17.1 C
New York
Saturday, August 13, 2022
Home Literature ബേജാറ് (കവിത)

ബേജാറ് (കവിത)

ഷക്കീർAMSഅറക്കൽ✍

എന്റെ വാപ്പ പോയ് മറഞ്ഞു കൊല്ലമേറെയായി,
ആരുമില്ലാതോടി ഞാനും ജീവിതം ഒരുപാടായ് ,
സഹായമില്ല സഹായിയില്ല കൂടെ നില്ക്കാനാരുമില്ല ,
ബാപ്പയുള്ള, കാലമോർത്ത് ഇന്നുഞാൻ തേങ്ങീടുന്നു ….

സമൃദ്ധമായി കഴിഞ്ഞക്കാലം സ്മൃതിയിലായി പോയി ,
കൂടെ നടന്നുണ്ടവരോ ആരുമില്ലായിന്ന് ,
ദീനിയായ പെങ്ങളുടെ കല്ല്യാണക്കാലമായി ,
ദീനയായ ഉമ്മയുടെ രോഗമേറെയായി ….

ആരുമില്ലാ താങ്ങുവാനായ് കൈമുറിയാനായി,
ആരും തരും എന്നുകേണ് ഓടി ഞാൻനടന്നു ,
കേട്ടതില്ല ആരുമെന്നെ കണ്ടഭാവമില്ല ,
ആധിയാലേ ഞാനിരന്നു മാനമില്ലാതെങ്ങും ,

എന്റെ വാപ്പ പൊന്നുവാപ്പ നീങ്ങളി ഗതികണ്ടോ ,
ജീവനുള്ള കാലമെത്ര കൈയയഞ്ഞു നിങ്ങൾ ,
ദീനുമില്ലാ നെറിയുമില്ലാതുണ്ട് വേറെ ലോകം ,
ചാരെ വന്നു ചാഞ്ഞുനില്ക്കാൻ തുട്ട് തന്നെവേണം …

മൂന്നുനേരം അന്നമൂട്ടാനൻ എന്തു ഞാൻ ചെയ്യേണ്ടു ,
ആകെയുള്ള മൂന്നുസെന്റും ബേങ്കിലായി പോയി ,
ബേങ്കിലുള്ള ജീവനക്കാരേറെ കലിയായ് ,
ജപ്തിവരും എല്ലാമെടുക്കും ഒന്നുമില്ലാതാകും….

കാശടച്ചാൽ നീതികിട്ടാൻ ഇടപാടുകൾ ചെയ്യേണം ,
മുട്ടുവാനില്ല വാതിൽ വേറെ തുറക്കുവാനുമില്ല,
എന്റെ വാപ്പ ഖബറിലായി
എന്തുഞാൻ ചൊല്ലേണ്ടു ,
ഖബറിലാണ്ട ഹൃദയമായി ഉണ്ട് പലരേറെ …

ആദർശങ്ങളിൽ മാത്രം പറച്ചിലേറെയുള്ള കൂട്ടം,
സക്കാത്തലിവും സമത്വവും തൊട്ടുത്തീണ്ടാത്തോവർ,
ഭൂമിതോണ്ടി സാമ്രാജത്വമാക്കി അതിരുവെയ്ക്കുന്നോരെ ,
നിങ്ങൾക്കിടയിൽ ഖബറൊരുക്കി ഞാനിരുന്നീടട്ടെ
കാത്തിരുന്നീടട്ടെ….

ഷക്കീർAMSഅറക്കൽ✍

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: