മദ്യം മനുഷ്യന്റെ മനമുദ്ധരിക്കുന്നു..
മദ്ധ്യേ മനമതുമില്ലാതെയാക്കുന്നു…
ഓർക്കുന്നതെല്ലാം
നടക്കുമെന്നോരോരോ-
ഓർമ്മകൾ മിന്നിത്തെളിയുന്നു
മുന്നിലായ്…
എന്തും തകർക്കുവാൻ
മോഹമുണ്ടുള്ളിലും..
എന്തിനും വയ്യാത്ത ദേഹവും ഭാരമായ്..
മനസ്സിലെ ഓർമ്മകൾ
തല്ലിക്കെടുത്തുന്നു..
മസ്തിഷ്ക്കമത്രമേൽ
നിശ്ചലമാകുന്നു…
പണമാണ് മദ്യപനാധാരമെന്നാകിലും,
പണമല്ല മദ്യപനാവശ്യം ലഹരിപോൽ.
മണമൊരു
പ്രശ്നമല്ലവർ,ക്കെന്നിതാകിലും..
മണംകൊണ്ടടുക്കു,വാനാകില്ലിതാർക്കു
മേ..
പട്ടിണിയാണു തൻ വീട്ടിലെന്നാകിലും
ഒട്ടുമതോർക്കുവാനാകില്ലി,വർക്കാർ
ക്കും…
ഒട്ടിയ വയറുമായ്
പൈതങ്ങളണയുമ്പോൾ..
മുട്ടിയാൽ തെന്നുന്ന”സ്പ്രിംങ്”
പോലാണിവർ.
വ്യക്തമല്ലാതുള്ള വാക്കിലും
നോക്കിലും..
വ്യക്തത്വമില്ലയ്മ ഊറ്റമായ്
നിൽക്കുന്നു..
ചുറ്റും നടക്കുന്നതെല്ലാം
പൊറുക്കുകിലെന്തഹോ,
മറ്റുള്ളോർ
പിന്നെയിതെ,ന്തിന്നെതിർക്കുന്നു.?
ചിന്തിതമിത്രമേലധികാരാർദ്രമാരോടു
മെപ്പോഴും
ചിന്തിച്ചു തൻ കാര്യപ്രസക്തിയെ
വാഴ്ത്തുവോർ..
മോഹങ്ങളേറെയാണുള്ളിലെന്നാകിലും
രൂഷമാം
മോഹഭംഗങ്ങളാൽ ഉഴറുന്ന
മാനസ്സമേറെയും.
എല്ലാം മടുത്തുള്ള ജീവ,നിരാശയാൽ
കമ്പിതം,
എല്ലാമൊരൊറ്റനാൾ തീർക്കുവാൻ
വെമ്പലായ്.
മദ്യത്തിൻ തീവ്രതയില്ലാതെയാകുകിൽ..
മദ്യത്തിനപ്പുറമെന്തെന്ന
ചിന്തനിരാശയും..
ഒന്നും മനസ്സിൽ
ത്രസിക്കാതെയാകുമ്പോൾ
ഒന്നിനും താല്പര്യമില്ലായ്മ
തീവ്രമായേറുന്നു.
പിന്നെയങ്ങോട്ടങ്ങുമൂകനായ്
ഏകനായ്…
പിന്നെയൊരിക്കലും
ജീവിതം,വേണ്ടെന്ന മട്ടിലും.
പിന്തിരിഞ്ഞങ്ങോട്ട് ചിന്തയില്ലൊട്ടുമേ
പിന്നെ മാലോകർക്ക് ഭാരമായ്
ഭൂവിനും.!!
രഘു കല്ലറയ്ക്കൽ ✍