17.1 C
New York
Monday, September 20, 2021
Home Literature മനഃസാക്ഷി (കവിത)

മനഃസാക്ഷി (കവിത)

✍അഞ്ജു പ്രകാശ്

ആരെയും കാത്തു നിന്നില്ല…
ഒന്നിനെയും കാത്തു നിന്നില്ല…
കാലം കൈവീശി യാത്രയായി
കൂടെ ഞാനും യാത്രയായി…
എവിടേക്കെന്നറിയാതെ യാത്രയായി…
കുറച്ചകലെ ചെന്നനേരം
കാലമെന്നെ തിരിഞ്ഞു നോക്കി…
കളിയാക്കി ചിരിച്ചു…
“നീയെന്തിനെന്നെ പിൻതുടരുന്നു…”
മൗനമെന്ന ഉത്തരം നൽകി ഞാനും…

പിന്നെ മടിച്ചില്ല..
കാലത്തിൻ നൗകയിൽനിന്നിറങ്ങി
എങ്ങോട്ടെന്നറിയാതെ യാത്രയായി…
കാലത്തിന്റെയോർമ്മകൾ ആഴ്ന്നിറങ്ങി,
അവനോർമ്മയിൽ വന്നുനിന്നൂ…
ശൂന്യത കൂട്ടിനു കൂടെ വന്നു…
ആ കൂട്ട് സ്നേഹമെന്നു നടിച്ചു ഞാനും…
അവനോടു ചേർന്നിരുന്നു യാത്രയായി…

ശൂന്യതതൻ രൂപം മാറിവന്നു
അവനൊരു രാക്ഷസനായി മാറി…
ശ്വാസമടക്കി വിരണ്ടുനിന്നു ഞാനും
വെളിച്ചത്തെ തേടി
എത്ര ഞാനലഞ്ഞു…
ഹൃദയത്തിലാണ്ടുകിടന്ന വെട്ടം മെല്ലെ
പുറത്തുവന്നു…
അവനെൻനേർക്കു മുഖമുയർത്തി
എന്നിട്ടു ചോദ്യങ്ങൾ വർഷിച്ചു…
“എന്തിനു നീ കാലത്തെ പിൻതുടർന്നു..”
“എന്തിനു നീ ശൂന്യതയെ കൂട്ടുപിടിച്ചു…”
“ഞാൻ നിന്റെയുള്ളിൽ നിന്നും വിളിച്ചലറുന്നു…
എന്നെ പുറത്തു കൊണ്ടുവരൂ…”

അവനെ ഞാൻ കണ്ണു ചിമ്മാതെ നോക്കിനിന്നൂ..
“എന്തു ഞാൻ നിന്നെ വിളിക്കും..പറയൂ..”
അവനെന്റെ നേർക്കു നോക്കി നിന്നു…
പിന്നെ മെല്ലെയെന്റെ ചെവിയിൽ മന്ത്രിച്ചു “മനസാക്ഷി…”

✍അഞ്ജു പ്രകാശ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: