17.1 C
New York
Saturday, September 18, 2021
Home Literature മനസ്സ് (കവിത )

മനസ്സ് (കവിത )

പ്രീതി

അശാന്തിയുടെ തീരത്തു
മൗനത്തിൽ മരിച്ചു
ഹൃദയമെത്തുമ്പോൾ
മനസ്സേ അനുവാദം
ചോദിക്കാതെ നീയൊരു
ഇറങ്ങിപ്പോക്ക് നടത്തും
സമാധാനം തേടി

അലഞ്ഞുതിരിഞ്ഞു
അനുവാദം പോലും ചോദിയ്ക്കാതെ
തൽസ്ഥാനത്തു
വന്നിരിക്കുകയും ചെയ്യും

ആദ്യയാത്ര
ബാല്യ ഓർമ്മകളുടെ മുറ്റത്തു
പാടവരമ്പിൽ സൂര്യരശ്മികൾ
പതിച്ചു മഞ്ഞിൻ കണം
ആവിയാകുന്നത് കാണാനാകും

രണ്ടാംയാത്ര
കൗമാരപ്രണയത്തിൽ
നെഞ്ചിൽ കൂടുകൂട്ടിയ
വർണ്ണക്കിളിക്കു ചുംബനം
കൊടുക്കുവാൻ പോയതാകാം

മൂന്നാംയാത്ര
ജീവിതതീനാളം അണയാൻ
ചെറിയകാറ്റു കണ്ണീർപ്പാടങ്ങളെ
ആളിക്കത്തിക്കുമ്പോൾ
ആത്മബന്ധം അകന്നു പോയ ഇടങ്ങളിലായിരിക്കും പോയതും
കൊഴിഞ്ഞു പോയ പൂക്കാലത്തിലൂടെ
മനസ്സേ ചലിച്ചതും

വീണ്ടും
യാത്രയുടെ നീണ്ട നിര കാണാം

കുമ്പസാരങ്ങളുടെ ഒഴുക്കോടെ
നിദ്രയുടെ കുന്നിൽ ചെരുവിൽനിന്ന്
ലോകം ചുറ്റിക്കാണും

ഒറ്റപ്പെടലിന്റെ
ഏകാന്തനിമിഷങ്ങളിലായിരിക്കും
സ്വപ്നങ്ങളെ ഒറ്റാതെ
പലായനം ചെയ്ത പക്വതയുള്ള പ്രണയത്തിലേക്കും കയറി
ചെല്ലുന്നതും
രഹസ്യമായി പ്രണയിക്കുന്നതും

അടയാളങ്ങളില്ലാതെ
പൂക്കാനും കൊഴിയാനും
താത്വികമായ വിശദീകരണം
തേടാതെപാതി വെന്ത സ്വപ്നങ്ങൾ വിസ്‌മൃതിലാഴ്ത്താനും
മനസ്സേ നീ മിടുക്കൻ

മണ്ണിന്റെ മാറാത്ത തണുപ്പ്
പൊതിയുമ്പോളും
സമസ്ത കോശങ്ങളും
ദ്രവിച്ചു മണ്ണോടു ചേർന്നാലും
നീയെന്ന കൊട്ടാരം
തുരുമ്പിക്കില്ലെന്നു
ഇരുട്ടെപ്പോളും ഇരുട്ടായി തന്നെ നിൽക്കില്ലെന്നുമുള്ള
പ്രപഞ്ചസത്യത്തിൽ മനസ്സേ നീ
വെളിച്ചം കാണും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: