കൊഴിഞ്ഞുപോയൊരാ, സുകൃതമാർന്ന ബാല്യ കാലവും
കഴിഞ്ഞിനിവരില്ല നമുക്കല്ല,പുതു തലമുറക്കിനിയൊരിക്കലും.
പകുത്ത ചിന്തയാലടുത്തു സ്നേഹവായ്പ്പുമായുടൻ
പരസ്പരമറിഞ്ഞു നിഷ്കളങ്കമാം സൗഹൃദം മറക്കുമോ
ജാതിമത,മറിഞ്ഞതില്ല, വേർതിരിവിന്നർത്ഥമില്ല
ജഗത്തിലൊന്നു മാത്രമായ സ്നേഹമാർന്ന സൗഹൃദം
പറന്നകന്നു ചിന്തകൾക്ക് മാനവും, മഹത്വവും
പറിച്ചെറിഞ്ഞു സ്നേഹവായ്പു് പകയു,മേറെയായതും
അടക്കണം,മറക്കാതെ നമ്മൾ സ്നേഹമാർന്നതാകണം
അടിച്ചകറ്റിടാതെ നല്ലാശയങ്ങൾ, നമുക്കു ചേർന്നതാക്കണം
ബാല്യമേറെയറിഞ്ഞവർ,ആഹ്ലാദമോർമ്മയിൽ തുടിക്കണം
ബാല്യകാല മഹിമയറിഞ്ഞവർ, മദ്ധ്യപ്രായമായവർക്കുമോർക്കുക
പഴയകാലമെത്രയേറെ ഹരിതപൂർണ്ണമാർന്നതും,മനോജ്ഞം
പാടവും വിശാലമായ പറമ്പും, ഇടവഴികളുമേറെ സുന്ദരം..
ബാലരാമവരൊത്തുചേർന്ന കളികളും,പലവിധം
ബലപ്രയോഗമെങ്കിലും,സ്നേഹമേറും നിഷ്കളങ്കമോർക്കുകിൽ..
★***രഘുകല്ലറയ്ക്കൽ..✍