17.1 C
New York
Friday, September 17, 2021
Home Literature ബാല്യവും.. മധുരവും (കവിത)

ബാല്യവും.. മധുരവും (കവിത)

✍രചന: രവി കൊമ്മേരി

നഷ്ടങ്ങൾ എപ്പോഴും നോവുകളുടെ കനൽച്ചീളുകളാകുന്നു.
ഓർമ്മതൻ കാറ്റിനാൽ എരിഞ്ഞടങ്ങാതെ നീറി നീറിപ്പുകയുന്ന കനൽച്ചീളുകൾ.
ബാല്യം ചവിട്ടിമെതിച്ച താന്തോന്നിത്തരത്തിന്റെ, കുസൃതിത്തരത്തിന്റെ ചെളി പുരണ്ട വസ്ത്രങ്ങളിൽ അറിവിന്റെ പാഠപുസ്തകങ്ങൾ അലങ്കാരമായിരുന്നു.
വെള്ളിലത്താളിയാൽമായ്ച്ച കൈയ്യക്ഷരം മനസ്സിൽ കുറിച്ചിട്ട ബാലപാഠം,
മാവിൻ ചില്ലയിലാടുന്ന മാമ്പഴം നോക്കി ഉപ്പ് നുണഞ്ഞ ബാല്യകാലം,
വരിക്കപ്ലാവിൻ ചുവട്ടിലൂർന്നുവീണ ചക്കക്കുരു നോക്കി അണ്ണാരക്കണ്ണനോട് കിന്നരിച്ച വസന്തകാലം,
ചാറൽ മഴയിൽ ചാഞ്ഞൊടിഞ്ഞ വെളിയിലകൾ കുടപിടിച്ച മധുര കാലം,
കവുങ്ങിൻ തോപ്പിലൂഞ്ഞാലുകെട്ടി കാറ്റിനോട് മത്സരിച്ച കുസൃതിക്കാലം.
പാതിരാനേരത്ത് ഇടിമുഴക്കത്തിൽ ഭീതിയിൽ അമ്മതൻ മാറിലമർന്ന വർഷ കാലം,
ഒറ്റക്കൈവരിപ്പാലംകടക്കുവാനാ രാദ്യമെന്നോർത്ത് നാണിച്ചിരുന്ന കാലം,
കണ്ണൻചിരട്ടയിലൊരഞ്ചാറ് കൂട്ടം മണ്ണപ്പം ചുട്ടുകളിച്ച കാലം,
സൂര്യകിരണങ്ങൾ പൊന്നാടയണിയിച്ച കതിർ മണിക്കുലകൾ കൊയ്ത്തുത്സവം നൽകിയ ഹേമന്ത കാലം,
കളിവഞ്ചിയിലരിമണികളിട്ട് ആറ്റു വക്കിൽ ഓളങ്ങൾ തീർത്ത കുസൃതി ക്കാലം,
വാർതിങ്കൾപട്ടുടുത്തൊരാൽമരച്ചോട്ടി ൽ  ആത്മദു:ഖം മറന്ന്  അകതാരിൽ തെളിയുന്ന ദേവചൈതന്യം കൊതിച്ചിരുന്ന ഉത്സവകാലം,
വിജനതയിൽ ഒളി കണ്ണുകളാൽ ഓടിയടുക്കുന്ന പാവാടക്കാരിയെ കാത്തിരുന്ന സുന്ദര കാലം,
മഞ്ചാടിമണികളാൽ മണ്ണിൽ മാല തീർത്ത് മണവാട്ടിയെ കാത്തിരുന്ന മഹനീയ കാലം,
നുറുങ്ങു കുപ്പിവളകളിലുതിർന്ന നിൻ പുഞ്ചിരിയാൽ എൻ സ്വപ്ന വള്ളികളിൽ തളിരിളം മുല്ലമൊട്ടുകൾ വിരിഞ്ഞ കാലം,
ഓവുചാലുകളതിർവരമ്പുകൾ തീർത്ത പാടവരമ്പുകളിലിരുന്ന് കണ്ണുകളാൽ പ്രേമകവിതകളെഴുതിയ കാലം.
മധുര ഹേമന്ദ സ്വപ്ന വസന്തകാലം.
അതെന്റെ നഷ്ടപ്പെട്ട ബാല്യകാലം.
നമ്മുടെ കുട്ടിക്കാലം.

രചന: രവി കൊമ്മേരി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com