17.1 C
New York
Wednesday, January 19, 2022
Home Literature മതിലുകൾ (കഥ)✍ബീന ശ്രീധർ

മതിലുകൾ (കഥ)✍ബീന ശ്രീധർ

✍ബീന ശ്രീധർ

മഞ്ഞു പൊഴിയുന്ന ഈ വൃശ്ചികപ്പുലരിയിലും താൻ വല്ലാതെ വിയർക്കുന്നതെന്തേ. പ്രഷർ കൂടുതലാവും. രാത്രിമുഴുവനും കുട്ടികൾ വഴക്കായിരുന്നു. അവൾ വല്ലാതെ കരയുന്നതുകേട്ടു. എന്താണ് കാരണം എന്ന് മനസിലായില്ല. ഭാര്യാഭർത്താക്കന്മാരുടെ പ്രശ്നത്തിൽ അമ്മമാരിടപെടുന്നത് ശരിയല്ലല്ലോ . എങ്കിലും എന്തുകൊണ്ടോ ഒരു വിഷമവും ഒപ്പം ഭയവും മനസിനെ മതിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാവും ഉറക്കവും തന്നെ മറന്നത്.

ഇതിപ്പോ അവരുടെ പ്രശ്നമല്ല കൊച്ചുമോളുണ്ടാക്കിയ പ്രശ്നമാണ്. അതാണ്‌ അവളുടെ ഒച്ചയും കേട്ടത്.
എന്തായാലും ചോദിക്കണം. രാവിലെ ചായയുമായി മാലിനി മുറിയിലേക്ക് വരും. വരുമ്പോൾ ചോദിക്കാം

തന്റെ ലോകം ഏതാണ്ട് നാല് വർഷത്തോളമാകുന്നു ഈ മുറിയിൽ ഒതുങ്ങിയിട്ട്. താൻ സ്വയം ഏറ്റെടുത്തതാണ് ഈ നാലു ചുവരുകൾക്കുള്ളിലെ ജീവിതം. നടക്കാൻ പ്രയാസമുള്ള താനെന്തിനു പുറത്തിറങ്ങണം. എല്ലാം മേശമേൽ സമയത്തിനെത്തും. ടി വി ളണ്ട് മറ്റു സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്നിട്ടുണ്ട്. ഒന്നിനും പുറത്തിറങ്ങാൻ പാടില്ല. ഇറങ്ങിയാൽ തട്ടിത്തടഞ്ഞു വീണു വീണ്ടും ഞങ്ങളെ ബുദ്ധിമുട്ടിക്കല്ലേ എന്ന കരുതലിന്റ മതിൽ തീർത്ത ഈ മുറിക്കുള്ളിൽ തന്നെ സുരക്ഷിതയാക്കി.

തനിക്ക് തീർത്തമതിലിൽ താൻ തൃപ്തയാണ് കാരണം താനെന്നും സുരക്ഷിതത്വത്തിന്റ മതിലുകൾക്കുള്ളിലായിരുന്നു. അച്ഛന്റെ അമ്മയുടെ അമ്മാവന്മാരുടെ ഭർത്താവിന്റെ. ഇവരൊക്കെ തന്ന സംരക്ഷണത്തിന്റ മതിലിനുള്ളിൽ താൻ സുരക്ഷിതയും സന്തോഷവതിയും ആയിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾ ഇതൊന്നും ഇഷ്ടപ്പെടുന്നില്ല അവർക്ക് സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യത്തിന്റ രോദനമാവാം ഇന്നലെ രാത്രിയിൽ കേട്ടത്.

തന്റെ കുട്ടിക്കാലത്തു പീഡനം എന്നൊരു വാക്ക് കേട്ടിട്ടില്ല. പെൺകുട്ടികൾ പേടിയില്ലാതെ സഞ്ചാരിച്ചിരുന്നു. എന്നാൽ ഇന്ന് കുട്ടികളെ ഒറ്റക്ക് വീട്ടിൽ പോലും ഇരുത്താൻ കഴിയില്ല. ഇവിടെ ആർക്കാണ് പിഴച്ചത്. കാലത്തിനൊ അതോ മനുഷ്യർക്കോ.

വാതിൽക്കൽ മാലിനി. ആവിപറക്കിന്ന ചായക്കപ്പ് മേശമേൽ വച്ചിട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ

താൻ ചോദിച്ചു, എന്താ മാലൂ ഇന്നലെ നീ വല്ലാതെ കരയുന്ന കേട്ടല്ലോ

എന്തായാലും നിങ്ങൾക്ക് ശെരിയാക്കാൻ പറ്റില്ല എന്ന് ദാർഢ്യത്തോടെ പറഞ്ഞിട്ട് ചവിട്ടിത്തുള്ളി നടന്നുപോയി

ഇവൾക്ക് ഇത്രക്ക് നോവൻ എന്താ ഉണ്ടായേ. വീണ്ടും മനസ് വല്ലാതെ വിങ്ങുന്നു. എന്തോ സാരമായി സംഭവിച്ചിട്ടുണ്ട്.

കോളേജിൽ പോകുന്നതിനുമുൻപ് കാർത്തു മുറിയിലേക്ക് വരും അപ്പൊ ചോദിക്കാം. ഇപ്പൊ വല്ലപ്പോഴുമേ ആ കുട്ടി തന്റടുത്തു വരാറുള്ളു. ചോദിക്കുമ്പോൾ പഠിക്കാൻ ഒരുപാടുണ്ടമ്മമ്മേ എന്ന് പറയും.

ശെരിയായിരിക്കും കാലം മാറിയില്ലേ തന്റെ കാലത്ത് മൂന്നോ നാലോ സബ്ജക്ടിൽ ഒതുങ്ങിയിരുന്ന വിദ്യാഭ്യാസം ഇപ്പൊയെത്രയെത്ര വിഷയങ്ങളായി മാറി കുട്ടികൾക്ക് ചുമക്കാവുന്നതിലും ഏറെയാണ്. എങ്കിലും ആരും പിന്നിലല്ല.

സമയം കടന്നു പൊയ്ക്കൊണ്ടേയിരുന്നു ശാരദ തന്റെ പ്രാതലും കൊണ്ട് വന്നു. അടുക്കളയിൽ മാലുവിനെ സഹായിക്കാൻ വരുന്ന പെണ്ണാ ശാരദ, ഒപ്പം തന്റെ കാര്യങ്ങളും നോക്കും. കുളിക്കാനും തുണികഴുകാനും പിന്നെ എല്ലാപേരും പോയിക്കഴിയുമ്പോൾ കുറച്ചുനേരം തന്നോട് സംസാരിക്കാനും വരും. നാട്ടുകാര്യങ്ങൾ താനറിയുന്നത് അവളിലൂടെയാണ്.

അവൾ പറഞ്ഞാണ് അറിയുന്നത് അടുത്ത വീട്ടിലെ കുട്ടി ഒളിച്ചോടിയതും വേറൊരു പയ്യൻ കഞ്ചാവുകേസിൽ പിടിച്ചുന്നും. രാഘവൻ മാഷ് വീണ്‌ കാലൊടിഞ്ഞതും ദാക്ഷായണിച്ചേച്ചിക്ക് ക്യാൻസർ ആണെന്നുമൊക്കെ.

നല്ലോണം ചിരിച്ചുകൊണ്ടാണ് വരവ് എന്താടിപെണ്ണേ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.

ഒന്നുമില്ലമ്മച്ചി. ഇന്ന് കാർത്തുകുട്ടി ഇവിടൊണ്ട് അതുകൊണ്ട് ഞാൻ നേരത്തെ പോകും.

അതെന്താ കാർത്തു പോകത്തെ

പോണില്ലെന്ന് ചേച്ചിപറഞ്ഞു

അപ്പൊ അവളോട് ഇങ്ങോട്ടൊന്നു വരാൻ പറയണേ.

ഓ പറയാം. എന്നുപറഞ്ഞു അവൾ പോയി.

സമയം പൊയ്ക്കൊണ്ടേയിരുന്നു ഒന്നിനും ഒരു സുഖവും തോന്നിയില്ല. കിടന്നും നടന്നും സമയം കളഞ്ഞു.

കാർത്തു എന്തേ തന്റടുത്തു വരാഞ്ഞത് എന്ന ചിന്തയോടെ മെല്ലെ തപ്പിതപ്പി വെളിയിലിറങ്ങി അവളുടെ മുറിയുടെ നേരെ നടന്നു.

മാലുവോ ഗോപുവോ കണ്ടാൽ വഴക്ക് കിട്ടും. അവരിവിടെ ഇല്ലാ എന്ന ധൈര്യത്തിൽ കർത്തുന്റെ മുറിയുടെ മുന്നിലെത്തി. അവളാരോടോ ഫോണിൽ സംസാരിക്കുന്നു. ശല്ല്യം ചെയ്യണ്ട എന്നുകരുതി കാത്തുനിന്ന്. അവൾ പറയുന്നകാര്യങ്ങൾ കേട്ട് തന്നെ തളർത്തുന്നു എന്ന് തോന്നിയപ്പോൾ തിരിഞ്ഞു നടന്നു.

അവൾ ആത്മഹത്യ ചെയ്യുമെന്ന്. വീട്ടിൽ അറിഞ്ഞു എന്ന് എത്രയും പെട്ടന്ന് ഏതെങ്കിലും ഡോക്ടറേ കണ്ട് ഇതിനൊരു പരിഹാരം കാണണം എന്ന്.

എന്താ ഈശ്വരാ താൻ ഈ കേൾക്കുന്നത്. പതിനെട്ടു കഴിഞ്ഞിട്ടേയുള്ളു. എന്താബദ്ധമാ ഇവൾക്ക് പറ്റിയത്.

കട്ടിലിൽ വന്ന് ഇരുന്ന താൻ വല്ലാതെ കിതച്ചുപോയി.

ആരോ അവളെ ചതിച്ചു എന്ന് ബോധ്യമായി അതാണ്‌ ഇന്നലെ മാലു കരഞ്ഞത്. ഈശ്വര തന്റെ കുട്ടികളുടെ ജീവിതം തകർന്നു പോയോ.

മാലു വാതിൽക്കൽ വന്നു നിൽക്കുന്നത് കണ്ടാണ് ഓർമയിൽ നിന്നും ഉണർന്നത്.

എന്താ മോളേ നമ്മുടെ കർത്തുന് പറ്റിയത്

പൊട്ടികരഞ്ഞുകൊണ്ട് തന്റെ മടിയിലേക്ക് വീണ തന്റെ കുട്ടിയെ എങ്ങനെ സമാശ്വസിക്കും എന്നറിയാതെ താൻ തളർന്നു.

എല്ലാപേർക്കുംകൂടി കുറച്ചു വിഷം വാങ്ങികഴിച്ചു അവസാനിക്കാം അമ്മേ അതേയുള്ളു ഇനി മാർഗം.

അവൾക്ക് കൊടുത്ത സ്വാതന്ത്ര്യം ഇതിനൊക്കെയായിരുന്നോ. എന്തൊക്കയോ പുലമ്പി തന്റെ മടിയിൽ കിടന്നു കരയുകയാണവൾ.

പരിധികളില്ലാതെ പെൺകുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം അപകടമാണ് എന്ന് മനസിലാക്കാൻകഴിയാതെ പോകുന്നു. എല്ലാ മതിലുകളും ഭേധിച്ച് ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം സമത്വം വേണം എന്നലമുറയിടുമ്പോൾ ഇതുപോലെ ഒരുപാട് അമ്മമാരും മക്കളും മരണത്തെ ആശ്രയിച്ചു പോകുന്നു.

എങ്ങനെ ഈ ഒരവസ്ഥയിൽ നിന്നും തന്റെ കുടുംബം രക്ഷപ്പെടും എന്ന് അറിയാതെ താനും അവൾക്കൊപ്പം കരഞ്ഞുപോയി.

ബീന ശ്രീധർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: