ഒരു മൺചിരാതുപോൽ മിന്നി-
ത്തെളിഞ്ഞൊരെന്നെ നീയൊര-
ഗ്നിവലയമാക്കി മാറ്റി..
നിന്നിലെ ഘനീഭവിച്ച മേഘങ്ങൾ
എന്നിലേയ്ക്ക് മഴയായ് പെയ്തി-
റങ്ങിപ്പോൾ നീയെന്നെ
ഭൂമിയെന്നു വിളിച്ചു..
എന്റെ ഋതുഭേദങ്ങളെ ഞാൻ
നിനക്കായണിയിച്ചൊരുക്കി..
നീയാകാശമായി മാറുകയായിരുന്നു..
നിന്നിലെ നക്ഷത്രങ്ങളെനിയ്ക്കായ്
എരിഞ്ഞടങ്ങാതെ തെളിഞ്ഞിരുന്നു..
നിനക്കായ് ഞാൻ പുഴയായി..
കാലങ്ങളോളം തപസ്സിരിക്കുന്ന
കടലായി മാറി…അപ്പോഴും
നീ മഴവില്ലായെനിക്ക് കാവലിരുന്നു..
നിന്നിലെ വെണ്ണിലാവായ്
എനിയ്ക്കഴകു തന്നു..
ഇന്നും ഞാൻ നിന്റെ ഭൂമിയാണ്..
എന്നിലൂടെ കടന്നുപോയ
ഓരോ ജന്മാന്തരങ്ങൾക്കും നീ
സാക്ഷിയായിരുന്നു….
എന്റെ മാറിലേയ്ക്കാഴ്ന്നിറങ്ങിയ
ഒരോ നഖമുനകളിലും,
നിന്റെ മിഴിനീരു തുളുമ്പിനിന്നു..
എന്നിലടിഞ്ഞു ചേർന്ന
ഒരോ മൃത്യുവിലും നിന്റെ
പാദസ്പർശനം ഞാനറിഞ്ഞു…
എങ്കിലും..ആകാശമേ..
മക്കളുപേക്ഷിച്ച മാതാവായ്
ഞാൻ മാറിയിരിക്കുന്നു….
മടിത്തട്ടിൽനിന്നൂർന്നു വീണ-
സ്വപ്നങ്ങളിലെവിടെയോ..
തിരയുകയാണെന്റെ..സ്വാതന്ത്ര്യം
മനോഹരമായ വരികൾ! തൂലികയ്ക്ക് അഭിനന്ദനങ്ങൾ!
ഇനിയും ഇതുപോലുളള നല്ല കവിത എഴുതാൻ കഴിയട്ടെ
God bless you
അടിപൊളി വരികൾ…..!!
Very excellent poem I love it ❤️
നന്നായിരിക്കുന്നു…
ഇനിയും എഴുതുക…
ആശംസകൾ…
നല്ല ഭാവന… ഈ ഭൂമി പോലെ സുന്ദരം…
നന്ദിയോടെ .
എന്നും കരുത്തായി ഞാനും ഉണ്ടാകും കൂടെ. എന്തു നല്ല വരികളാണ്. അഭിനന്ദനങ്ങൾ വാരിക്കൂട്ടുകയല്ലേ
Its awesome
Super….
ജീവൻ തുടിക്കുന്ന കവിത, അഭിനന്ദനങ്ങൾ
ഒരു പാട് നന്ദിയുണ്ട്..പ്രോത്സാഹനം തന്ന എല്ലാവർക്കും..
Super lyrics
Nice one
BEAUTIFUL AAYITUDDU 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Very meaningful poem
Very nice, keep writing 👏👏👏👏
Thanks chechiii
മലയാളത്തിന്റെ പുതിയ കവിയത്രിയ്ക്ക് ഒരായിരം ആശംസകൾ
മലയാളത്തിന്റെ പുതു കവിയത്രിയ്ക്ക് എല്ലാവിധാശംസകളും നേരുന്നു