17.1 C
New York
Wednesday, December 1, 2021
Home Literature മനുഷ്യമനസ്സും മോഹങ്ങളും! (കവിത)

മനുഷ്യമനസ്സും മോഹങ്ങളും! (കവിത)

രാജൻ രാജധാനി✍

അലകടൽപോലിളകിയാടും മാനസം
ഉടലതിനുസാക്ഷിയായി തളർന്നിടുന്നു
കപടമനസ്സിനുടമയാം മാനവൻ, ചെറു
നാടയാൽ മൂടിടുന്നു മുഖഭാവമെല്ലാം!

പടികടന്നു മാരിപലതു വന്നുവെന്നാലും
ചുവടുകൾവയ്ക്കയല്ലോ പതറിടാതേ
അനുദിനം മരണമവനെ തേടിടുമ്പോഴും
ആനയിക്കുംമോഹമവനെ നാളയിലേക്ക്!

ഇരവിലും പകലിലുമവൻചിന്തയിലല്ലോ
ഉയരമിനിയും താണ്ടിടാൻ വഴികൾതേടി
രാജനായി വാഴുവാനാശയുദിക്കും,ആശ
യൊരു വാശിയാകിൽ സ്വയം നശിക്കും!

ആർത്തിയതാർക്കുമേ അമിതമാകിൽ
വീഴ്ചയതു തീർച്ചയെന്നോർത്തിടേണം
അപരനൊമ്പരം നാം അറിയുകവേണം
നീട്ടണം കരങ്ങൾനമ്മളവനു നേരെയും!

ദുരനുരയും മാനസമതു ശാന്തമാകുമോ
കൊടുങ്കാറ്റവിടെവീശിടില്ലേയനുനിമിഷവും
ഭൂസ്വത്തതെത്രനേടിയെന്നാലും,ആറടിയി
ലൊടുങ്ങുകില്ലേ നിൻ സ്വത്തുവിസ്തൃതി!

ഇനിയുമൊരു ജന്മമാരും കൊതിക്കവേണ്ട
സ്വർഗ്ഗംപൂകുവാനായ് മനക്കോട്ടകെട്ടേണ്ട
സ്വർഗ്ഗവും നരകവും ഇവിടെയെന്നറിയുക
അതുപണിതിടുന്നീഭൂവിൽ നമ്മൾനിത്യവും!

ശാന്ത-സ്വസ്ഥ ജീവിതമതു സ്വർഗ്ഗമല്ലേ
നന്മചെയ്തുനേടുകയാ സ്വർഗ്ഗമീഭൂവിൽ
പുണ്യമാണു മാനവജന്മമീ മണ്ണിൽ,സൽ
കർമ്മമാണു മാനവൻ്റെ ധർമ്മമെന്നുമേ!

രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: