17.1 C
New York
Saturday, January 22, 2022
Home Literature ഭിക്ഷ (കവിത) - ബേസിൽ അരിവയൽ

ഭിക്ഷ (കവിത) – ബേസിൽ അരിവയൽ

✍️ബേസിൽ അരിവയൽ

ഈ തെരുവിൻ്റെ
സന്തതിക്ക്…,
അന്നിരുളിൻ്റെ മറവിൽ
നീ വിലയിട്ടതും…

അവളുടെ സ്വപ്നങ്ങൾ
കരിഞ്ഞുണങ്ങിയ
ശവപ്പറമ്പിലൂടെ നീ
പുതുവസന്തം തേടിയതും….

സദാചാരത്തിൻ്റെ
വാൾമുനയിൽ
നാവരിയപ്പെട്ടവളുടെ
നെടുവീർപ്പുകളെ
കല്ലെറിഞ്ഞതും …

അർഹതയില്ലാത്തവളുടെ
സ്വപ്നങ്ങൾ ചീഞ്ഞളിഞ്ഞ്
തെരുവിൽ നിന്ന്
തെരുവിലേക്ക്
വിലാപയാത്ര പോയതും…

നീ പാകിയ വിത്തൊരു
നാൾ ചില്ലറത്തുട്ടിനായി
നിന്നോടു ഭിക്ഷ
യാചിച്ചതും….

പളപള മിന്നുന്ന
കുപ്പായക്കീശയിൽ
നിന്നും മുഷിഞ്ഞ
നോട്ടൊന്നു കൊടുത്തു,
നീ ഞെളിഞ്ഞിരുന്നതും …

വിറയ്ക്കുന്ന കൈയ്യാൽ
ആ നോട്ടുവാങ്ങി ,
എരിയുന്ന വയറിൻ്റെ
ആളലൊന്നു കെടുത്താൻ പൈതലൊന്നോടിയതും…

“പിഴച്ചു പെറ്റതൊക്കെ
വന്നൊടുങ്ങുമെന്ന് “
പാണ്ടൻ ലോറിയുടെ
ഡ്രൈവറൊന്നു
പുലമ്പിയതും….

റോഡിലിറ്റുവീണ
പൈതലിൻ നിണമൊന്നു
രുചിച്ച നായയെ
നീ ആട്ടിയോടിച്ചതും..

പേറ്റുനോവറിഞ്ഞോരാ
ഭ്രാന്തിതൻ രോദനത്തിന്
“ചാട്ടവാറിന്നടിയാണുത്തമം”
എന്നു നീ കൽപ്പിച്ചതും …

തെരുവിൻ്റെ ഇരുളിൽ
ഞാൻ കണ്ടതും കേട്ടതും
പകലിൽ പാടിയപ്പോൾ
നീ ചിരിച്ചതും ..,
ഭ്രാന്തനെന്നെന്നെ
വിളിച്ചതും ലോകം…

✍️ബേസിൽ അരിവയൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി.

ന്യൂഡെൽഹി: കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി. കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് റജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: