17.1 C
New York
Saturday, September 25, 2021
Home Literature ബലിയാടുകൾ (കഥ)

ബലിയാടുകൾ (കഥ)

വത്സല. കെ, കണ്ണൂർ.

 സ്വപ്നങ്ങൾ നെയ്‌തു കൂട്ടിയ, ഇസ്തിരിവെച്ച വസ്ത്രമിടീപ്പിച്ച്  കാലത്ത് വീട്ടിൽ നിന്നിറക്കിയ മകനെ ജീവനറ്റ് കാണാൻ അമ്മുവിന്റെ മനസ്സ് തയ്യാറായില്ല. ആരുടെയൊക്കെയോ ആശ്വാസവാക്കുകൾ അവളെ വീർപ്പു മുട്ടിച്ചു കൊണ്ടേയിരുന്നു...

 " എനിക്കവനെ കാണേണ്ട... എന്റെ മോൻ മരിക്കാൻ ഞാൻ സമ്മതിക്കൂല..സമ്മതിക്കൂല.. " എന്ന് നിലവിളിക്കുന്നതിനിടയിലൂടെ അവൾ പറഞ്ഞു കൊണ്ടേയിരുന്നു. ആ അമ്മ അവിടെ കൂടിയിരുന്ന എല്ലാവരെയും കണ്ണീരണിയിച്ചു... കലാലയ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാക്കി മാറ്റാൻ വേണ്ടിയല്ല ഒരമ്മയും മക്കളെ പഠിക്കാൻ പറഞ്ഞു വിടുന്നത്.... അമ്മുവിനെ മനസ്സിലാക്കിയ ഓരോ അമ്മയും അവളുടെ ഗതികേട് പഴിച്ചങ്ങനെ മൂക്കത്ത് വിരൽ വെച്ചു വിതുമ്പുന്ന കാഴ്ചയിൽ ആ മരണവീട്ടിൽ സങ്കടപ്പെരുമഴ ആർത്തുപെയ്തിറങ്ങി... 

   അമ്മുവിന്റെ തലയിൽ ജീവിതഭാരം ഏൽപ്പിച്ചു കൊണ്ട് അനന്തൻ കാലയവനികയിൽ മറയുമ്പോൾ വിജയ് ബാല്യം വിട്ടുമാറിയിട്ടില്ല... ആ മകനെ പ്രതീക്ഷയുടെ നറുതിരിയായ് കണ്ടു കൊണ്ട് അധ്വാനത്തിന്റെ നല്ലെണ്ണ പകർന്നു അമ്മയും മകനുമടങ്ങിയ കുടുംബവിളക്ക് പ്രകാശിച്ചു മുന്നേറുകയായിരുന്നു...

 ബാല്യം വിട്ടുമാറി, കൗമാരത്തിന്റെ പാതി പിന്നിട്ടു കൊണ്ടവൻ കലാലയ വിദ്യാർത്ഥിയായി ചോരത്തുടിപ്പോടെ ജീവിതക്കടൽ ആവേശത്തിൽ നീന്തിക്കൊണ്ടിരിക്കുകയായിരുന്നു. കലാലയ രാഷ്ട്രീയത്തിലൂടെ മുന്നേ നടന്നു പോയ ധീരരായ വിദ്യാർത്ഥിനേതാക്കളുടെ ചരിത്രം അവനിലും സ്വാധീനം ചെലുത്തിയെന്നു തന്നെ പറയാം... അവരുടെ സാഹസിക കഥകൾ അവന്റെ ആവേശത്തിന് ശക്തി പകർന്നു.. 

” വിജു… എനിക്ക് നിന്നെ കാണാനേ കിട്ടുന്നില്ല.. ഇന്നെങ്കിലും നേരത്തെ വരണംമോനെ.. “
രാവിലെ കോളേജിലേക്ക് പോകുമ്പോൾ പിന്നാലെ പോയി സ്നേഹത്തോടെ അമ്മു ഓരോ ദിവസവും പറയാറുണ്ട്.. എവിടെ! അമ്മയുടെ അപേക്ഷയെന്നും ജല രേഖകൾ മാത്രമായി മാറിയതല്ലാതെ.. കോളേജിലും നാട്ടിലും സുഹൃത്തുക്കൾക്ക് സേവനം കഴിഞ്ഞു വീട്ടിലെത്താനെന്നും ഘടികാര സൂചി പത്ത് മണിക്കായി കാത്തു നിന്നു!

അമ്മയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. അവന്റെ സുഹൃത്തുക്കളെയെല്ലാം അവൻ അവനെക്കാളേറെ സ്നേഹിച്ചു.അവന്റെ പ്രസ്ഥാനത്തെയും അതുമായി ബന്ധപ്പെട്ടവരുടെയും പ്രയാസങ്ങൾ നിറവേറ്റിക്കഴിഞ്ഞു മാത്രമേ അവനെ ഓർക്കാൻ സമയം കണ്ടെത്തിയുള്ളൂ.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. കോളേജിന് മുന്നിൽ എന്തോ സംഘട്ടനം കണ്ടു കൊണ്ടാണ് വിജയ് അവിടെയെത്തിയത്. അവനെ കണ്ടതും രാജു ഓടി വന്നു തലേദിവസം വിജയ് കൂട്ടുകാർ പതിപ്പിച്ച പോസ്റ്ററിൽ രാവിലെ എതിർ കക്ഷികൾ പോസ്റ്റർ പതിപ്പിക്കുന്നത് കയ്യോടെ പിടിച്ച കാര്യം വള്ളി പുള്ളി തെറ്റാതെ വിവരിച്ചു പറഞ്ഞു കൊടുത്തു. അത് കേട്ട പാതി കയ്യിലെ പുസ്തകം താഴെയിട്ട് അട്ടഹസിച്ചു കൊണ്ട് അവരുടെ ഇടയിലേക്ക് പടനായകനെ പോലെ അവൻ കുതിച്ചു പാഞ്ഞു. അവനപ്പോൾ മഹാഭാരതയുദ്ധത്തിലെ പാണ്ഡവപുത്രൻ അഭിമന്യുവിന്റെ മുഖമായിരുന്നു! ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരലമുറ ഉയർന്നു.. വിജയ് രക്തത്തിൽ കുളിച്ചു ഉച്ചത്തിൽ അലറി വിളിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടുന്നു.. 

….. അമ്മേ…… അമ്മേ….

ആ നിലവിളി കലാലയത്തിന്റെ ചുമരിലൂടെ തുളച്ചു കയറി! അത്രയും നൊമ്പരമുണർ ത്തുന്നതായിരുന്നു ആ രോദനം..ഒരു വീടിന്റെ പ്രതീക്ഷയുടെ നെയ്ത്തിരിയാണവൻ....അച്ഛനില്ലാതെ അമ്മ വളർത്തിയ വിയർപ്പിന്റെ മണമാണവന്റെ ഓരോ കോശ വളർച്ചയിലും!!

വത്സല. കെ
കണ്ണൂ

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ലണ്ടൻ : ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി.കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ്...

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്.

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും.

കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ...

കൊവിഡ് അവലോകന യോഗം ഇന്ന്, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും

ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: