17.1 C
New York
Saturday, August 13, 2022
Home Literature മാധവ നാരദ ഭാഷണം ( കവിത )

മാധവ നാരദ ഭാഷണം ( കവിത )

ബാലകൃഷ്ണൻ K കുറ്റിപ്പുറം

കമല കാന്തനാമുരഗശായിയാ
വിമല വെൺനുര
പയ:പയോധിയിൽ
സ്വരസുധാരസം
പരിലസിയ്ക്കുന്ന
മുരളികാ ഗാന
വിലോല ചിത്തനായ് !
തിരുപദങ്ങൾ പാൽ
ത്തിരയിലാഴ്ത്തിയും
തിരുമുടി ഫണി
തനുവിൽ ചാരിയും
തിരുവുടൽ ചേർന്ന
ങ്ങിരിയ്ക്കും പത്നിമാ-
രരുമ ലക്ഷ്മിയും
ധരയാം ദേവിയും
ഇരുവരുമൊത്ത –
ങ്ങിരിയ്ക്കും നേരമാ
തിരപ്പുറത്തെത്തി
മഹർഷി നാരദർ !
മഹർഷിയെക്കണ്ടു
മഹാനുഭാവനാം
ഫണീശ്വരനടി
പണിഞ്ഞുണർത്തിച്ചു.
പുതിയൊരു കഥ
യറിഞ്ഞു നാരദർ
പതിയേപ്പോന്നിങ്ങാ
കഥയുണർത്തിപ്പാൻ’
കരുണ ശാലിയാം
പര നരുൾചെയ്തു
പറക മാമുനേ
ചെറുതും വൈകാതെ !
മുറപോലെത്തണ
മരികെ മാമുനി
യറിയണം നമു–
ക്കഖില വാർത്തയും !

മുഖത്തൊരു തൂണി
മുറുക്കിക്കെട്ടിയും
മൃദു മണി വീണ
പതിയെ മീട്ടിയും
ഫണീന്ദ്രപുച്ഛത്തിൽ
കരേറി മാമുനി
മൊഴിഞ്ഞു വന്ദന
മഴിഞ്ഞു മാനസം !

മുനിയ കണ്ടളവ
നന്തശായി തൻ
മനസ്സിലോർത്തു പോയ്
മനുഷ്യ വർഗ്ഗത്തെ !?
അറിഞ്ഞിരുപ്പു നാം
അവനിതൻ കഥ
പറഞ്ഞറി കിലോ
ചെറുതല്ല സുഖം! ‘

തിരുവുള്ളത്തിലായ്
ത്തെളിയും ചിന്തക
ളിറഞ്ഞൂ മാമുനി
പറഞ്ഞിതിങ്ങനെ !

പ’റ വാനെന്തുള്ള
തവനിതൻ കഥ
പറയാതെ തന്നെ
യറിയണം ഭവാൻ’
അദൃശ്യ ശക്തിയാം
അണുവേ പേടിച്ചി
ട്ടണിയായോടുന്നു
ഭയന്ന മാനുഷർ
തനതു ഭൂമിയെ
തകർത്തു മാനവൻ
തിരയുന്നു വീണ്ടു
മിതര ഗോളങ്ങൾ
തകർത്തു കുന്നുകൾ
തളർത്തി ഭൂമിയെ
പിളർത്തി കാടുമാ
കുളിർത്തടാകവും
ജല ശ്രോതസ്സുകൾ
മലീമസമാക്കി
ജലത്തിൽ മത്സ്യങ്ങൾ
മരിച്ചൊടുങ്ങുന്നു |
ഉലകിനെ വെന്ന
മുഷ്യജീവിയി-
ന്നുടലുകാക്കുവാൻ
പരക്കം. പായുന്നു.
ഇഹത്തെ വെന്നു വെ
ന്നഹന്തയാലിവർ
സഹിപ്പതില്ല പോൽ
മഹിതൻ രോദനം
ചതിവു ദുർന്നയം
പതിത മർദ്ദനം
പര പുച്ഛമിവ
പെരുത്തു ഭൂമിയിൽ
കുരുന്നു ജീവനെ
കരിയക്കു മമ്മമാർ
കരടി പോലുമീ
തരത്തിലായിടാ ..
മുടിഞ്ഞു സത്യവും
മനുഷ്യരാശിയിൽ
മറഞ്ഞു ധർമ്മവും
വെടിഞ്ഞു നീതിയും !

മുനി പറഞ്ഞൊരാ
കഥകൾ കേട്ടള
വനന്തശായിയും
തരിച്ചിരുന്നു പോയ് !
സരസലീലയിൽ
ചവച്ചതാമ്പ്യൂലം
സലില വീചിയി
ലകലേയ്ക്കു തുപ്പി.
പരമ പൂരുഷൻ.
പറഞ്ഞു മാമുനേ
ധരിത്രി യെൻ പ്രിയ
ദയിതയല്ലയോ?
ദയിതയെയാരാ
നുപദ്രവിയ്ക്കുകിൽ
ദയ കാണിയ്ക്കുമോ
ദയാലൂവാകിലും
ക്ഷമിയ്ക്കുമൊക്കയു
മവനിയെന്നതു
“ക്ഷമ ” എന്ന നാമ
വിളിയ്ക്കു മൂലമായ്
പലതരം ജീവി
പലശക്തിയതു
തിരിച്ചറിഞ്ഞ നാം
വിവേക ശക്തിയെ
തനിച്ചു നൽകിപോൽ
മനുഷ്യനന്മയ്ക്കായ്
മനസ്സിലാക്കുവാൻ
ശ്രമിച്ചതില്ലവർ !
കുരുക്ഷേത്ര ഭൂവിൽ
കുരുതി യെത്രയോ
കരുതിടാതങ്ങു
കഴിഞ്ഞതില്ലയോ ?
അഹന്ത, ദുർമ്മോഹ
മതീവ വാഞ്ഛയും
അനന്ത ദു:ഖത്തി –
ലകപ്പെടാനൊരു
വികൃത ചിന്തയാ
ണതു ധരിയ്ക്കണം
മവരോടു ചെന്നു
പറകെ ടോ സഖേ
യുധി പഥേയഹം
കനിഞ്ഞു നൽകിയോ
രുപദേശം ഗീത
ഗ്രഹിച്ചു കൊള്ളണം
നവ ശാസ്ത്രങ്ങളെ
യനുസരിയ്ക്കണം
നമിച്ചു കൊള്ളുക
പ്രകൃതിമാതിനെ !
പറയുക മുനേ
യവരോടു ചെന്നു
പരിത്രാണ വ്രത
പ്രതിജ്ഞനാണഹം !

Facebook Comments

COMMENTS

- Advertisment -

Most Popular

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: