17.1 C
New York
Tuesday, June 22, 2021
Home Literature മധുര മാമ്പഴക്കാലം… (കഥ)

മധുര മാമ്പഴക്കാലം… (കഥ)

രാഗേഷ് പി വി പി

“””ബരുന്നുണ്ടടാ ഓടിക്കോ”””……..
പെട്ടെന്ന് എല്ലാവരും ചിതറി ഓടി….
തിരിഞ്ഞു നോക്കിയപ്പോൾ  പൊട്ടത്തി എളേമ്മ പിറകിലുണ്ട്….
 കൂടെയുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു…. 
എനിക്ക് കുറച്ചു ദൂരം മാത്രമേ ഓടാൻ പറ്റിയുള്ളൂ…. 
മുന്നിൽ വഴി അടഞ്ഞു… കാട്……….
പോരാത്തതിന് മുരിക്കൻ മുള്ള് കൊത്തി വെച്ച വേലിയും…

ഇടത് ഭാഗത്തേക്ക് ഓടിയാൽ…….. കാവർത്താക്കാലിലെ മൊട്ടക്കെ അച്ഛപ്പന്റെ കളത്തിലൂടെ പാടിയിൽ പാലത്തിന്റെ അടുത്തെത്താൻ വഴിയുണ്ട്….. 
വലതു ഭാഗത്ത് മുകളിലേക്ക് ഓടിയാൽ…… പാട്ടിയമ്മയുടെ വീട് വഴി വെള്ളച്ചാലിൽ എത്താം….
പക്ഷെ ഞാൻ ഓടിയത്… 
രണ്ടിന്റെയും ഇടയിലുള്ള കാട്ടിലേക്ക്…..കുടുങ്ങി…… ഞാൻ ഭയന്ന് വിറക്കാൻ തുടങ്ങി…..
 രക്ഷക്കായ് വടക്കേമാവ്….ചുവന്ന പഴുത്ത വലിയ മാങ്ങ പിടിക്കുന്നിടം….. പൊട്ടത്തി എളേമ്മയെ… പേടിച്ച് ഒളിച്ചത്… ഈ മാവിന്റെ മറവിൽ…… 
മരിച്ചവരെ വെച്ച സ്ഥലം……..കാട് പിടിച്ചത്…… അത്കൊണ്ട് തന്നെ….. ഭയന്ന് ആരും…… അത് വഴി പോകാറില്ല…….

ഭയം ഇരട്ടിക്കാൻ വേറെയെന്ത് വേണം….


പിലാവും മാവും കിങ്ങണി മരവും തണൽ വിരിക്കുന്ന കാവർത്തേക്കാല്..  പ്രതാപം ഒട്ടും കുറയാത്ത… പല തലമുറകൾ താമസിച്ച പഴയൊരു ഓടിട്ട തറവാട്…..നടുക്കായി തലയുയർത്തി നിൽക്കുന്ന കാഴ്ച ഗംഭീരം…….

മുരിക്കൽ പടർന്നു കയറിയ കുരുമുളക് വള്ളികളാൽ…….നിബിഡമാണിവിടം…..
ഇപ്പോൾ ഈ ഭൂമിയുടെയും വീടിന്റെയും അവകാശികൾ…. രണ്ട് എളേമ്മമാർ മാത്രം….
 അമ്മയുട എളേമ്മമാർ….
എന്റെ അമ്മാമമാർ…
ഞാനും അമ്മയെ പോലെ അവരെ എളേമ്മയെന്നു തന്നെ വിളിച്ചു……

കിളവക്കത്ത് പടർന്നു ചുവന്നു വിരിഞ്ഞു നില്ക്കുന്ന ഹനുമാൻ കിരീടം…
സുന്ദരമായ കാഴ്ച…..
സ്നേഹത്തോടെ കൈയാല വക്കത്ത് എളേമ്മ വന്നു നിന്ന് എല്ലാ ദിവസവും കുശലാന്വേഷണം നടത്തും…… 
വലിയ എളേമ്മയുടെ നേരെ താഴെയുള്ള
 മൂകയായ അനിയത്തിയാണ്…… നമ്മുടെ എളേമ്മ…..

ഇവരുടെ കൊച്ചു വർത്തമാനങ്ങൾക്കിടയിൽ…  കൈ കൊണ്ട് ആംഗ്യം കാണിച്ച്…വായ് കൊണ്ട്… എന്തൊക്കെയോ പറയാൻ ശ്രമിച്ച്…വാക്കുകൾ പുറത്തേക്ക് വരാതെ….ഇവരിൽ ഒരാളായി… പിറകിൽ പിറുപിറുത്തു കൊണ്ട് എളേമ്മയെ കാണാം……. 
എനിക്ക് പേടിയാണ്…എളേമ്മയെ…… 
തടിച്ച് അന്ചരടിയോളം നീളമുണ്ട്………


ഓടി കിതച്ചു വന്ന എളേമ്മയുടെ… കൈയിൽ ഒരു മട്ടലുണ്ട്…ഇപ്പോ നിൽക്കുന്നുത് “”കടക്കാച്ചി മാവി””ന്റെ ചുവട്ടിലാണ്…
ഒടിയവരുടെ ഭാഗത്തേക്ക്… കൈയിൽ കിട്ടിയ ചരൽ വാരി എറിഞ്ഞ്….എന്തൊക്കെയോ ശബ്ദം പുറത്തേക്ക് പുറപ്പെടുവിക്കുന്നു…. ചീത്ത പറയുകയാണെന്ന് മനസ്സിലായി……
കോപത്താൽ മുഖമാകെ  ചുവന്നു തുടുത്തിരുന്നു…

ഇപ്പോഴും…. ഞാൻ മാവിന് മറഞ്ഞ് എളേമ്മയെ  നോക്കികൊണ്ടിരിക്കുകയാണ്……പിടികൊടുത്താൽ പിന്നെ…… എന്റെ കാര്യം തഥൈവ…..


 “”കടക്കാച്ചി മാവ്””…..

ഈ  പറബ് മുഴുവൻ പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒരു അത്ഭുതവൃക്ഷം….
മധുരം കുത്തി നിറച്ച…””കടക്കാച്ചി മാങ്ങ””യ്ക്ക്… ഒരു ചെറുനാരങ്ങയോളം മാത്രമാണ് വലുപ്പം….
 ഈ മാവിന്റെ ചുവട്ടിൽ നിന്ന് മാറി നിന്നൊരു  മാബഴക്കാലം ഓർമ്മയിലില്ല..
ഇക്കാലം  കുളിർമയുള്ള ഓർമയായി നിത്യവും മനതാരിൽ പെയ്യുന്നു….സത്യം…….

മാങ്ങയുടെ മധുരം നാവിന് കൈവിഷം തന്നത് ഈ കടക്കാച്ചി മാവിന്റെ ചുവട്ടിൽ വെച്ചാണ്….. 
…കാറ്റിന്റെ കൈയിൽ മാങ്ങ കൊടുത്തു വിടാനായി ഒന്നിച്ചു നടത്തിയ പ്രാർത്ഥനകൾ…….
അണ്ണാറാകണ്ണനോട് മാങ്ങയ്ക്ക് വേണ്ടി കൊതിയോടെ യാചിച്ചത്….

ചുവന്ന ഉറുമ്പിനെ പിടിച്ച്….മന്ത്രം ജപിച്ച്….. മാവിന്റെ മുകളിലേക്ക് കയറ്റി വിട്ടത്‌……..
എല്ലാം ഈ മധുരമുള്ള കടക്കാച്ചി മാങ്ങയ്ക്ക് വേണ്ടി….

 ബാല്യത്തിന്റെ നെടുവീർപ്പുകളെ കാറ്റ്  ഏറ്റു വാങ്ങി… മാങ്ങകളെ വീഴ്ത്തി തന്നത് മധുരിക്കുന്ന ഓർമ്മകൾ സൂക്ഷിക്കാൻ വേണ്ടിയാണോ??……


എളേമ്മയുടെ കോപം ഇപ്പോൾ മുക്കാലും തണുത്തുറഞ്ഞു….

ഞാൻ നോക്കുമ്പോൾ എളേമ്മ…
കുരുമുളക് വള്ളിയുടെ താഴെ…..വേരുകൾക്കിടയിൽ ഉണങ്ങിയ ഇലകൾ അടിച്ചു കൂട്ടി പൊതിഞ്ഞ് വെക്കുന്നു….

മാവിന്റെ താഴെയുള്ള മുരിക്കുകളിൽ നിറയെ കുരുമുളക് വള്ളിയാണ്…..മാങ്ങ വീഴ്ത്താൻ…കബ് കൊണ്ട് കൊയ്യ ഉണ്ടാക്കി… വിരുതൻമാർ എറിഞ്ഞതെല്ലാം…. കുരുമുളക് വള്ളികളിൽ തങ്ങിനിൽക്കുന്ന……അതെല്ലാം ഒരു വലിയ വടിയെടുത്ത്…മാറ്റുകയാണ്…. എളേമ്മ….

ആമുഖത്ത് ഇപ്പോൾ സങ്കടം കാണാം….
കുറച്ചു കഴിഞ്ഞ് അവർ സ്ഥലം വിട്ടു…. 
ഇപ്പോഴാണ് ശ്വാസം നേരെ വീണത്…


വൈകുന്നേരം അങ്ങേ വീട്ടിൽ നിന്നും പാറോത്തും ചാലിലേക്ക് ഞാൻ അമ്മയുടെ കൂടെ പുറപ്പെട്ടു… 

വഴിയിൽ കളയുടെ അരികിലൂടെ അമ്മയുടെ നിഴൽ പറ്റിയാണ് എന്റെ നടത്തം…
എളേമ്മയുടെ വീട് കടന്നു പോകുബോൾ പിടികൂടിയാൽ…നേരത്തെ നടന്ന കാര്യങ്ങൾ അറിഞ്ഞാൽ……. അമ്മയുടെ അടി ഉറപ്പാണ്… 

പേടിച്ച് പേടിച്ച്… അമ്മയുടെ വലതു വശം കടന്ന്  ഓടാൻ ശ്രമിച്ചപ്പോൾ… അതാ വലിയ എളേമ്മ  വഴി തടഞ്ഞു മുന്നിൽ…..

“””കുഞ്ഞു മോനെ…. നീയാട നിക്ക്….നിന്നെ  പൊട്ടത്തിക്ക് കാണണം പോലും”‘”
എളേമ്മ പറഞ്ഞൊഴിഞ്ഞു…. 
ഞാൻ പേടിച്ച് അമ്മയുടെ കോന്തല മറയാക്കി….ഒളികണ്ണെറിഞ്ഞ്……വഴിയിലേക്ക് നോക്കിയപ്പോൾ….

പതുക്കെ എനിക്കെതിരെ നടന്നു വരികയാണ് പൊട്ടത്തിയേളമ്മ……
അടുത്തെത്തി… മടിയിൽ നിന്നൊരു പൊതിയെടുത്ത് എനിക്ക് നേരെ നീട്ടി….
“”മടിക്കേണ്ട..മോനെ.. വാങ്ങിക്കോ””
അമ്മ പ്രോത്സാഹിപ്പിച്ചു…..
 ഞാൻ പൊതി വാങ്ങി… നോക്കിയപ്പോൾ…അതിൽ നിറയെ കടക്കാച്ചി മാങ്ങ….
ഞാൻ അത്ഭുതപ്പെട്ടു…
നേരത്തെ ഓടിച്ചു വിട്ട…എളേമ്മ…..

വാത്സല്യം വമിഞ്ഞൊഴുകുന്ന കണ്ണുകളോടെ……
മുന്നിൽ…എന്നെ നോക്കി ചിരിക്കുന്നു…..
ആ ചിരിക്ക് മാരിവില്ലിന്റെ നിറമാണ്..


ഇന്നും ആ വഴിയിലൂടെ നടക്കുബോൾ….
എളേമ്മ എന്നെ നോക്കി….
“””കുഞ്ഞുമോനെ……കടക്കാച്ചി മാങ്ങ ഞാനിവിടെ പെറുക്കി വെച്ചിട്ടുണ്ട്…. ഇങ്ങ് കേറി വാ””””…

മക്കളില്ലാത്ത ആ അമ്മമാരുടെ വിളിയൊച്ചകൾ അകലെ നിന്നും എന്നെ തേടുന്നുണ്ട്…..

രാഗേഷ് പി വി പി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap