സിസ്റ്റർ മേരി ബനീഞ്ഞ
സന്യാസിനിയായ കവയിത്രി. മേരി ജോൺ തോട്ടം എന്നും അറിയപ്പെട്ട ഇവർ 1901 -ൽ കൂത്താട്ടുകുളത്ത് ജനിച്ചു. ഗീതാഞ്ജലി, ലോകമേ യാത്ര, കവിതാരാമം, മാർത്തോമാ വിജയം തുടങ്ങിയവയാണ് കൃതികൾ. 1985-ൽ അന്തരിച്ചു.
“ചുണ്ടുകളെത്ര ചലിപ്പിച്ചാലും
സരള പദാവലി നാം
കൊണ്ടാടിക്കൊണ്ടുരുവിട്ടാലും
പ്രാർത്ഥനയാകില്ല!
ഉണ്ടാകണമകതാരിൽ ചിന്തയി
ലീശ്വരസാന്നിധ്യം
വേണ്ടുംപോൽ സ്തുതി വരണം ഹൃദയാ-
ഗാധതയിൽ നിന്നും”
- ഗാന്ധിസൂക്തങ്ങൾ