17.1 C
New York
Monday, November 29, 2021
Home Literature ബുദ്ധി കുളം പോലെ വിവേകം ചകിരി പോലെ

ബുദ്ധി കുളം പോലെ വിവേകം ചകിരി പോലെ

✍മേരി ജോസ്സി മലയിൽ തിരുവനന്തപുരം.

ശ്രീമതി ശ്രീദേവി തങ്കച്ചി അഞ്ചക്ക ശമ്പളം വാങ്ങുന്ന ഒരു ഉന്നത ഉദ്യോഗസ്ഥ യാണ്. മക്കളൊക്കെ കുടുംബമായി വിദേശത്ത് താമസിക്കുന്നു. ആദ്യത്തെ രണ്ടുമൂന്നുദിവസം കൊറോണ കാലം വലിയ രസമായി തോന്നി. ഇഷ്ടം പോലെ ടിവി കണ്ടും കിടന്നുറങ്ങിയും സമയം കളഞ്ഞു. പിന്നീടത് മടുപ്പ് ആയി.

കൂട്ടുകാരുടെ മക്കളുടെ കല്യാണം ഒക്കെ ഒന്നൊന്നായി മാറ്റിവെച്ചു. ഒരു നല്ല നാളെ വരും എന്ന പ്രതീക്ഷയിൽ സാരിയും ബ്ലൗസും തേച്ചു വച്ചും അലമാരി അടുക്കിയും സമയം കളഞ്ഞു. ഇനി എങ്ങനെ ഈ കോവിഡ് കാലം പ്രയോജനകരമായി വിനിയോഗിക്കാം എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ശ്രീദേവിയുടെ തലയിലേക്ക് ഇങ്ങനെ ഒരു ഐഡിയ വന്നത്. ജുവൽ ബോക്സ് തുറന്ന് ശ്രീദേവി സ്വർണ്ണം ഒക്കെ നോക്കിയപ്പോൾ പലതും നിറം മങ്ങിയിരിക്കുന്നു. കോവിഡ് കഴിഞ്ഞു കല്യാണങ്ങൾ ഒക്കെ കൂട്ടത്തോടെ വരുമ്പോൾ ഒരു കാര്യവും ചെയ്യാൻ സാവകാശം കിട്ടിയെന്നു വരില്ല. ഉടനെ തന്നെ വാഷ്ബേസിൻ drain കവർ വെച്ച് അടച്ച് എല്ലാ ആഭരണങ്ങളും അതിൽ എടുത്തിട്ട് വെള്ളം നിറച്ചു. സോപ്പു കായയും പുളിയും ഷാമ്പൂവും അതിൽ ഇട്ടു. മൂന്നു നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ഓരോന്നും ടൂത്ത് ബ്രഷ് ഇട്ട് ഉരച്ച് കഴുകി വെള്ളം കളഞ്ഞ് വീണ്ടും നല്ല വെള്ളത്തിൽ കഴുകി വീണ്ടും drain കവർ അടച്ചുവെച്ച് വെള്ളം നിറച്ച് അതിൽ കുറച്ച് മഞ്ഞൾ പൊടി വിതറി. അരമണിക്കൂർ കഴിഞ്ഞ് കഴുകി പഴയ വെള്ള തുണിയിൽ എല്ലാം നിരത്തിവെച്ച് തുടച്ചുമിനുക്കി.

ശ്രീദേവിയുടെ അന്നത്തെ അധ്വാനത്തിൽ അവർക്ക് തന്നെ മതിപ്പ് തോന്നി. എല്ലാം ഉണങ്ങി തിരിച്ചു വയ്ക്കാൻ നേരത്താണ് ശ്രീദേവി മനസ്സിലാക്കുന്നത് വിലകൂടിയ വൈര മൂക്കുത്തിയും ചെറിയ ഒരു കമലിന്‍റെ പെയറിൽ ഒരെണ്ണവും കാണുന്നില്ല. അത് കഴുകാൻ എടുത്തിരുന്നുവോ എന്നും സംശയമായി. അലമാര മുഴുവൻ തിരയാൻ തുടങ്ങി. അപ്പോഴാണ് ശ്രീദേവിക്ക് അത് ബ്രഷ് ചെയ്ത കാര്യം ഓർമ്മ വന്നത്. വൈരക്കല്ല് ‘bluefox’ആയിരുന്നു. ഇപ്പോൾ അത് കിട്ടാൻ പോലും ഇല്ല. മുത്തശ്ശിയുടെയടുത്തുനിന്ന് തലമുറ കൈമാറി വന്ന ഒരു വൈര മൂക്കുത്തി ആയിരുന്നു അത്. ഒരുവിധം രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചു.

രാവിലെ തന്നെ വാഷ്ബേസിനിലെ വെള്ളം എങ്ങോട്ടാണ് പോകുന്നത് എന്ന അന്വേഷണവുമായി പുറപ്പെട്ടു. രണ്ടുമൂന്ന് പ്ലംബർമാരെ വിളിച്ചിട്ട് ഒന്നും കിട്ടാതെ അവസാനം വലിയ ശുപാർശ ഒക്കെ നടത്തി ഒരാളെത്തി. പ്ലംബർ താഴത്തെ പൈപ്പിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കാൻ വാഷ്‌ബേസിന്റെ താഴെ ഭാഗം മുഴുവൻ അഴിച്ചു. മൂക്കുത്തിയും കമ്മലും അവിടെ ഒന്നും തങ്ങിയിട്ടില്ല. ഇത്ര വിലകൂടിയ ആഭരണം ആരെങ്കിലും വാഷ്ബേസിനിൽ ഇടുമോ എന്ന് ചോദിച്ചു പ്ലംബർ. ഒരു പാത്രത്തിൽ ഇട്ട് കഴുകിയാൽ പോരായിരുന്നോ? ഇനി പോയ ബുദ്ധി പിടിച്ചാൽ കിട്ടുമോ?

കമ്മലിന്റെ പെയറിൽ ഒരെണ്ണം ഉണ്ടായിരുന്നല്ലോ. ശ്രീദേവി അത് പ്ലംബറി ന്റെ മുമ്പിൽ വെച്ച് drain കവറിലൂടെയിട്ടു. അതിലൂടെ പോകാൻ സാധ്യതയുണ്ടോ എന്ന് ടെസ്റ്റ് ചെയ്തായിരുന്നു. പോകും എന്ന് മനസ്സിലായി ഇപ്പോൾ ആ കമ്മലും കാണാനില്ല.

“ഭയങ്കര അഴുക്കാണ് അതിനകത്ത്. അത് ക്ലീൻ ചെയ്യാൻ ഒന്നും ഇപ്പോൾ സമയമില്ല.lockdown കഴിയുമ്പോൾ മാഡം എന്നെ വിളിക്ക്. അന്ന് ഞാൻ വന്ന് സാവകാശം എല്ലാം നോക്കി തരാം. ഇനി കുറെ നാളത്തേക്ക് ആ വാഷ്ബേസിൻ ഉപയോഗിക്കേണ്ട. ഇപ്പോൾ ക്ലീൻ ചെയ്യാൻ ഒക്കെ ഇരുന്നാൽ ലേറ്റ് ആയി ഞാൻ ഇന്ന് അന്തിയുറങ്ങുന്നത് പോലീസ് സ്റ്റേഷനിൽ ആയിരിക്കും.” എന്ന് പറഞ്ഞു. ലോകത്ത് ഇല്ലാത്ത കൂലിയും വാങ്ങി പ്ലംബർ സ്ഥലംവിട്ടു. ഇനി കമ്മലും കൂടി പ്ലംബറിന് കിട്ടി അതും പോക്കറ്റിലിട്ട് പോയതാണോ എന്നും ശ്രീദേവിക്ക് അറിഞ്ഞുകൂടാ. വാർത്തയിൽ ലോക്ക് ഡൗൺ മിക്കവാറും നീട്ടും എന്ന് കൂടി കേട്ടതോടെ ശ്രീദേവി അസ്തപ്രജ്ഞയായി ഇരുന്നു. ഏതായാലും ഇത് നല്ലൊരു നേരമ്പോക്കായി.

✍മേരി ജോസ്സി മലയിൽ തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: