1949 ൽ നെയ്യാറ്റിൻകരയിൽ ജനിച്ചു. ഗാന്ധർവ്വം നാണത്തുഭ്രാന്തൻ, എന്നിവ പ്രധാന കൃതികൾ
”ഇന്നു ഞാൻ നിറച്ചുണ്ട നെല്ലരിച്ചോറിന്നുള്ളിൽ
കണ്ണുനീർക്കടത്തിന്റെ കയ്പുകൾ കടുക്കുന്നു
ഇന്നു ഞാൻ കണ്ണാൽക്കണ്ട മാനുഷക്കോലത്തിന്റെ-
യെല്ലിലോ, വിശപ്പിന്റെ വേർപ്പുനീർ തുറിക്കുന്നു”
– സന്താനഗോപാലം
“അടരുവാൻ വയ്യ നിൻ
ഹൃദയത്തിൽനിന്നെനി-
ക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു
പൊലിയുമ്പൊഴാണെന്റെ സ്വർഗം
നിന്നിലടിയുന്നതേ നിത്യസത്യം”
– ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയ്ക്കു വേണ്ടി എഴുതിയത്
”പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളിൽ ഞാനാണനാഥൻ…”
-നാറാണത്തുഭ്രാന്തൻ
“വഴിയറിയാക്കിളി പോകാതേ,
വിനയേറും വഴി പോകാതേ
തോഴൻ ചൊല്ലിയതോരാതെ, കിളി
വേടന്മാരുടെ കൂടെപ്പോയ്”
-ഒരു കിളിയും അഞ്ചു വേടന്മാരും
അവതരണം: മാത്യു ശങ്കരത്തിൽ