ജയന്തി ശശി
നീലവിഹായസ്സിൽ നിന്നും
പൊൻകിരണങ്ങളാൽ
ഭൂവിനെ തൊട്ടുണർത്തും
സൂര്യതേജസ്സു പോലെ,
വെള്ളി വിഹഗത്തിൻ ചിറകിലേറി
നിത്യവും കടൽ കടന്നെത്തുന്ന
മലയാള മനസ്സാം പത്രത്തിൻ
സുരഭില കുസുമ ദളങ്ങളിലെൻ
കാവ്യഭാവന ഉണർത്തീടട്ടെ.
മലയാള മക്കളുടെ മനം
കുളിർപ്പിച്ചും
മലയാള മണ്ണിൻ്റെ മണം
കുളിർ തെന്നലിലലിയിച്ചും
- മലയാളമനസ്സേ *
നിൻ വിജയ ധ്വജം
ചക്രവാള സീമകളിലോളം
നക്ഷത്രക്കൂടാരങ്ങളിലോളം
പറന്നു പരിലസിക്കട്ടെ!
ജയന്തി ശശി
പ്രകീർത്തനം, മനോഹരം.
നന്നായിട്ടുണ്ട്
മലയാളമനസ്സിന് ആശംസകൾ……
നന്നായെഴുതി അഭിനന്ദനങ്ങൾ 🌹❤️
നല്ല ആശംസാ കവിത. അഭിനന്ദനങ്ങൾ
Superb
വളരെ മനോഹരമായി 👏👏❤️❤️
ഹൃദ്യം വരികൾ👍