17.1 C
New York
Tuesday, May 17, 2022
Home Literature മഴ നനഞ്ഞ ചിറകുകൾ (കവിത) ✍ജാനകി

മഴ നനഞ്ഞ ചിറകുകൾ (കവിത) ✍ജാനകി

ജാനകി

അരണ്ടവെട്ടത്തിൽ മഴ നനഞ്ഞൊരു
ഇരുണ്ടു മങ്ങിയ കാഴ്ച്ചയിൽ .
നനഞ്ഞ നിഴലായി ഞാനിങ്ങു
തനിച്ചിരിക്കുന്നു.. ഒറ്റക്കിട്ട് പോയപ്പോൾ
ഒറ്റയായി പോയപ്പോൾ ചുറ്റുമുള്ള
വിശാലതയിൽ ശൂന്യത മൂളിയപ്പോൾ .
ചുറ്റിലും വന്നിരിക്കയാണെന്റെ പേര്
ചൊല്ലിക്കൊണ്ടരികിലൊരച്ചൻ.ശിര
സ്സിലായി കൈവെച്ചു പ്രാർത്ഥനയിൽ
നിന്നു കരഞ്ഞു തളരുന്നുണ്ടൊരമ്മ..
ഹൃദയവിപഞ്ചികയിൽ
പാടിത്തീർക്കാനാവാത്ത
പാട്ടിന്റെ ഗതികളാവാം കാറ്റിൽ
അലയടിച്ചുയരുന്നത്. വരികളെ
മുഴുമിപ്പിക്കാനാവാതെ മൗനത്തിന്റെ
കടലിലൊളിപ്പിച്ചതും. കടലിരമ്പംപോൽ
ആഞ്ഞടിച്ചില്ലെങ്കിലും ഇമവിടാതെ
ഞാൻ തിരിച്ചറിയുന്നു. കൊത്തി
പറിക്കാൻ കൂട്ടിന് ഒരു കഴുകനെങ്കിലും
വന്നെങ്കില്ലെന്ന് ആശിച്ചിരുന്നു. പിടിച്ചു
തൂങ്ങി രക്ഷപ്പെടാൻ ഒരു കരയറ്റം
ഉണ്ടായിരുന്നെങ്കിലും എന്ന്
കൊതിച്ചിരുന്നു. എന്റെ
ജനലരികിലൂടെ വന്ന മഴ തണുപ്പിനെ
ഒരു പുതപ്പെന്ന പോലെ അവരെന്നെ
പൊതിയാറുണ്ട്. അവരുടെ
സ്വരങ്ങൾ .സ്പർശനങ്ങൾ .
ചുറ്റിലും നിറഞ്ഞു നിൽക്കുന്നുണ്ടൊരീ
തണുത്ത സസ്യയിൽ . നഷ്ടമെല്ലാം
ചുടുന്ന രാത്രിയിൽ തറയിലെ
തണുപ്പിനെ പുണർന്നുകൊണ്ട്
അവരെത്തൊട്ടുക്കൊണ്ടിരിക്കയാണു
ഞാൻ

✍ജാനകി

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: