17.1 C
New York
Wednesday, December 1, 2021
Home Literature ഭ്രൂണവിലാപം (കവിത)

ഭ്രൂണവിലാപം (കവിത)

പ്രിയ മഠത്തിൽ ✍️

ജനിച്ചതല്ല ജനിപ്പിച്ചതാണു നീ
ജനിച്ചതല്ല ഞാൻ ജനിപ്പിച്ചതാണു നീ
ജാതകം നോക്കി ഗണിച്ചു കിട്ടാത്തതും
ജാതിയറിയാതേ ഞാൻ നിന്നിൽ
തുടിച്ചതും
കുറ്റമായ് കണ്ടു പറിക്കുവാൻ
മുതിരവേ
ജനിച്ചതല്ല ജനിപ്പിച്ചതാണു നീ
നിന്റെ രുധിരത്താലോടും
ഞരമ്പെന്നിൽ
ഹൃദയ തുടിപ്പൊന്നിൽ
പൊട്ടിമുളക്കവേ …
നീ തന്ന നഞ്ചിലെൻ കരളൊന്നു
പിടഞ്ഞിട്ടും
നീ തന്നൊരാശയാൽ കൺച്ചിമ്മി
തുറന്നിട്ടും
അറിയാതെ പോവുന്നതെന്തേ ഇന്നു നീ
ജനിച്ചതല്ല ജനിപ്പിച്ചതാണു നീ
നീട്ടി തിരയുമെൻ കൈകളിൻ തേടലും
ദൈന്യമായ് കേഴുമെൻ കണ്ണിന്റെ
പരതലും
ഭൂമിതൻ മാറിലെ എന്നവകാശവും
കുഞ്ഞല്ല പെണ്ണെന്ന
വാദത്തിനൊടുവിൽ
തുച്ഛമായ് , സ്വാർത്ഥമായ് നീ
ഹനിച്ചീടുമ്പോൾ
പറയാതെ വയ്യെനിക്കൊരു
വട്ടമെങ്കിലും
ജനിച്ചതല്ല ജനിപ്പിച്ചതാണു നീ
ജനിച്ചതല്ല ഞാൻ ജനിപ്പിച്ചതാണു നീ
അതെന്റെ തെറ്റല്ല നിന്റേതു മാത്രം …
അതെന്റെ തെറ്റല്ല നിന്റേതു മാത്രം.

പ്രിയ മഠത്തിൽ ✍️

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: