ദൈവവും ഭൂമിയും
നേർക്കുനേർ വന്നാൽ
ഭൂമിക്കന്ന് ഗ്രഹണമാണ്
അന്ന്
സമസ്തത്തിന്റെയാകാശം
കൊല്ലപ്പെടും.
പാരസ്പര്യത്തിന്റെ ഭൂമി
മുറിയപ്പെടും.
സാഹോദര്യത്തിന്റെ തീരം
അറുക്കപ്പെടും.
ബഹുസ്വരതയുടെ കണ്ഠങ്ങൾ
ബോംബ് പുരകളാകും.
ദൈവവും ഭൂമിയും
തമ്മിലടുത്താൽ
മനുഷ്യൻ
പിശാചിന്റെ കർതൃത്വത്തിൽ വിരിയുന്ന
കരുണയറ്റ ,
കൃഷ്ണമണികളില്ലാത്ത
രണ്ടുകൺപോളകൾ മാത്രമാകും.
ജെസ്റ്റിൻ ജെബിൻ പടിയൂർ – ഇരിട്ടി
Facebook Comments
നന്നായിട്ടുണ്ട്