അയാൾക്ക് ഭ്രാന്തായിരുന്നു…!
ഒരുതരം ഉന്മാദാവസ്ഥ…
പരലോകം പ്രാപിക്കാതെ
ഇഹലോകം വിട്ട്
നിമ്നൊന്നത തലങ്ങളുടെ
സുഖമുള്ള ഒരു പ്രതലത്തിലൂടെ
മനസ്സിന്റെ
ഒഴുകിഒഴുകിയുള്ള ഒരു യാത്ര….!
അവിടെ
അയാൾ ഒറ്റക്കായിരുന്നു…!
ആരെയും കൂട്ടിയില്ല…
ഏറെ പ്രിയപ്പെട്ട സ്വന്തങ്ങളെ..
ബന്ധങ്ങളെ…
എന്തിന്..
സ്വന്തം ശരീരത്തെ പോലും..
കാരണം
യാത്ര മനസ്സിന്റെതാണ്..!
അവിടെ അയാൾ ഒറ്റക്കായിരുന്നു..!
ആ അലൗകികമായ യാത്രയിൽ
സുഖമുള്ള ഒരുപാട്
സ്വപ്‌നങ്ങൾ….കാഴ്ചകൾ….
വിദൂര സമാനമല്ലാത്ത
പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ…!
മെല്ലെ…. അകത്തളങ്ങളിൽ
എവിടെ നിന്നോ
അയാളുടെ ചുണ്ടിൽ
ഒരു ചെറു പുഞ്ചിരി വന്ന പോലെ…!
ഒഴുകിഒഴുകിയുള്ള
യാത്രയിലെ ചാരിതാർഥ്യം
അയാൾ തിരിച്ചറിഞ്ഞതു പോലെ….!!!
പെട്ടെന്നാണതു സംഭവിച്ചത്..!
അവിടെ
അയാളുടെ സ്വപ്നലോകത്തു
ആരോ അയാളെ
പ്രകോപിപ്പിച്ചു…!!!
തലച്ചോറിൽ എവിടെയോ
ഒരു മിന്നൽപ്പിണർ…!!!!
ആൾക്കൂട്ടം ആരവങ്ങളോടെ
അയാളുടെ നേരെ
പാഞ്ഞടുക്കുന്നതുപോലെ…!
കല്ലും കമ്പും ആയുധങ്ങളുമായി
അയാളുടെ നേർക്കു പാഞ്ഞടുക്കും
പോലെ…!!!
പുഞ്ചിരി മാഞ്ഞു..
ഭയന്നു പിന്നോക്കം നോക്കാതെ
ഭയചകിതനായി അയാൾ ഓടി..
ഭയന്നു കാറി..!
തിരിഞ്ഞു നോക്കി….
ഇല്ല.. പോയിട്ടില്ല..
അവർ പിന്നാലെയുണ്ട്..
ആയുധങ്ങളുമായി….!
അവരിൽ
പലരും തന്നെ ചതിച്ചവർ..
വിശ്വാസങ്ങളെ തകർത്തവർ..
പറഞ്ഞു പറ്റിച്ചവർ..
നിഴൽ പോലെ നിന്ന നാറികൾ…
കാലശേഷം
തന്റെ സഞ്ചയനകുറിക്കുവേണ്ടി
ഉടമ്പടി ഉണ്ടാക്കിയവർ…!!!!
അവർ ആക്രോശിക്കുന്നു….!!
ഒന്നുകിൽ..
നിന്റെ ചോര..!
അല്ലെങ്കിൽ..
നിന്റെ പൊക..!
….
അങ്ങിനെ പോയാലെങ്ങനെ..?
….
ഓട്ടം നിർത്തി
അയാൾ തിരിഞ്ഞു നിന്നു..!
ജനം സ്ഥബ്തരായി..!
ചീഞ്ഞളിഞ്ഞ അവരെ നോക്കി
അയാൾ
ഉറക്കെ..
അയാളെക്കൊണ്ട്
ആവുന്നത്ര ഉറക്കെ….
കൂവി…!!!!
പിന്നെ
ചെവി കൊട്ടിയടക്കുമാറുച്ചത്തിൽ
പച്ചതെറി വിളിച്ചു..!
ഓടി അകലുന്ന അവരുടെ
പിന്നാലെ ഓടാൻ
അയാൾക്കു ശക്തി ഉണ്ടായിരുന്നില്ല..!
ക്ഷീണിതനായിരുന്നു…!
തളരുന്നു..!..
ഇനി വയ്യ..
കൊണ്ടും കൊടുത്തും
ഇനിയും എത്ര ദൂരം…?
വീണ്ടും
തളർന്നു അബോധാവസ്ഥയിലേക്ക്
പ്രകാശമറ്റ
ഇരുളിന്റെ ആഴങ്ങളിലേക്ക്..
നിമ്നോന്നതങ്ങളുടെ നിലകളുടെ
സമനില തെറ്റിയ സ്ഥിതിയിലേക്ക്…
അയാൾ
മെല്ലെ മെല്ലെ
ഊർന്നിറങ്ങുക ആയിരുന്നു..!!!
അയാൾ ഒരു ഭ്രാന്തൻ ആയിരുന്നു…!!!!!
കെ എൻ പ്രസന്നകുമാർ
പൊൻകുന്നം.✍
ഒരാൾ ഒരിക്കലും ഒരു ഭ്രാന്തനായി ജനിക്കുന്നില്ല.. കളങ്കമില്ലാത്ത ജന്മങ്ങളെ ചുറ്റിനും പതിയിരിക്കുന്ന ചതിയന്മാർ
ഭ്രാന്തൻ ആക്കുന്ന സാമൂഹ്യ സഹര്യത്തിനെതിരെ ഒരു ദിശാ ബോധം.. അതിലേക്കാണ് ഈ കഥയുടെ ചൂണ്ടുവിരൽ.
നന്ദി പ്രീതച്ചേച്ചി (സൃഷ്ടിപഥം ), രാജ ശങ്കരത്തിൽ സർ (മലയാളിമനസ്സ് )
നന്ദി.. നന്ദി.. നന്ദി ❤🌹🙏