17.1 C
New York
Thursday, August 18, 2022
Home Literature ബാഞ്ചി (കഥ)

ബാഞ്ചി (കഥ)

ശ്രീകുമാരി.✍

ഐ.ആം .കമ്മിംഗ് .
കത്തു വായിച്ച് പാപ്പി കരഞ്ഞു. സന്തോഷക്കണ്ണീർ
ഇടയ്ക്കിടയ്ക്ക് കത്ത് ചുണ്ടോടു ചേർത്തു മുത്തമിട്ടു കൊണ്ടിരുന്നു. ഇന്നത്തെ ദിവസം ഇതെത്രാമത്തെ പ്രാവശ്യമാണെന്നറിയില്ല’
തന്നെക്കാണാൻ ദൈവം വരുന്നു എന്നു പറയും പോലെ.തൻ്റെ പ്രിയപ്പെട്ട ബാഞ്ചി.
പിരിഞ്ഞു പോയിട്ട് ഇരുപതു വർഷമായിരിക്കുന്നു. പോകുന്ന സമയത്ത് തന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ചെവിയിൽ മന്ത്രിച്ചത് ഇപ്പോഴും ഓർക്കുന്നു” പാപ്പി ഞാൻ ഇന്ത്യയിൽ വരുന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണ് “
ബാഞ്ചീ എന്നു വിളിച്ച് കെട്ടിപ്പിടിച്ചു കരഞ്ഞതന്നെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചിട്ട് പോയതാണ്.

ഇരുപതു വർഷങ്ങൾക്കു മുമ്പ് തൻ്റെ പ്രിയപ്പെട്ട മോളി ന്യൂമോണിയ വന്നു മരിച്ച വിവരമറിഞ്ഞ് നാലാം ദിവസമാണ് ബാഞ്ചി എത്തിയത്. ഒരു വലിയ തെറ്റു ചെയ്തതുപോലെ പറഞ്ഞും ക്ഷമ ചോദിച്ചും തന്നെ ആശ്വസിപ്പിച്ചും തൻ്റെ അടുത്തു നിന്നു മാറാതെ കഴിഞ്ഞു. മോളിയെ ഒരു സഹോദരിയെപ്പോലെ സ്നേഹിച്ചിരുന്നു.
മടങ്ങിപ്പോയപ്പോൾ തൻ്റെ രണ്ടു മക്കളേയും കൂട്ടി. ഇവർ ഇനി സപെയിനിൽ വളരട്ടെ. ഈ കട
പ്പുറത്തു അലഞ്ഞു നടക്കേണ്ട.
തന്നെയും നിർബന്ധിച്ചു.പക്ഷെ ഈ വീടുവിട്ടു പോകാനുള്ള മടി.
പപ്പാ ,മമ്മി, മോളി, എല്ലാവരേയും വിട്ടു പോവണം’ വയ്യ….

മക്കൾ സ്പെയിനിൽ ഉയർന്ന ഉദ്യോഗസ്ഥ
രായി കഴിഞ്ഞിരിക്കുന്നു. രണ്ടു പേരും കൃത്യമായി പണമയച്ചു തരും’
ഈ വലിയ വീട്ടിൽ താനൊറ്റക്ക്. ഇപ്പോൾ ശീലമായിക്കഴിഞ്ഞിരിക്കുന്നു .

വിദേശ ടൂറിസ്റ്റുകൾ
ക്കായി സ്റ്റേഹോം നടത്തിയിരുന്ന പാലത്തിങ്കൽ തറവാട്. പതിനഞ്ചു മുറിയുള്ള പഴമയുടെ പ്രൗഢി വിളിച്ചറിയിക്കുന്ന കൊത്തുപണികളുള്ള വീട്.
പാചക വിദഗ്ദ്ധയായ മമ്മിയുടെ ശ്രമം കൊണ്ടാണ് സ്റ്റേഹോം ഭംഗിയായി നടന്നു പോന്നത്.
മൂന്നു ഫിഷിംഗ് ബോട്ടുകളും മറ്റു ബിസ്സിനസ്സും നടത്തി എല്ലാം നഷ്ടത്തിലായി. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വിഷമിച്ച അവസര
ത്തിൽ മമ്മി ആരംഭിച്ചതാണ്
സ്റ്റേഹോം ബിസ്സിനസ്സ്
പപ്പയും മമ്മിയും ഒരുമയോടെ ചെയ്തതു കൊണ്ട് നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു.ധാരാളം കസ്റ്റമേഴ്സിനെ കിട്ടി. മമ്മി മരിച്ചതോടെ ബിസ്സിനസ്സും നശിച്ചു.
ഒപ്പം തന്നെ കെ.ടി.ഡി.സി.യുടെ പുതിയ ഹോട്ടലുകളും ടി.ബികളും മറ്റു പ്രൈവറ്റ് ഹോട്ടലുകളും മുളച്ചുപൊന്തിയതോടെ പാലത്തിങ്കൽ എന്ന പേരു തന്നെ അസ്തമിച്ച പോലെ
യായി.

വേറെ പണി ഒന്നും അറിയാത്തതുകൊണ്ട് ദിവസവും ആളുകളെ കാൻവാസ് ചെയ്യാനിറങ്ങും. ഒരു മാസം ഒരു സെറ്റിനെ കിട്ടിയാൽ ഭാഗ്യം എന്നു കരുതിയ ദിനങ്ങൾ. ജീവിതം വഴിമുട്ടി.
മോളിയും പാചകവിദഗ്ദ്ധയായിരുന്നു’ എന്നിട്ടും പിടിച്ചു നിൽക്കാനായില്ല. രണ്ടു മക്കൾ അടങ്ങുന്ന കുടുംബം നിത്യ
വൃത്തിക്കു കഷ്ടപ്പെടുന്ന സന്ദർഭത്തിലായിരുന്നു ആ സംഭവം.
പതിവുപോലെ കൗണ്ടറിലിരിക്കുക
യാണ്.അതാ ഒരു സായ്പ്പ്
കയറി വരുന്നു.
ചാടി എഴുന്നേറ്റ ഞാൻ കണ്ണു മിഴിച്ചു നിന്നു.
സായ്പ്പ് സ്വയം പരിചയപ്പെടുത്തി ‘ബഞ്ചമിൻ ബർണാഡ് ഫ്രം സ്പെയിൻ.
താമസിക്കാനിടം വേണം. കേരളത്തിൽ നിന്നും പോകും വരേക്കും
ഇംഗ്ലീഷ് ചുവയുള്ള മലയാളം’
വീണ്ടും പറഞ്ഞു തുടങ്ങി. അടുക്കള വേണം. സ്വയം പാകം ചെയ്യാനാണ്
കണ്ണു മിഴിച്ചു നിന്ന ഞാനാലോചനയിലാണ്ടു.’ ഇത്ര വലിയ ഹോട്ടലുകളും സൗകര്യങ്ങളുമുള്ളപ്പോൾ ഇയാൾ എന്തുകൊണ്ട് ഇങ്ങോട്ടു വന്നു.
മടിച്ചു മടിച്ചാണെങ്കിലും അതു ചോദിച്ചപ്പോൾ ഗൗരവത്തിൽ തന്നെ മറുപടി വന്നു.
‘മാനേജരുടേയോ വാച്ചറുടേയോ തടസ്സമില്ലാതെ തോന്നുമ്പോൾ ഇറങ്ങിപ്പോകാനും കയറി വരാനും സ്വാതന്ത്ര്യത്തോടെ കഴിയാനുള്ള ഇടം. കടലിനോടു ചേർന്ന ഒതുങ്ങിയ സ്ഥലം ‘
ഞാൻകർത്താവിന് സ്തുതി പറഞ്ഞ് മുറി കാണിച്ചു.പക്ഷെ അടുക്കളമുറി തൃപ്തി
ആയില്ല.
എല്ലാം ശരിയാക്കി വായക്കൂ .രണ്ടു ദിവസം കഴിഞ്ഞു വരാം ‘ എന്നു പറഞ്ഞ് ഒരു കെട്ട് നോട്ട് മേശപ്പുറത്തു വച്ചു. മുമ്പ് പല പ്രാവശ്യം ഇവിടെ വന്നു താമസിച്ചിട്ടുണ്ടു പോലും.
രൂപ മോളിയുടെ കൈയ്യിൽ കൊടുത്തപ്പോൾ അവൾ മക്കളെ ചേർത്തു പിടിച്ച്
പൊട്ടിക്കരഞ്ഞു.
ഞങ്ങൾ രണ്ടു പേരും കൂടിച്ചേർന്ന് മുറികൾ വൃത്തിയാക്കി.ഗ്യാസ്സും മറ്റു സാധനങ്ങളും റെഡിയാക്കി.
.രണ്ടു ദിവസം കഴിഞ്ഞു .സായ്പ്പ് വന്ന് താമസം തുടങ്ങി.ഉണ്ടാക്കുന്ന ഭക്ഷണം മക്കൾക്കും
കൊടുത്തു. അവരാണ് ബഞ്ചമിൻ എന്ന പേര് ബാഞ്ചി എന്നാക്കിയത്.
കടലിൽ മീൻ പിടിക്കാൻ ബാഞ്ചിക്ക് എന്തൊരുത്സാഹമാണ് ഞാനും ഒപ്പം പോകും. മീൻ വിവിധ രീതിയിൽ പാകം ചെയ്യും. റൊട്ടിയും സൂപ്പും ചേർത്ത് കഴിക്കും. മക്കൾക്കു കൊടുക്കുന്നതിൻ്റെ പങ്കുമതി ഞങ്ങൾക്കും. മോളി ഉണ്ടാക്കുന്ന ചോറും കറികളും ബാഞ്ചി രുചിയോടെ കഴിക്കുന്നത് ഞാൻ നോക്കി നിൽക്കും. എൻ്റെ പപ്പയും മമ്മിയും ചെയ്ത പുണ്യം’.
പുറത്തുള്ളവർ പലതും പറഞ്ഞു. പക്ഷെ മോളിയെ ഒരു സഹോദരിയെപ്പോലെ മാത്രമേ ബാഞ്ചിനോക്കിയിരുന്നുള്ളു എന്നതാണ് സത്യം .എനിക്കും അവൾക്കും സ്വതന്ത്രമായി ഇടപഴകാൻ അതു കൊണ്ടു സാധിച്ചു.

ഒരു പഴയ വള്ളം വാങ്ങി റിപ്പയർ ചെയ്തു.
ഒപ്പം ഞാനും കൂടി.ബാഞ്ചിക്കറി
യാത്ത പണി ഒന്നുമില്ല. എന്നെപ്പോലെ ആവരുത് എന്നു പറഞ്ഞ് രണ്ട് ആൺകുട്ടികളേയും ഓരോ പണി പഠിപ്പിക്കും.’
ദിവസവും മീൻ പിടിക്കാൻ പോകും. എന്തു രസമുള്ള പണിയാണ് മീൻപിടുത്തം എന്നറിഞ്ഞതപ്പോ
ഴാണ്.
വയറ്റുപ്പെഴപ്പിന് മീൻ പിടിക്കുന്നവർ കൂടുതൽ കിട്ടുവാനായ് ശ്രമിക്കും. അതിനായി
അധ്വാനിക്കും. അവിടെ എന്താസ്വാധ്യത.
വലിയ മത്സ്യത്തെ
ക്കണ്ട് അതിൻ്റെ പുറകെ പോയി പിടിക്കുക രസമുള്ള കാര്യമാണ്.ബാഞ്ചിക്കൊപ്പം ഞാൻ തുഴയും
ഒരു ദിവസം ഞാൻ നല്ലൊരു തുഴക്കാരനാണെന്ന് ബാഞ്ചി പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി. ജീവിതത്തിൽ ആദ്യമായി ഒരാൾ എന്നെ പ്രശംസിക്കുന്നു.
ബാഞ്ചിയുടെ വാൽ എന്നാണ് എല്ലാവരും എന്നെ വിളിക്കുന്നത്.പാപ്പി…. എടാ …. ടൈലേ എന്ന വിളി പരിചിതമായി .കാലം ,കഴിഞ്ഞിട്ടും ആ വിളി മാറിയില്ല.
മക്കൾ ഇടയ്ക്കിടെ വന്നു പോകുമ്പോൾ വിവരം അറിയും. ബാഞ്ചിക്ക് പല ശാരീരിക അസ്വസ്ഥതകളുമുണ്ട്. എന്നാലും ഒന്നു കാണാൻ കൊതിച്ചിരുന്നു. തൻ്റെ ആഗ്രഹം അറിഞ്ഞതുപോലെ ഇതാ ബാഞ്ചി എത്തുന്നു.

കസേരയിൽ ഇരുന്ന് അല്പം മയങ്ങി. പുറത്തൊരു കാർ വന്നു നില്ക്കുന്ന ശബ്ബം. കണ്ണു തുറന്നു. ചാടി എഴുന്നേറ്റു.

വാക്കിംഗ്സ്റ്റിക്കിൻ്റെ സഹായത്തോടെ ബാഞ്ചി നടന്നു വരുന്നു. തടി കൂടിയിട്ടുണ്ട് .താടി നീട്ടി മുടി ക്രോപ്പുചെയ്ത്. പക്ഷെ തല ഉയർത്തിയുള്ള ആ നടത്തത്തിന് ഒരു മാറ്റവുമില്ല.
പാപ്പി എന്ന വിളി…….
വേഗം ചെന്നു കെട്ടിപ്പിടിച്ചു. ആ നെഞ്ചോടു പറ്റിച്ചേർന്നു.
എൻ്റെ ബാഞ്ചീ…….
കണ്ണുനിറഞ്ഞൊഴുകി. ബാഞ്ചിയുടെ കടക്കോ ണിൽ ഒരു തുള്ളി തടഞ്ഞു നില്ക്കുന്നു. തന്നെ നെഞ്ചോട് ചേർത്തു ചുറ്റിപ്പടിച്ചു നിന്നു.
, കാലദേശ വർണ്ണ വർഗ്ഗ ഭേദമില്ലാത്ത ബന്ധത്തിൻ്റെ ഊഷ്മളതയിൽ അവർ ഒന്നായി.

ശ്രീകുമാരി.✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: