17.1 C
New York
Monday, September 27, 2021
Home Literature ബാഷ്പാജ്ഞലി (കവിത)

ബാഷ്പാജ്ഞലി (കവിത)

അംബരചുംബിയായ് പറക്കുമാ
അഗ്നിച്ചിറകുള്ള പേടകത്തിൽ
ഉറ്റവരെ ക്കാണാൻ വെമ്പും മനസ്സുമായ്‌
കാതങ്ങൾക്കപ്പുറം നിന്നു കടലും കടന്ന്
പിറന്ന നാടിൻ സ്പർശനമേൽക്കാൻ കാത്തിരുന്നപ്രാണനുകൾ

ഒറ്റനിമിഷംകൊണ്ടനാഥമായ് ബാല്യങ്ങൾ
ഒട്ടും നിനക്കാതെവന്നണഞ്ഞ ദുരന്തത്തിൽ നടുങ്ങിടുന്നുറ്റവരും
മഹാമാരിയിൽ നിന്നു മോചനം തേടി
വന്നതോ അതിലും വലിയ വിപത്തിലേക്കും

ആണ്ടുകളായ് ശാപവർഷം പൊഴിക്കുന്ന കാർ മേഘങ്ങളിൽ കലിതുള്ളി പൃഥ്വിയും നടനമാടുന്നു
പ്രളയവും പേമാരിയും മഹാമാരിയും നാടിനെ
വിറപ്പിച്ചുതാണ്ഡവ മാടിടും വേളയിൽ
മറ്റൊരു മഹാദുരന്തത്തിൻ വേദിയായ്തീർന്നെന്റെ നാട്

അഗ്നിഗോളമായ് മാറേണ്ടപേടകത്തെ
സ്വജീവൻ ബലിനൽകി അനേകജീവനെക്കാത്ത ആ കരങ്ങൾക്കേകുന്നു എന്നാദ്യ പ്രണാമം

മഹാമാരിയിലും പ്രളയക്കെടുതിയിലും
ദുരന്തമുഖത്തേക്ക് പറന്നിറങ്ങി
പൊലിഞ്ഞജീവനുകൾക്കുമേകുന്നു എൻ ബാഷ്പാജ്ഞലി,

മാനവരെഭീതിയിലാഴ്ത്തും അദൃശ്യാണുവിനെപ്പോലും മറന്നുണർന്നുപ്രവർത്തിച്ച
സോദരങ്ങൾക്കുമേകു ന്നായിരംഅഭിവാദ്യങ്ങളിൻ കൂപ്പുകൈ

‘നല്ലമനസ്സിന്നുടമകൾക്കീശ്വരൻ ആയുസ്സും
ആരോഗ്യവും നൽകിട്ടട്ടെ ‘
#രേവതി@പുലരി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...
WP2Social Auto Publish Powered By : XYZScripts.com
error: