17.1 C
New York
Tuesday, August 3, 2021
Home Literature മണ്ണിനും പനിക്കുന്നു (കവിത )

മണ്ണിനും പനിക്കുന്നു (കവിത )

ബൈജു കവിത✍

മഹാമാരി പൂത്തൊരീ മണ്ണിതിൽ മനുജന്റെ ഹൃദയങ്ങൾ മരംവീണ കിളികളെപോല്‍ …
ചിന്തകള്‍ ചിതറിക്കിടക്കുന്ന ചില്ലകളിൽ തൻ കൂട് തിരയുന്ന പക്ഷിയെപ്പോലെ …
പട്ടുടുത്തെത്തിയ മഹാമാരി പൊള്ളിച്ച മനുഷ്യക്കതിരുകൾക്ക് ഒരു തുള്ളി വെള്ളം പകർന്നേകുവാൻ കഴിയാതെ… ബന്ധങ്ങളിന്ന് വിലക്കുകളുടെ ചങ്ങലകൂട്ടിലാണ്…
ചുറ്റിലും പടർന്നേറുമീ ഇരുള്‍ക്കാട്ടിൽ വലനെയ്ത് നിൽക്കുന്നു മഹാമാരി മരണ മണമുള്ള കൈകൾ വിടർത്തി…
പൂക്കള്‍ വിരിയിച്ച പൂമ്പാറ്റ ച്ചിറകുകളിൽ പൂമണമില്ല… പോയകാലത്തിന്റെ നിറവുമില്ല….
കുരവയിട്ടെത്തിയ കാറ്റിനുപോലും കരിന്തിരി കെടുത്തിയ പുകയുടെ ഗന്ധം …..
മതങ്ങൾ കൊളുത്തിയ വിളക്കൂതിക്കെടുത്തി ദൈവങ്ങൾ പോലുമിന്ന് വെറും കല്ലായി മാറി….
കതിര്‍ കരിഞ്ഞ പാടത്ത് തിരികേ പറക്കുവാൻ കഴിയാതെ ഒരു കിളി ചിറകു തളർന്നിരിക്കയാണ് ….
ചിരികെട്ടു പോയൊരാ സൂര്യൻ ചിത കൊളുത്തി തിരയിൽ അമർന്നു പോകുന്നൂ…
തിരി കെട്ടു പോയ വഴിയോരത്തിരുൾ പറ്റിപിടിച്ച കുടിലിനുള്ളിൽ ഒറ്റക്കൊരു മനുഷ്യരൂപം ഇതളടർന്നുപോകുവാൻ ഇണയെ തേടുന്നു…
വിടപറയുവാനെങ്കിലും ഇരുമിഴിയുടെ തീരത്ത് ഒന്ന് വന്നു നിന്നീടാമോ..

ബൈജു കവിത✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com