17.1 C
New York
Thursday, December 8, 2022
Home Literature മരണ പത്രം (കവിത)

മരണ പത്രം (കവിത)

✍ഉത്തമൻ പി. പ്രഭു

Bootstrap Example

✍ഉത്തമൻ പി. പ്രഭു

എഴുതി വച്ചു ഞാനെന്റെ മരണപത്രം
ഏടുകൾ മറിക്കും നേരം കാണുവാൻ
ഏതാനും വാക്കുകൾ മാത്രമായി
എൻ അന്ത്യ നാളിൽ ഭാഗിക്കുവാൻ

ഒരമ്മതന്നുദരത്തിൽ പിറന്നവരെങ്കിലും
ഒരു തുണ്ടു ഭൂമിക്കായി തമ്മിൽ തല്ലുന്നു
ഒരുമയോടെ പിച്ച വച്ചതും വളർന്നതും
ഓർമ്മ മാത്രമായി മാറുന്ന കാഴ്ചകൾ

രണ്ടു മലകൾ ചേർന്നാലുമിവിടെ
നാലുമുലചേരില്ലെന്നു ചൊല്ലി വച്ചതും
രണ്ടു കലo വേവില്ലയെന്നു ചൊല്ലി വച്ചതും
രാത്രിതൻ തണുത്ത പുതപ്പിനുള്ളിൽ പിറന്നു
രണ്ടായി പിരിയുന്നു ഒരമ്മതൻ മക്കളിവിടെ

ഭാഗിച്ചു വച്ചു ഞാനെൻ ദേഹത്തെ പലതായി
ഭാരിച്ചതൊന്നുമേ യാർക്കും മുറിക്കുവാൻ
ഭാഗ്യവാനാകുവാനെൻ കണ്ണുകൾ ദാനമായി
ഭാഗിച്ചു കൊടുക്കേണമെന്നെഴുതിയാദ്യം

പകുത്തു വച്ചു ഞാനെൻ കരളും കവചവും
പാതി വഴി നിലച്ച യാത്ര തുടരുവാൻ
പലർക്കായി പകുത്തെഴുതി വച്ചു ഞാനെൻ
പാഴായി പോകും ദേഹിയെ മുറിച്ചെടുക്കാൻ

മറന്നു പോകരുതാരും മരണവും വഴിയിൽ
മറയില്ലാ വരും കോമാളി തൻ സ്പർശവും
മനുഷ്യാ നിൻ സുഖ ഭോഗo കുമിളയാകും
മാതൃക കാട്ടുവാൻ മനുഷ്യനായി മാറുവാൻ

എഴുതി വച്ചില്ല ഞാനെൻ മണ്ണ് ഭാഗിക്കുവാൻ
എൻ ദേഹം പകുത്തെഴുതി ഭോഗിക്കുവാൻ
എന്റെ സ്വന്തമെൻ ദേഹം മാത്രമെന്നറിഞ്ഞു
എഴുതി വച്ചു ഞാനെൻ മരണ പത്രവും

വെട്ടി മുറിക്കും ബന്ധങ്ങൾ വെട്ടി യൊതുക്കി
വേലി കെട്ടുന്നു പിറന്ന മണ്ണും മനസ്സും
വില യറിയാതെ പോകും രക്ത ബന്ധവും
വിളിച്ചോതുന്നു ഭാഗം കിട്ടി മുറിഞ്ഞ മണ്ണും

✍ഉത്തമൻ പി. പ്രഭു

Facebook Comments

COMMENTS

- Advertisment -

Most Popular

ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും...

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത്...

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: