17.1 C
New York
Saturday, September 18, 2021
Home Literature മറവികളുണ്ടായിരിക്കണം (കഥ )

മറവികളുണ്ടായിരിക്കണം (കഥ )

പ്രവീൺ ശങ്കരായാലം✍

പപ്പനും പരമുവും ബദ്ധ ശത്രുക്കളാണ്. അവരുടെ ശത്രുതക്ക് പ്രായം 65.
6 വയസുള്ളപ്പോൾ പപ്പൻ കൂടെ പഠിച്ചിരുന്ന പരമുവിനോട് മണമുള്ള റബ്ബർ ചോദിച്ചു. തന്റെ മാമൻ ദുബായിൽനിന്നും കൊണ്ടുവന്ന മണമുള്ള ചുവന്ന റബ്ബർ പരമുവിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. അതിനാൽ അത് ഒരു നിമിഷംപോലും പങ്കിട്ടുന്ന കാര്യം അവനാലോചിക്കാൻ പോലുമായില്ല. അവൻ അത് പ്രിയപ്പെട്ട പപ്പന് കൊടുക്കാതിരിക്കുക മാത്രമല്ല ഒരിക്കലും ആ റബ്ബറിനെ കുറിച്ച് ആലോചിക്കുകപോലും വേണ്ടെന്നും പറഞ്ഞൂ. ചില്ലറ വാശിക്കാരനായ പപ്പൻ ആ റബ്ബർ തട്ടിപ്പറിച്ച് ക്ലാസ്സിന്റെ ജനൽ വഴി അടുത്തുള്ള കാട്ടിലേക്കോറ്റൊരു ഏറു കൊടുത്തു. റബ്ബർ എന്നെന്നേക്കുമായി ഓർമയായി. പരമുവിൻറെ മനസ്സിൽ അത് പൊറുക്കാത്ത മുറിവാണുണ്ടാക്കിയത്. ആ ദേഷ്യം മനസ്സിൽ വച്ച്‌ വച്ച് കാലങ്ങളോളം ജീവിച്ചു. ഇപ്പോൾ രണ്ട് കൂട്ടർക്കും പ്രായം 70 കഴിഞ്ഞു.അടുത്തടുത്ത വീടാണെങ്കിലും ഒന്ന് മിണ്ടിയിട്ട് ശത്രുതയുടെ തന്നെ പ്രായമുണ്ട് പ്രായാധിക്കത്തിന്റെ ചില്ലറ പ്രശ്നങ്ങൾ രണ്ട് പേർക്കുമുണ്ട്. കാഴ്ച കുറവ് കേൾവി കുറവ് പിന്നെ ഓർമകുറവ്. പക്ഷെ ദൈനന്ദിന കാര്യങ്ങൾ പരസഹായമില്ലാതെ നിവർത്തിച്ചു പോകുന്നു.

ഇടവപ്പാതിക്കാലം. പതിവുപോലെ പരമു മീൻചന്തയിലേക്ക് പോവാനിറങ്ങി. രമണിയെ വേറെന്തെങ്കിലും വാങ്ങണോ? ഒന്നും വേണ്ടായേ ഉടൻ അടുക്കള ഭാഗത്തും നിന്ന് സ്ഥിരം മറുപടി.
കുറച്ചൊന്നു നടന്നില്ല. മഴ ചാറി തുടങ്ങി. അയാൾ കക്ഷത്തിൽ നിന്ന് കുട എടുക്കാൻ തപ്പി. ഓ കുടയെടുക്കാൻ മറന്നിരിക്കുന്നു. ചാറ്റൽ മഴ പെരുമഴയായി. കയറി നിൽക്കാനൊരിടവുമില്ല. അപ്പോൾ അതാ ഒരു മനുഷ്യൻ പരമുവിനെ തന്റെ കുടയിലേക്ക് ക്ഷണിക്കുന്നു.
ഒന്നുമാലോചിച്ചില്ല ക്ഷണം സ്രീകരിച്ചു. അവർ ഓരോന്നും മിണ്ടിയും പറഞ്ഞും ചന്തയിലേക്ക് നടന്നു. അവർക്ക് പരസ്പരം മനസിലായില്ല. അവർ പരസ്പരം പരിചയപെടുത്തിയുമില്ല. പരമുവിന് തനിക്ക് കുട നീട്ടിയത് പപ്പനാണെന്നോ മറിച്ച് പപ്പന് തന്റെ കുടയിൽ പരമുവാണെന്നോ അറിഞ്ഞില്ല. എങ്ങനെ അറിയും. രണ്ടാൾക്കും അൽസമീറിന്റെ തുടക്കമാണ്. എഴുതാൻ പറ്റും പക്ഷെ പേന കണ്ടാലറിയില്ല സമയം ചോദിച്ചാൽ പറയും പക്ഷെ വാച്ച് എന്താണെന്നറിയില്ല. മഴ ശക്തമായപ്പോൾ പപ്പൻ പരമുവിനെ തോളിൽ പിടിച്ച് തന്നിലേക്ക് കൂട്ടി ചേർത്തു.

അങ്ങനെ അവർ ഓരോന്ന് പറഞ്ഞ് ചന്തയിലെത്തി മീനും വാങ്ങി മടങ്ങി.
അവർ ഇന്നലെകളെ കുറിച്ചൊന്നും പറഞ്ഞില്ല നാളെയെക്കുറിച്ചും. അവർ പിന്നെയെന്താണ് പറഞ്ഞത്. അതും ഇതും പിന്നെ മറ്റെന്തോന്നും.
തിരിച്ച് വീടെത്തിയപ്പോഴേക്കും മഴ കുറഞ്ഞിരിക്കുന്നു. പരമു തന്റെ പുതിയ സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിന്റെ ഉമ്മറത്ത് നിന്ന് രമണിയെ വിളിച്ചു മീൻ കൈ മാറി. പപ്പനെ കണ്ട രമണി ഒന്നമ്പരന്നെങ്കിലും അവരുടെ സംസാരതിനിടെ അവൾ ഒന്നും പറഞ്ഞില്ല. അവർ സംസാരം നിർത്തിയില്ല ചോറ് കാലമാവും വരെയും.

മുറ്റത്തെ വാഴയിൽ നിന്ന് രണ്ട് തൂശനില വെട്ടി രമണി രണ്ടാൾക്കും ചോറ് വിളമ്പി. നല്ല മീൻ കൂട്ടാനും കൂട്ടി രണ്ടാളും നല്ലോണം കഴിച്ചു. വർഷങ്ങൾക്ക് മുൻപ് പപ്പന്റെ അമ്മയുടെ കയ്യിൽ നിന്ന് കഴിച്ച ഊണൊന്നും പരമു ഓർത്തില്ല മറിച്ച് പപ്പനും ഒന്നുമോർത്തില്ല.
അവർ പിന്നെയും പിന്നെയും വാതോരാതെ സംസാരം തുടർന്നു.
എനിക്കും എല്ലാം മറക്കാൻ കഴിഞ്ഞെങ്കിൽ. പരമു സ്നേഹത്തോടെ മുല്ല പൂമാല തന്നപ്പോൾ എന്റെ മൂക്കിൽ അയാൾ കുടിച്ച മദ്യത്തിന്റെ ദുർഗന്ധമാണ് വന്നത് അതിപ്പോഴുമോർമ്മയുണ്ട്. കൂടെ ഒരേ കട്ടിലിൽ കിടന്നപ്പോൾ ബീഡിയുടെ നാറ്റം. പിന്നെ കേട്ട വഴക്കും കൂടെ കൂടെയുള്ള ബഹളവും. എല്ലാം എനിക്കുണ്ടായേക്കിയത് അയാളോടുള്ള വെറുപ്പും. കാലങ്ങളായിട്ടും അത് ഒട്ടും കുറഞ്ഞിട്ടില്ല. ഈശ്വരാ എനിക്കും മറവി തന്നൂടെ? ഓർമകളെക്കാൾ മറവി തന്നെ നല്ലത്. പൊറുക്കാനൊന്നും എനിക്കാവില്ല പക്ഷെ മറക്കാൻ കഴിഞ്ഞെങ്കിലെന്നാലോചിച്ച് അവൾ അടുക്കളയിലേക്ക് മടങ്ങി.

പ്രവീൺ ശങ്കരായാലം✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: