17.1 C
New York
Monday, January 24, 2022
Home Literature മരിച്ചൊരുവൾ (കവിത)

മരിച്ചൊരുവൾ (കവിത)

നളിനി ഹരിദാസ്✍

നിനയ്ക്കാത്തൊരു നേരത്താവും
മരിച്ചൊരുവൾ അരികിൽ വരിക.

പൊടുന്നനെയൊരു നരച്ച മഞ്ഞുമറ
നമ്മളെ ചൂഴ്ന്നു നിൽക്കും
അരിച്ചെത്തും തണുപ്പിൽ
നമ്മളങ്ങനെ ചൂളിപ്പോകും.

മഞ്ഞുപാളികളിലൂടെ തുളഞ്ഞെത്തും
അവളുടെ വെറുങ്ങലിച്ച നോട്ടം.
മരിച്ചു പോയവളുടെ നോട്ടം
മരിച്ചിട്ടും മരിക്കാത്ത നോട്ടം,

പാതി ദഹിച്ച നമ്മുടെ ഓർമയിൽ
അവൾ കൈകാലുകളനക്കും .
അവൾതൻ കയ്യിൽ കാണാം
ഉണങ്ങിക്കരിഞ്ഞ പൂവിതളുകൾ
നെഞ്ചിൽ ചോര കിനിഞ്ഞ ,
കറുത്ത മുറിപ്പാടുകൾ

ആരൊക്കെയോ കാണുമവൾക്കും.
ആരുടെയൊക്കെയോ ആവുമവളും,

മരിച്ചവളുടെ അടഞ്ഞ ശബ്ദം
നമ്മുടെ ഉൾക്കാതിനെ തേടി വരും.
അവൾ മരിച്ചവളായതെങ്ങനെ
പറഞ്ഞു തുടങ്ങുമവൾ .
.
കുഞ്ഞായിരുന്നതിന്റെ നേര്.
മാമ്പഴമണമുറ്റിയ കുറുമ്പ്.
കുങ്കുമനിറം പരന്ന കൗമാരം.
ഉച്ചചൂടിൻ തൻപോരിമ.

പിന്നെ, വെയിലാറിയ വഴികൾ .
കിനാവിലെ വഴിയമ്പലങ്ങൾ .
കൂട്ടു വന്നവർ, കൂട്ടം തെറ്റിയവർ.
ഏകാന്തതയുടെ ഒളിയിടങ്ങൾ .

ചോദിക്കാതെ വെച്ച ചോദ്യത്തിന്
പിന്നെയവൾ ഉത്തരം പറയും.
ഒടുക്കത്തെ പ്രഹരത്തിലേക്ക്
മരിച്ചുതീരും നിമിഷക്കയത്തിലേക്ക്
വിറകൊള്ളുന്ന വിവശതയോടെ
അവൾ നമ്മളെ വലിച്ചെറിയും
.
ഒരു നീണ്ട മൗനത്തിലേക്ക് നമ്മൾ തണുത്തുറയുമ്പോഴേക്കും
അവസാനത്തെ മഞ്ഞുമുരുകി
അലിഞ്ഞില്ലാതെയാവും അവൾ

നളിനി ഹരിദാസ്✍

COMMENTS

1 COMMENT

  1. ഈ കവിത എനിക്കറിയാം. അസാധാരണമായ ആഖ്യാനാസൗഭഗം നളിനി. ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: