17.1 C
New York
Wednesday, December 1, 2021
Home Literature മണ്ണിൻ സുഗന്ധം (കവിത)

മണ്ണിൻ സുഗന്ധം (കവിത)

ഗിരിജാദേവി കീച്ചമ്പിള്ളിൽ✍

എന്റെ സങ്കട കണ്ണീർകണങ്ങളാം
സന്ധൃനേരത്തു ചാറിച്ചൊരിഞ്ഞത്
വെന്തുപോകുന്ന ചിന്ത തലോടി നീ
നെഞ്ചകത്തെ തണുപ്പിച്ചു വർഷമെ
നിന്നെയെത്ര തിരഞ്ഞെന്റെ രാത്രികൾ
വന്നുമൂടി പുതപ്പിച്ചുറക്കുവാൻ
കണ്ണിണയിൽ തണുത്തൊരാ ചുംബന
ചന്ദനച്ചാർത്തിൽ നീറ്റൽ മറന്നിടാൻ.

എത്രഹർഷമീ പച്ചകൾക്കൊക്കെയും
തെറ്റിവീഴുമീ തുള്ളിയിൽ തുള്ളുവാൻ
പച്ചയാം ഇലക്കൈയ്യിലാടുന്നൊരാ
പക്ഷികൾ കുളിർ കൊക്കുരുമ്മീടുന്നു
മൃതൃുവിന്റെ പദസ്വരം കാക്കുമാ
കൊച്ചുകുന്നിന്റെ ഉച്ചിയിൽ
കൊത്തിവീഴ്ത്തിയ വൻമരച്ചോട്ടിലും
തീർത്ഥമായ് നീ തളിരായുയർത്തിടും
കാത്തുകാത്താ മൺഗുഹവിട്ടൊരാ
കൂട്ടമായാർക്കുന്ന ഈയലിൻ ജാലവും
നേർത്തമണ്ണിൻ സുഗന്ധം പരക്കുന്നു
ആർത്തിയോടൊരു നാഗംപുളയ്ക്കുന്നു.

സന്ധൃതൻ കുറി മാഞ്ഞുപോയ് മാരിയിൽ
സുന്ദരനാം രവി സിന്ധുസമാധിയായ്
കണ്ണെഴുതി ഇരുൾചെപ്പിൽനിന്നൂർന്ന
കൺമഷിയാൽ വരവായി രാത്രിയും.
കാറുമൂടിയ വാനം ഇരുണ്ടൊരാ
മാറിലെച്ചൂടിൽ വേവുന്ന പെണ്ണുപോൽ
ചാറിയാറിത്തണുക്കണം മാനസം
രാവിലീ മണ്ണും വിണ്ണും മയങ്ങുവാൻ.

ഗിരിജാദേവി കീച്ചമ്പിള്ളിൽ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: