ഉണ്മയുടെ വെള്ളിവെളിച്ചത്തിലേക്ക്
മനസ്സ് പാഞ്ഞിടുമ്പോൾ
മനസ്സിന്റെ കാട്ടകങ്ങളിൽ ഭ്രാന്ത് പൂക്കുന്നു.
കാട്ടരുവിയും, കാട്ടാറും കടന്ന്
നഗ്നപാദനായി ഞാൻ നടക്കുമ്പോൾ
കൂരിരുളിലെ അട്ടഹാസങ്ങളിൽ
ഭയന്ന് ഞാൻ നിലവിളിക്കുന്നു.
ശാന്തമായ താഴ്‌വാരത്തിലെ ബോധിമരച്ചുവട്ടിൽ
മരത്തോലണിഞ്ഞു ഞാൻ ജ്ഞാനിയാകും.
ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിൽ
മരത്തോലുരിഞ്ഞു നഗ്നനായി
ഉറക്കെയുറക്കെ അട്ടഹസിക്കും.
അകത്തളങ്ങളിലെ പ്രതിധ്വനികൾ
പുറത്തേക്കൊഴുകുമ്പോൾ
ജനങ്ങൾ ഭ്രാന്തനെന്നു പരിഹസിക്കും.
കല്ലുകൾക്കൊണ്ടുന്നം പിടിച്ച്
കുട്ടികൾ കൂകിപ്പായും.
ഏറുകൊണ്ട് ഏറ്റവും നോവുമ്പോൾ
ഉണ്മയിൽ നിന്ന് കപടതയിലേക്ക്
ഞാൻ കൂടുമാറും;
അപ്പോൾ ഞാനൊരു മനുഷ്യനാകും!
–സുബൈർ തോപ്പിൽ–
ഇക്കാ 😍😍😍തുടരുക ❣️
വളരെ നന്നായിട്ടുണ്ട് ഇക്കാ.. 👍❣️🌹
നല്ല വരികൾ.. മനോഹരം 👌🔥
Ikkah angayude varikal enne vallathe sparshichu, eniyum orupad ezhuthanm orupad uyarangalil ethanm adutha varikalkayi kaathirikunnu- Big fan
Super 😍😍😍
Superb 👍 keep going brother