17.1 C
New York
Wednesday, September 22, 2021
Home Literature മകളുടെ അച്ഛൻ (കഥ)

മകളുടെ അച്ഛൻ (കഥ)

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സ്വർണ്ണ മയൂരം നേടിയ സംവിധായകൻ ചന്ദ്രദാസ് വിനയന് സ്വീകരണം’
സ്ഥലം രഞ്ജിനി ഓഡിറ്റോറിയം’
പത്രത്തിൽ വിനയന്റെ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോ ?
ആരെയും ഒരു നിമിഷം പിടിച്ചു തന്നിലേക്കടുപ്പിക്കുന്ന ആ പുഞ്ചിരി നോക്കിയിരുന്നു ലീന തന്റെ എല്ലാ വിധ അഭ്യൂദയത്തിനും കാരണം അച്ഛൻ ചന്ദ്രദാസ് ആണെന്ന് ആവർത്തിച്ചു പറയുന്ന വിനയൻ അതുകൊണ്ടു തന്നെയാണ് അച്ഛന്റെ മുഴുവൻ പേരിനു ശേഷം തന്റെ പേരിട്ടത്
ചെവിയിൽ ആരോ പറയുന്നതുപോലെ ലീനയ്ക്കു തോന്നി.
അവൾ അറിയാതെ തന്നെ ഒരു തേങ്ങൽ പുറത്തു വന്നു. കണ്ണുകൾ നിറഞ്ഞു

അമ്മ കരയ്യാ ……
മിനിക്കുട്ടി കുഞ്ഞിക്കൈ കൊണ്ടമ്മയുടെ കണ്ണുനീർ തുടച്ചു .
ഏയ് …. അമ്മേടെ കണ്ണിൽ കരട് പോയതാണ്‌ട്ടോ ?
മോൾ വരൂ.
മുഖം തുടച്ചവൾ മിനിക്കുട്ടിയെ വാരിയെടുത്ത് ആ കവിളിൽ ഉമ്മ വച്ചു.
ഫോണടിക്കുന്നു.
വേഗം ചെന്ന് ഫോണെടുത്തു.
” ഞാൻ രണ്ടു ദിവസം കൂടി കഴിഞ്ഞേ വരൂ”
സുധിയേട്ടനാണ്. തന്റെ പേരുപോലും വിളിക്കാതെ കാര്യം മാത്രം പറഞ്ഞ് ഫോൺ വച്ച ആ രൂപം മനസ്സിൽ കണ്ടു.
ഒന്നു പറഞ്ഞു തീരും മുമ്പേ രണ്ടാം വിവാഹത്തിന്റെ പേരു പറഞ്ഞു തന്നെ പരിഹസിക്കുന്ന തിൽ ആനന്ദം കാണുന്ന സുധീർ എന്ന ബിസ്സിനസ്സ് മാൻ

മാട്രിമോണിയലിൽ രണ്ടാം വിവാഹത്തിനു താല്പര്യമുള്ളവർ എന്നു പ്രത്യേകം കൊടുത്തിരുന്നതാണ്
കൊട്ടാരം പോലുള്ള വീടും മറ്റു സ്വത്തുവകകളുമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ എത്ര പേരായിരുന്നു. അതിൽ അച്ഛനിഷ്ടപ്പെട്ടത് സുധീറിനെ ആയിരുന്നു.
എണ്ണിച്ചുട്ട പോലെ ശമ്പളം കിട്ടുന്നവന് പണത്തോട് ആർത്തി കൂടും.
ബിസ്സിനസ്സ് മാനാകുമ്പോൾ പണമിട്ടു കളിക്കുന്നവനാണ് .ആർത്തി കുറയും
ആ നിഗമനം തെറ്റായിരുന്നു എന്ന് ബോധ്യം വന്നതിനു ശേഷമായിരുന്നു അച്ഛന്റെ മരണം

കല്യാണ ദിവസം താലിക്കായി കഴുത്തു നീട്ടുമ്പോഴും മറ്റൊരു പുരുഷനെ മനസ്സിൽ സൂക്ഷിച്ച പെണ്ണാണ് ഞാൻ
ലീന ഓർത്തു.

വെറും നാലു കൊല്ലം മാത്രമേ വിനയേട്ടന്റെ കൂടെ താമസ്സിച്ചിരുന്നുള്ളു. ജന്മ ജന്മാന്തരത്തേക്കുള്ള സന്തോഷവും സുരക്ഷിതത്വവും താനനുഭവിച്ചിരുന്നു
ഭാര്യയെ കൂട്ടുകാരിയായി കാണുക. അവളുടെ ചെറുതും വലുതുമായ ആവശ്യങ്ങൾ അറിഞ്ഞു സാധിച്ചു കൊടുക്കുക. പരസ്പര പൂരകങ്ങളാണ് എന്ന ബോധം ഉണ്ടാക്കിയതു കൊണ്ടു തന്നെയാണ് പുനർ വിവാഹത്തിനെ തിർത്തത്’

കാറാക്സിഡന്റിൽ രണ്ടു കാൽ മുറിച്ചു മാററുകയും ശിഷ്ടകാലം ഒരു ഇംപൊട്ടന്റായി കഴിയേണ്ടി വരുകയും ചെയ്യും എന്ന വിവരം ഡോക്ടറിൽ നിന്നുമറിഞ്ഞ അച്ഛന്റെ ഒരേ ഒരു വാശിയായിരുന്നു ഡിവോഴ്സ്
വിനയേട്ടന്റെ അമ്മ ഒന്നേ പറഞ്ഞുള്ളു. “മോൾ അച്ഛനമ്മമാർ പറയുന്നത് അനുസരിക്കൂ. “
ഈ അവസ്ഥയിൽ എന്റെ വിനയേട്ടനെ വിട്ടു ഞാൻ പോവില്ല എന്നു പറഞ്ഞു കരഞ്ഞതൊന്നും വിലപ്പോയില്ല.
അച്ഛനുമമ്മയും ബലമായി പിടിച്ചു വലിച്ചു കൊണ്ടുപോവുകയായിരുന്നു.
പിന്നീട് ഡിവോഴ്സിന് കൊടുത്തു. മ്യൂച്വൽ .
കോംപൻസേഷൻ വേണ്ട. വിടുതൽ മാത്രം.
എത്രയും വേഗമാക്കാൻ പണം വാരിയെറിഞ്ഞ അച്ഛന് ഡിവോഴ്സ് കിട്ടിയപ്പോൾ യുദ്ധം ജയിച്ചതു പോലെയായിരുന്നു.

സുധീറുമായുള്ള കല്യാണത്തിന് ഒരു പാവയെപ്പോലെ നിന്നു കൊടുത്തു . മനസ്സിൽ വിനയേട്ടൻ താലി കെട്ടുന്ന സ്മരണയായിരുന്നു.

രാത്രിയിൽ പന്ത്രണ്ടുമണി കഴിഞ്ഞു സുധീറേട്ടൻ മുറിയിൽ വരാൻ. മദ്യപിച്ചിട്ടുണ്ട്. രൂക്ഷ ഗന്ധം കൊണ്ട് അറിയാതെ കൈ മൂക്കി നടുത്തേക്കു നീണ്ടു.
അയ്യോ ….നിന്റെ സിനിമാക്കാരൻ കുടിക്കില്ലായിരുന്നോ?
ഒന്നു ഞെട്ടി. സിനിമാക്കാരൻ എന്ന” വിളിയും പരിഹാസ്സച്ചിരിയും ഇഷ്ടപ്പെട്ടില്ല. മുഖം കറുത്തു.
ക്ഷമിക്കണം”_ തമ്പുരാട്ടീ …. പിടിച്ചില്ല അല്ലേ?
“ഓൾഡ് ഈസ് ഗോൾഡ് ” ഇല്ലേ ?
ഉച്ഛിഷ്ടമാണെങ്കിലും നീ ഒരു സ്വർണ്ണക്കൂട്ടിലെ പഞ്ചവർണ്ണക്കിളിയാണ്. അതെനിക്കു വേണം’-
രാജകീയമല്ലേ … വിവാഹം.
നിന്റച്ഛൻ പറഞ്ഞത് ഒൻപതു പേരിൽ
നിന്നും തെരഞ്ഞെടുത്തതാണ് എന്നെയെന്ന് .
പക്ഷെ വധുവിനിഷ്ടമില്ലെന്ന് ഞാനറിയാൻ വൈകി.
” അതെല്ലാം പോട്ടെ. ഇനി ഈ വീട്ടിൽ ആ സിനിമാക്കാരന്റെ പേരുപോലും ഉച്ചരിക്കരുത് കേട്ടോടീ……… മോളെ
ആടിയാടി കട്ടിലിലേക്കു വീണ ആരൂപത്തെ വെറുപ്പോടെ നോക്കി.

ഒട്ടും സങ്കടം തോന്നിയില്ല. എന്റെ അച്ഛനെപ്പോലെയുള്ളവർക്ക് ഇങ്ങനെയുള്ള മരുമകൻ തന്നെ വേണം. ഞാനിവിടെത്തന്നെ കഴിയും. എന്റെ ജീവിതം കണ്ടവർ നീറി നീറിക്കഴിയണം.
“പക…. ആരോടൊക്കെയോ ഉള്ള പക “

ഓരോ വിധത്തിലുള്ള രതി വൈകൃതങ്ങളിലൂടെ കടന്നുപോയ രാത്രികൾ.
ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടു നിൽക്കുന്ന ബിസ്സിനസ്സ് ടൂറുകൾ.
പോകുന്നതും വരുന്നതും സ്വന്തം ഇഷ്ടം.
തന്നെ ഒരിക്കൽ പോലും പ്രേമപൂർവ്വം ലീനേ എന്നു വിളിച്ചിട്ടില്ലാത്ത ആളോടുള്ള നിസ്സംഗത ജീവിതത്തോടു തന്നെ തോന്നി.

മിനിക്കുട്ടി. അവൾക്കു വേണ്ടി ജീവിക്കുന്നു. പ്രസവ സമയത്തു പോലും നാട്ടിലുണ്ടായിട്ടും ഹോസ്പിറ്റലിൽ എത്താതിരുന്ന മരുമകനെ ഓർത്ത് അച്ഛൻ പരാതിപ്പെട്ടു.
ഉള്ളിൽ ചിരി പൊട്ടി വന്നു.
തന്റെ അവസ്ഥയോർത്ത് മനം നൊന്താണ് അച്ഛനും അമ്മയും മരിച്ചത്.

നീ ഇവിടെത്തന്നെ നിന്നോ എന്നു പറഞ്ഞ് എത്ര വേഗം ഈ വീട്ടിലേക്കു കുടി കേറി.
ഇവിടുത്തെ പശുത്തൊഴുത്തോളമുള്ള അവരുടെ വീട്ടിൽ നിന്നും ഈ കൊട്ടാരത്തിലെത്താൻ തിടുക്കം ഉണ്ടായിരുന്നതു പോലെ.

പരസ്ത്രീ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. സ്വർണ്ണവും ബാങ്കു ബാലൻസും ഒരു മടിയും കൂടാതെ എടുക്കുകയും ഒപ്പിടീച്ചു വാങ്ങുകയും ചെയ്തു .ഇനി ഭൂസ്വത്തുക്കളാണ്.
ഇല്ല … തരില്ല. അതിൽ തൊടേണ്ട എന്നു തീർത്തു പറഞ്ഞിട്ടുണ്ട്.
ദേഹോപദ്രവമേല്പിച്ചിട്ടും അനങ്ങിയില്ല. ഇത് എന്റെ മകൾക്കുള്ളതാണ് എന്നു പറഞ്ഞിട്ടും ആവശ്യങ്ങളുടെ പട്ടിക നിരത്തി തന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു.
വഴങ്ങില്ല എന്നു കണ്ടപ്പോൾ ശിക്ഷ എന്നോണം തന്നെ ഒറ്റയ്ക്കാക്കി സ്വന്തം വീട്ടിൽ പോയിത്താമസ്സിച്ചു
താൻ വിളിക്കും എന്നു കരുതി.
ഇല്ല എന്നു കണ്ടപ്പോൾ മകളെ കാണാതിരിക്കാൻ വയ്യ എന്നു പറഞ്ഞു വന്നു കയറി.
പുതിയ പുതിയ സംരംഭങ്ങൾക്കായി പണം മുടക്കാനും കൂട്ടുകാരൊത്ത് കൂടാനും വേണ്ടിയാണ് പണം എന്നെനി ക്കറിയാമായിരുന്നു.
ഭൂമി വാങ്ങുകയല്ലാതെ വിലക്കുന്ന സമ്പ്രദായം ഞങ്ങൾക്കില്ല. അതുകൊണ്ട് ഭൂസ്വത്തിൽ കൈ വയ്ക്കേണ്ട എന്നു ഞാൻ വാശിയോടെ പറഞ്ഞു.

എന്നോടുള്ള ദേഷ്യത്തിന് മദ്യപാനം അധികമാക്കി.
എന്തു തന്നെയായാലും ഞാൻ പൊരുതും എനിക്കു വേണ്ടിയല്ല. എന്റെ മകൾക്കു വേണ്ടി.
ഒരു ദിവസം സ്ഥലം വില്പനയുടെ പേരിൽ അടിയും ചവിട്ടും കുറേ ക്കൊണ്ടു നാവിൽ സരസ്വതി വിളയാടിയതുപോലെ ഞാൻ വിളിച്ചു പറഞ്ഞു “എന്റെ മകൾ അനന്തപത്മനാഭൻ തമ്പിയുടെ പേരമകളാണ്. അവൾ സുധീർ എന്ന ദരിദ്രവാസിയെപ്പോലെ കഴിയേണ്ടവളല്ല. ” എന്ന്.
അതു കേട്ട് ്് കസേരയെടുത്തടിക്കാൻ വന്നപ്പോൾ മോൾ കരഞ്ഞു.
ദേഷ്യത്തോടെ ഇറങ്ങിപ്പോയതാണ്.
പിന്നീട് വിളിച്ചു പറഞ്ഞു ഒരാഴ്ച ടൂറിലാണെന്ന് . ഇപ്പോഴിതാ രണ്ടു ദിവസം കൂടി കഴിഞ്ഞേ വരൂ എന്ന്
എല്ലാം സഹിക്കുകയാണ്. ” മകളുടെ അച്ഛനല്ലേ ?”

✍ശ്രീകുമാരി ടീച്ചർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: