നമുക്കു ചുറ്റും മതിലുകൾ ഉയരുകയാണ്
സംരക്ഷണത്തിൻറെയും
വേർതിരിവിന്റെയും…..
ഒന്നായിരുന്നതൊക്കെയും
കീറിമുറിച്ചു പലതാക്കി
എനിക്കും നിനക്കുമായി
അതിരുകല്ലുകൾ പാകുകയാണ്
അളവുകോൽ വീണ മണ്ണിൽ
ചങ്ങലയുടെ കിലുക്കം കേൾക്കുന്നുണ്ട് …
വേർതിരിച്ചു കഴിയുമ്പോൾ
അറ്റുപോകുന്നത് ബന്ധങ്ങളുടെ കണ്ണികളാണ് …
സംരക്ഷണത്തിന്റെ
കൈകൾ അയഞ്ഞുതുടങ്ങിയിരിക്കുന്നു
രക്തബന്ധങ്ങൾക്കിടയിൽ
വേർതിരിവ് മുളപൊട്ടിയിരിക്കുന്നു …
ബന്ധങ്ങളൊക്കെ ബന്ധനങ്ങൾ ആയി മാറുകയാണ്
മതിൽക്കെട്ടിലൊതുങ്ങാത്ത
ബന്ധങ്ങൾ പടുത്തുയർത്തനം …
മതിലുകൾക്കുമപ്പുറം
ലോകമുണ്ടെന്നു ഓർക്കണം
മതിലുകൾ ഉയർന്നിടുമ്പോൾ
ഉയർന്നിടില്ലഭിമാനവും .
തീർക്കായാണ് മണ്ണിലാകെ
വേർതിരിവിന്റെ മതിലുകൾ .