17.1 C
New York
Saturday, October 16, 2021
Home Literature ബുദ്ധൻ….ക്രിസ്തു…മുഹമ്മദ്

ബുദ്ധൻ….ക്രിസ്തു…മുഹമ്മദ്

✍ഷമീന ബീഗം

ഉറ്റവരെയും
പ്രിയപ്പെട്ടതിനേയും വെടിഞ്ഞ്
അനന്തമായ വ്യസനം അകറ്റാൻ
ഹൃദയം തന്നെ അടർത്തി മാറ്റിയ
തഥാഗതന്റെ
അവസാനിക്കാത്ത
സഞ്ചാരം
സഹനം.
ജീവിതം
ബുദ്ധന്‍ !

ഒറ്റിയവരെയും
തള്ളിപ്പറഞ്ഞവരെയും
കുരിശേറ്റിയവരെയും
നെഞ്ചോട് ചേർത്ത് പിടിച്ച്
ഇവരോട് പൊറുക്കണെ,
പൊറുക്കണെ..
എന്ന കാൽവരിയിലെ
കണ്ണീര്‍
കരുണ
മരണം
ക്രിസ്തു .

നൂൽപ്പാലത്തിൽ  നിന്നു
നരക യാതനയിലെക്ക് ഇടറി പോയ
അവസാന യാത്രികനെയും
കരകയറ്റും വരെ
മഹാകൽപകാലങ്ങൾ
ദൈവത്തിന്റെ കാൽക്കൽ
വീണു വിതുമ്പുന്ന
സമര്‍പ്പണം
പ്രണയം.
മോക്ഷം
മുഹമ്മദ്.

ഷമീന ബീഗം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു – പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...
WP2Social Auto Publish Powered By : XYZScripts.com
error: