എന്തോ അസുഖമാണെന്നും പെട്ടെന്ന് തിരിച്ചു വരുമെന്നും പറഞ്ഞു അയൽവീട്ടിലെ കാവേരിയമ്മ ആശ്വസിപ്പിച്ചു കൊണ്ടിരിന്നു… കുറേ ദിവസങ്ങൾക്കു ശേഷം വെള്ളതുണിയിൽ പൊതിഞ്ഞു അമ്മ കിടക്കുമ്പോഴും ഈ ഏഴു വയസ്സുകാരൻ അറിഞ്ഞില്ല ജീവിതത്തിൽ അമൂല്യങ്ങളിൽ അമൂല്യമായ ഒന്നിനെ തനിക്കു നഷ്ടപ്പെട്ടെന്നു…

കുറെ നാളുകൾക്കു ശേഷം കാവേരിയമ്മ തന്നെയാണ് ആ സന്തോഷവാർത്ത തന്നെ അറിയിച്ചത്… തനിക്കു പുതിയ അമ്മ വരുന്നുവെന്നു… താൻ സന്തോഷം കൊണ്ടു തുള്ളിചാടിയ നിമിഷങ്ങൾ…. എന്നാൽ അതും വ്യർഥമാവുകയായിരുന്നു…. അച്ഛൻ എത്ര പെട്ടെന്നാണ് മാറി തുടങ്ങിയതു…ഇളയമ്മ യ്ക്കു തന്നെ ഇഷ്ടം അല്ലായിരുന്നു… അവരുടെ വാക്കുകൾ കേട്ട് തന്നെ ഉപദ്രവിച്ചു തുടങ്ങി…തനിക്കൊരു അനിയത്തി കൂടി ഉണ്ടായതോടു കൂടി അച്ഛൻ പൂർണ്ണമായും മാറി…ഇളയമ്മ ഒരിക്കലും തന്നെ സ്നേഹിച്ചിട്ടില്ല….. എന്നാൽ രേവതിക്കുട്ടി… അവൾ വളരും തോറും തന്നോട് കൂടുതൽ സ്നേഹമായിരുന്നു… “ഏട്ടാ “എന്നവൾ വിളിക്കുമ്പോൾ മനമൊന്നു കുളിരും.. ഒരു കാരണവുമില്ലാതെ അച്ഛൻ തന്നെ തല്ലുമ്പോൾ അവൾ കരയുമായിരുന്നു…

ഇളയമ്മ കാണാതെ അവൾക്കു നൽകുന്ന ഭക്ഷണത്തിന്റെ ഒരു പങ്കു തനിക്കു നീട്ടിയും… അടിയുടെ പാടിൽ ഉമ്മ വച്ചും അവൾ ഒപ്പമുണ്ടായിരുന്നു…. അമ്മയെ ഓർത്തു നെഞ്ചു പൊട്ടിക്കരഞ്ഞ ദിനരാത്രങ്ങൾ എത്ര???

ഒരിയ്ക്കൽ ഇളയമ്മ കാണാതെ രേവതിക്കുട്ടി എടുത്തു തന്ന മീൻ വറുത്തത് കഴിച്ചതിനു കിട്ടിയ ശിക്ഷ കൂടുതൽ കടുത്തതായിരുന്നു…. അന്ന് തോന്നിയ വാശിയിൽ നടത്തിയ ഒളിച്ചോട്ടം ജീവിതത്തിന്റെ വിവിധ മേഖലകളിൽ തന്നെ കൊണ്ടു ചെന്നെത്തിച്ചു….

വർഷങ്ങൾക്കു ശേഷം അച്ഛൻ മരണപ്പെട്ട വാർത്ത ചാക്കോ പറഞ്ഞു അറിഞ്ഞിട്ടും അവിടെ വരെ ഒന്നു പോകാൻ തോന്നിയില്ല….അയാൾ കണ്ണുകൾ തുടച്ചു കൊണ്ടു മെല്ലെ പുറത്തേക്കു നോക്കി… നോക്കെത്താ ദൂരത്തു കുന്നുകളും മലകളും തേയിലതോട്ടങ്ങളും….

ബസ് കുമളി സ്റ്റാൻഡിൽ നിറുത്തി… അയാൾ മെല്ലെ ബസിൽ നിന്നുമിറങ്ങി ചുറ്റും കണ്ണോടിച്ചു…. തമിഴും മലയാളവും സംസാരിക്കുന്ന ആളുകൾ…. വണ്ടൻ മേടിനുള്ള ബസ് തിരഞ്ഞു പിടിച്ചു.. പതിനഞ്ചു മിനിറ്റ് കഴിയും ബസ് എടുക്കാൻ… അയാൾക്കു നല്ല വിശപ്പു തോന്നി…. തൊട്ടടുത്തു കണ്ട ചെറിയ കാപ്പിക്കടയിൽനിന്നും കട്ടൻ കാപ്പി വാങ്ങി… തണുപ്പിൽ നിന്നും മുക്തി നേടാൻ ഇതു നല്ലതാണ്…. കുറെ നാളുകൾക്കു ശേഷമാണ് നല്ല കാപ്പിക്കുരു പൊടിച്ച കാപ്പി കുടിയ്ക്കുന്നത്…. പിന്നെന്തൊ അയാൾക്ക്‌ വിശപ്പു തോന്നിയില്ല…. വീണ്ടും യാത്ര വണ്ടൻ മേട്ടിലേയ്ക്ക്..

ബസിറങ്ങി… വീണ്ടും ജീപ്പിൽ കുറച്ചു യാത്ര കൂടി…. നാടു വിട്ടു പോയിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും വീട് നല്ല ഓർമ്മയിൽ തങ്ങി നിന്നിരുന്നു….. ഇരുവശവും ഏല കൃഷി…. അതിനുള്ളിലൂടെ കുറച്ചു നടന്നു… വീട്ടു മുറ്റത്തു തന്നെ തുണി കഴുകി വിരിച്ചു കൊണ്ടു രേവതി ക്കുട്ടി നിൽപ്പുണ്ടായിരുന്നു…. പാവം !വല്ലാണ്ട് ക്ഷീണിച്ചിരിയ്ക്കുന്നു ! അയാളെ കണ്ടതും അവൾ ഓടിയെത്തി “ഏട്ടാ “എന്നു വിളിച്ചു കൊണ്ടു ആ കരം കവർന്നു… അവളുടെ കൈകൾക്കു നല്ല തണുപ്പ്…

അയാൾ അവൾക്കൊപ്പം വീടിനുള്ളിൽ കയറി…. അവൾ അയാൾക്ക്‌ കുടിക്കാൻ കൊടുക്കാനുള്ള ധൃതിയിൽ ആയിരുന്നു…. അയാൾ വീടിനുള്ളിൽ ചുറ്റുമൊന്നു കണ്ണോടിച്ചു.. അവിടെ അച്ഛന്റെ മാലയിട്ട ഫോട്ടോയ്ക്കൊപ്പം തന്റെ അമ്മയുടെയും ഫോട്ടോ… പഴയ ഫോട്ടോ നോക്കി വരച്ചെടുത്ത ചിത്രം ആണ്.. പിന്നെ താനും അമ്മയും അച്ഛനും കൂടിയുള്ള മറ്റൊരു ഫോട്ടോ…

“ഏട്ടാ… ഇതാ ചായ ” പുറകിൽ രേവതിക്കുട്ടിയുടെ ശബ്ദം…. ഏലയ്ക്ക ഇട്ടു തിളപ്പിച്ച ചായ ഊതികുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു “ഇളയമ്മ “?

ഒരു നേർത്ത തേങ്ങലോടെ അവൾ പറഞ്ഞു “പോയി….. രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു…. അവസാനം വരെയും ഏട്ടനെ തിരക്കി കൊണ്ടിരിന്നു… വലിയ ആഗ്രഹം ആയിരുന്നു അവസാനമായി നീലേട്ടനെ ഒന്നു കാണണമെന്ന്… അതു അച്ഛനും അങ്ങനെ തന്നെ ആയിരുന്നു.. നെഞ്ചു നീറി നീറിയാണ് അച്ഛനും മരിച്ചത്… താൻ ചെയ്ത ക്രൂരതകൾക്കൊക്കെ അമ്മയ്ക്ക് നല്ല കുറ്റബോധം ഉണ്ടായിരുന്നു…ഏട്ടനെ നേരിട്ട് കണ്ടു മാപ്പു പറയാൻ അമ്മ ഏറെ ആഗ്രഹിച്ചിരുന്നു.. ഏട്ടന്റെ താമസസ്ഥലം ഒക്കെ അറിഞ്ഞു വന്നപ്പോഴേക്കും അമ്മ തളർന്നു വീണിരുന്നു… ചടങ്ങുകൾ ഒക്കെ ഇന്നലെ കൊണ്ടു തീർന്നു… ഇവനാണ് കർമ്മം ഒക്കെ ചെയ്തത്… അവൾ തന്റെ പുറകിൽ നിന്ന മകനെ മുന്നോട്ടു മാറ്റി നിർത്തി… തോളത്തു കിടന്ന തോർത്തു കൊണ്ടു അവൾ മെല്ലെ കണ്ണുകൾ തുടച്ചു… അപ്പോഴാണ് അയാൾ അവളുടെ കുഞ്ഞിനെ ശ്രദ്ധിച്ചത്… അവനു നൽകാൻ പലഹാരമൊന്നും കയ്യിൽ കരുതാത്തതിൽ അയാൾക്ക്‌ കുറ്റബോധം തോന്നി….

അവനെ തന്റെ മടിയിൽ ചേർത്തിരുത്തി അവന്റെ അച്ഛനെ തിരക്കി…. ന്നാൽ അവൻ അമ്മയെ നോക്കുകയാണുണ്ടായത്….. “കണക്കാണ് ഏട്ടാ… അമ്മയുടെ മരണത്തിന്റെ അന്നു പോയതാണ്… നന്നായി മദ്യപിക്കും… എന്നെയും കുഞ്ഞിനെയും ഉപദ്രവിക്കും… അമ്മയെയും അച്ഛനെയും ഒക്കെ ചീത്ത വിളിക്കുമായിരുന്നു… ഫോണൊക്കെ അയാൾ തല്ലിപ്പൊട്ടിച്ചു ..അതാണ് പിന്നെയൊന്നു വിളിക്കാൻ പറ്റാതിരുന്നത്…

അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു…. മെല്ലെ എണീറ്റു പുറത്തേയ്ക്കിറങ്ങി….. ഒപ്പം അവളും കുഞ്ഞും…. “ദാ അവിടെയാണ് അമ്മയെ ദഹിപ്പിച്ചത്….. അച്ഛനെയും അവിടെ തൊട്ടടുത്തു തന്നെ ” അവൾ ചൂണ്ടിക്കാട്ടിയിടത്തേക്കു അയാൾ നീങ്ങി…..അച്ഛാ… ഇളയമ്മേ…. അയാൾ മനസ്സുരുകി വിളിച്ചു…. നിലത്തിരുന്നു ആ മണ്ണിൽ തലോടി…… വർഷങ്ങൾ മനസ്സിൽ കൊണ്ടു നടന്ന നൊമ്പരങ്ങൾ അണപൊട്ടിയൊഴുകി…..

“ഏട്ടാ “രേവതിക്കുട്ടി അയാളുടെ തോളത്തു തട്ടി……. ഭൂമിയൊക്കെ ഭാഗം വച്ചിരുന്നു….. അമ്മയുടെ വിഹിതം മുഴുവനും ഏട്ടന് എഴുതി വച്ചു…. അതാണ് ഇവന്റെ അച്ഛനെ ഏറെ ചൊടിപ്പിച്ചത്… ഇതെല്ലാം ഇനി ഏട്ടനും കൂടിയുള്ളതാ….

“ഏട്ടത്തിയെം കുഞ്ഞിനേയും കാണണം എന്നുണ്ട് “

അയാൾക്ക്‌ ഒന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല….. ഒരിയ്ക്കൽ പോലും ഒന്നു തിരിച്ചു വരാൻ തോന്നിയില്ല…. ഉള്ളിൽ അച്ഛനോടും ഇളയമ്മയോടും സ്നേഹം ഉണ്ടായിരുന്നു….. എന്നിട്ടും…വീണ്ടും വീണ്ടും അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… ഇനിയൊരു ജന്മം കൂടി കൂടെ ജനിയ്ക്കാൻ കഴിയണേയെന്നു അയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു….

രമ്യ വിജീഷ്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: