സനിൽ തൃക്കൊടിത്താനം
തപിക്കുന്നോരീ ഭൂമിയിൽ ഞാനേകനായി
നടക്കുന്നു ചടുലമായി ജന്മപുണ്ണ്യങ്ങൾ തേടി
ഭ്രമരം പുതച്ചൊരെൻ ചിന്തകളൊക്കെയും
ചിതലരീച്ചീടുന്നു വികലമാം മന താരിൽ
കാലമേ നീ തന്നൊരീ ഭിക്ഷാപാത്രത്തിൽ
ഭിക്ഷയായി നൽകുന്നു വെറുപ്പിന്റെ കണികകൾ
രക്തബന്ധത്തിൻ പൊക്കിൾകൊടി പൊട്ടിച്ചെറിഞ്ഞു ഞാൻ
ജന്മകാരണം തേടിയലഞ്ഞുഞാൻ ഭൂമിയിൽ
അർത്ഥങ്ങളില്ലാതെ ഞാൻ ചിരിച്ചീടുമ്പോൾ
കോമാളിയാകുന്നു ഞാൻ സ്വയം തന്നിലായി
ഞാനറിഞ്ഞീടുന്നു ഭ്രമരമെൻ അകതാരിൽ
നിത്യ സത്യങ്ങൾ തേടുന്ന ഭ്രമരമീ മന താരിൽ
സനിൽ തൃക്കൊടിത്താനം