കവിയും നാടകകൃത്തും ഗാനരചയിതാവുമായ ഇദ്ദേഹം 1928-ൽ ജനിച്ചു. സാക്ഷി, ദൈവത്താർ, അവനവൻ കടമ്പ, ഒറ്റയാൻ, സൂര്യത്താനം, കവിത എന്നിവയാണ് പ്രധാന കൃതികൾ. 2016 ൽ അന്തരിച്ചു.
“മണ്ണാണടിയൻ, മണ്ണിലരിച്ച
മുളയാണടിയൻ, മുളയിലെണീറ്റ
ഞാറാണടിയൻ, ഞാറു പുതച്ച
നിറമാണടിയൻ
കതിരാടിയൻ”
-മണ്ണ്
“കടലും മലയും തമ്മിൽ മഹാ
ശുദ്ധീകരണപ്പോരു നടക്കുമ്പോൾ,
ആഫ്രിക്കൻ പായൽ കണക്കെ
ഗ്രാമീണ ജനം
തേരാപ്പാരാ നീന്തി നടക്കുന്നു!”
–ആഫ്രിക്കൻ പായൽ
“ഇനിമേൽ നീചവേഷങ്ങൾ
വേണ്ടെന്നുള്ളിൽ നിനയ്ക്കിലും
താൻതന്നെ കലിയാവണം”
–കലിസന്ധരണം
“പാല പൂക്കുന്ന മണം പരക്കുമ്പോൾ
പുള്ളുവൻ പാടീ, വീണേ, വീണേ
വീണുകിടക്കാതെയാടു പാമ്പേ
പൊട്ടിത്തകർന്നുകിടക്കാതെയുള്ളിനെ-
ത്തട്ടിയുണർത്തിക്കൊണ്ടാടു പാമ്പേ”
– വീണതു വീണ
”വിണ്ണിനെയെത്തിപ്പിടിക്കുവാനല്ലെങ്കിൽ
കണ്ണുകൊണ്ടെന്തു ഫലം?”
–മുത്തശ്ശിമുത്ത്
”തുഴക്കാർ വന്നുപോം മുട്ടൻ
പങ്കായങ്ങളൊടിഞ്ഞു പോം
തുടരുവതൊന്നു മാത്രം
മനുഷ്യാവേശം”
–കളിവിളയാട്ടം
“കാര്യം തിരിഞ്ഞതു സിദ്ധാന്തം
തിരിയാത്തതെല്ലാം വേദാന്തം”
– മുത്തശ്ശിമുത്ത്
”ഭുമി കരയുന്നു!
ഭുതമൊരു ഭാരം!
ഭാവിയോ ഭീകരം!
വർത്തമാനം പരമദാരുണം
ദുസ്സഹം!”
–ഭൂമി കരയുന്നു
”സീതാ ദുഃഖം
ഭൂവിൻ ദുഃഖം”
–രാമലീല
അവതരണം: മാത്യു ശങ്കരത്തിൽ