തിരികെ വരികെൻ്റെ ബാല്യമേ
തിരികെ തരികെൻ സുവർണ്ണകാലം
അറിവിൻ വെളിച്ചത്തില-
ക്ഷരമുത്താൽ
മാല കൊരുത്തൊരു കുട്ടിക്കാലം
മഴ പെയ്യുമിടവഴിയിലോടി നനഞ്ഞീടും
കുട്ടിക്കുറുമ്പിൻ കുസൃതിക്കാലം
കണ്ണൻചിരട്ടയിൽ കൂട്ടരോടൊത്തു
വിരുന്നൊരുക്കും മധുരക്കാലം
തിരികെ വരികെൻ്റെ ബാല്യമേ..
തിരികെ തരികെൻ്റെ സുവർണ്ണകാലം
അക്കരെയിക്കരെ പൂക്കളിൽ
മധുവുണ്ണും
ശലഭമായെങ്കിൽ മോഹിക്കും
വർണ്ണകാലം
മുറ്റത്തെ ചേലൊത്ത പൂക്കള വട്ടത്തിൻ
അഴകായ് മാറാൻ
കൊതി തൂകും കാലം
സതി സതീഷ്, റായ്പ്പൂർ ✍