മഞ്ഞണികൊന്നകൾ പൂത്തുനിന്നു
മഞ്ഞൾനിറം ചാർത്തിയാടിനിന്നു
കണ്ണന്റെ മുത്തരഞ്ഞാണംപോലെ
കിങ്ങിണിമൊട്ടു കുലുങ്ങിനിന്നു.
ചുട്ടുപഴുത്തെത്തി മേടസൂര്യൻ
മുണ്ടകൻ പാടത്തു കാത്തുനിന്നു
വിഷുപക്ഷിപാടി ഈണമോടെ
വിത്തും കൈക്കോട്ടുമെടുത്തുവെയ്ക്കാൻ.
നിറതിരിയിട്ട നിലവിളക്കും
ധാന്യങ്ങളും കണിവെള്ളരിയും
നാണയത്തുട്ടും പാവുമുണ്ടും
ഓട്ടുരുളിയും ഒരുങ്ങിനിന്നു
നീലനിറമുള്ള കുഞ്ഞിക്കണ്ണാ
പിതാംബരം ചുറ്റി ഓടിവായോ
കണ്ണുപൊത്തി കണികണ്ടിടട്ടെ
ഐശ്വര്യവർഷം നിറഞ്ഞിടട്ടെ.
ഹേമാമി✍
Facebook Comments