17.1 C
New York
Tuesday, May 17, 2022
Home Literature ബലിയാടുകൾ (കഥ) ✍️ബിന്ദു വേണു ചോറ്റാനിക്കര

ബലിയാടുകൾ (കഥ) ✍️ബിന്ദു വേണു ചോറ്റാനിക്കര

ബിന്ദു വേണു ചോറ്റാനിക്കര

സുശീല പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്, ഒരനിയനുണ്ട്, ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. അമ്മ ദേവകി കൂലിപ്പണിയെടുത്താണ് മക്കളെ ഒരു കുറവും വരാതെ വളർത്തുന്നത്, അച്ഛൻ അവൾക്ക് പതിനഞ്ചു വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചു. സുശീലയിലാണ് ആ കുടുംബത്തിന്റെ ഏക പ്രതീക്ഷ.
ബി കോം നല്ല മാർക്കുണ്ടായിരുന്നത് കൊണ്ട് പട്ടണത്തിലെ ഒരു കോളേജിൽ പി ജി ക്ക് ചേർന്നു.

ആ പേര് പോലെതന്നെ നാട്ടിൻപ്പുറത്തിന്റെ എല്ലാ സർവ്വ ഗുണങ്ങളും, സൗന്ദര്യവും ഈശ്വരൻ അവൾക്ക് വാരിക്കോരി കൊടുത്തിട്ടുണ്ട്! അതിന്റെതായ ഒരു അഹങ്കാരം അവളിൽ തൊട്ടു തീണ്ടിയിട്ടില്ല. ആരോടും സൗമ്യമായി പെരുമാറുന്ന സ്വഭാവം! അയല്പക്കത്തെ കുട്ടികളുടെ അമ്മമാർ മക്കളോട് പറയും, ആ ദേവകി ചേച്ചിയുടെ മോളെ കണ്ടുപടിക്ക്…

മകളുടെ സൗന്ദര്യം കാണുമ്പോൾ ആ അമ്മ മനം പിടയും.

സുശീല രാവിലെ കോളേജിൽ പോകാനിറങ്ങി, മെയിൻ റോഡിലേക്ക് എത്താൻ ഇടുങ്ങിയ ഇടവഴിയിൽ കൂടി പോകണം, അവിടം വരെ അനിയൻ കൂട്ടിനുണ്ടാകും.

ബസ്റ്റോപ്പിന് എതിർവശം ഒരു ബാർബർ ഷോപ്പുണ്ട്, അത് നടത്തുന്ന രാജൻ വൃത്തികെട്ട മനുഷ്യനാണ്.. സാമ്പത്തികമുള്ളതുകൊണ്ട് അവന്റെ താളത്തിന് തുള്ളുന്ന കുറേ കൂട്ടുകാരും .

വഴിയിലൂടെ പോകുന്ന ഒരു പെൺകുട്ടിയെ പോലുമവൻ വെറുതെ വിടില്ല, അശ്ലീലം കലർന്ന വാക്കുകൾ ഓരോന്ന് വിളിച്ചു പറയും.. അവന് കൂട്ടിനായി പണിയില്ലാതെ വായിൽ നോക്കിയിരിക്കുന്ന കുറേയെണ്ണങ്ങളും!!!

ബസ് സ്റ്റോപ്പിൽ ആരുമില്ലായിരുന്നു,സമയത്തിന് മാത്രം ഓടുന്ന ബസ്.അവൾ സ്റ്റോപ്പിൽ നിൽക്കുമ്പോൾ അയാൾ വൃത്തികെട്ട ഓരോരോ ആംഗ്യങ്ങൾ കാട്ടി ദേഹത്തുനിന്നും വസ്ത്രങ്ങൾ ഉരിഞ്ഞു പോകും പോലെ തോന്നിയവൾക്ക്, അവൾക്കാകെ അറപ്പും വെറുപ്പും തോന്നി ഭാഗ്യത്തിന് പോകാനുള്ള ബസ് വന്നു അവൾ വേഗം ഓടിക്കയറി ഹ്ഹോ സമാധാനമായി അവൾ സ്വയം പറഞ്ഞു.

അന്ന് വൈകിട്ട് കോളേജ് വിട്ടുവരുമ്പോൾ സ്റ്റോപ്പിൽ എല്ലാം നിരന്നിരുപ്പുണ്ട്. കവലയിൽ ധാരാളം ആൾക്കാരുണ്ട്, അതുകൊണ്ടവൾക്ക് പേടി തോന്നിയില്ല.
അവളടുത്ത് വന്നപ്പോൾ ഒരുത്തന്റെ വൃത്തികെട്ട കമന്റ്…

എടാ..ഇവൾ പഠിക്കാന്നെന്നും പറഞ്ഞു പോകുന്നത് വേറെ പണിക്കാണ്..

അതുകേട്ടപ്പോൾ അവളാകെ ദേഷ്യംകൊണ്ട് വിറഞ്ഞു കയറി, തന്നെ പറഞ്ഞത് സ്റ്റോപ്പിൽ ഉള്ളവരെല്ലാം കേട്ടു പൊട്ടിച്ചിരിക്കുന്നു.. അവൾക്കാകെ നാണക്കേട് പോലെയായി.

നിങ്ങൾക്കുമില്ലേ വീട്ടിൽ അമ്മ പെങ്ങന്മാര്? അവരെ ആരെങ്കിലും ചീത്ത പറഞ്ഞാൽ നിങ്ങൾ ഇതുപോലെ പൊട്ടിച്ചിരിക്കുമോ

അവൾ ഏറെ വിഷമത്തോടെ അവരോട് ചോദിച്ചു…

അവർ ഒന്നും മിണ്ടാതെ തലകുമ്പിട്ടു നിന്നു, അവന്മാർ ആ നാട്ടിലെ സകല തെമ്മാടിത്തരം കാണിച്ചു നടക്കുന്നവരാണ്… അവർക്കെതിരെ എന്തെകിലും പറഞ്ഞാൽ അവരുടെ കഷ്ട്ടകാലം!!!

സുശീല ധൈര്യസമേധം രാജന്റെ ഷോപ്പിലേക്കു ചെന്നു , ആദ്യം അയാളുടെ ചെക്കിട്ടത്തൊന്നു പൊട്ടിച്ചു!!

എന്നിട്ട് പറഞ്ഞു …….

കുറേ നാളുകളായി താനും, തന്റെ ശിങ്കിടികളും കൂടി ഈ നാട്ടിലെ പെൺകുട്ടികളെ വഷളത്തരം പറയുന്നത് തന്റെ സ്വഭാവഗുണം കൊണ്ടാണ് ഭാര്യയും മക്കളും ഇട്ടേച്ചു പോയത്, ഇനി എന്നോട് അനാവശ്യമായി എന്തെങ്കിലും പറഞ്ഞാൽ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുത്തിരിക്കും താനിതു മനസ്സിൽ വച്ചോ…

ഇത്രയും നാൾ മനസ്സിൽ അടക്കി വച്ച ദേഷ്യമെല്ലാം ഒരു മലവെള്ളപ്പാച്ചിൽ പോലെ പറഞ്ഞു തീർത്തു.അവൾക്ക് അതിശയം തോന്നി! തനിക്കെങ്ങനെ ഇത്രയും ധൈര്യം കിട്ടിയത്?
അവളുടെ ഈ ഭാവമാറ്റം കണ്ട് എല്ലാർക്കും അതിശയമായി, അവരോട് ആരും ഇതുപോലെ കയർത്തു സംസാരിച്ചിട്ടില്ല.

രാജനും കൂട്ടുകാർക്കും ഈ സംഭവം വലിയ അപമാനമായി…. ഇതുവരെ ആരും തങ്ങളോട് എതിർത്തു സംസാരിച്ചിട്ടില്ല, അതും നാട്ടുകാരുടെ മുന്നിൽ വച്ച്!!

നീ മൂർഖൻ പാമ്പിനെയാ നോവിച്ചു വിട്ടത്, സൂക്ഷിച്ചോ..

അവളത് കേൾക്കാത്ത ഭാവത്തിൽ തലയുയർത്തിപ്പിടിച്ചു വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയപ്പോൾ അമ്മയോട് ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു.
അവർക്കത് കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു ഭയം തോന്നി,
നിന്നോട് പറഞ്ഞിട്ടില്ലേ, അവരോടൊന്നും സംസാരിക്കാൻ നിൽക്കരുതെന്ന്, അവരൊക്കെ വല്യ പണക്കാരുടെ മക്കളാണ്, അവരൊക്കെ എന്ത് കാണിച്ചാലും, ചെയ്താലും ആരും ചോദിക്കാൻ ചെല്ലില്ല…

ഇവിടെ ആൺതുണ ആയി ആരുണ്ട്? എന്റെ ദൈവമേ ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരുമോ?

അവരോരോന്ന് എണ്ണിപ്പെറുക്കിപ്പെറുക്കിക്കരഞ്ഞ് അവളെ വഴക്കു പറയുന്നുണ്ട്.

അമ്മേ എത്രയാണെന്ന് വച്ചാ സഹിക്കുന്നത്, ഓരോ ദിവസം ചെല്ലുന്തോറും അവരുടെ ശല്യം കൂടുവാ, ഇന്ന് കവലയിൽ അത്രയും ആളുകളുടെ മുന്നിൽ വച്ച് എന്തൊക്കെ അനാവശ്യങ്ങൾ എന്നെ പറഞ്ഞതെന്ന് അമ്മക്കറിയോ?

നമ്മൾക്ക് ആരും ചോദിക്കാനും പറയാനും ആരുമില്ലല്ലോ അതാണ് അവർക്കിത്ര ധൈര്യം..

ങ്ങാ സംഭവിക്കാനുള്ളത് സംഭവിച്ചു, മോള് ഇനി സൂക്ഷിക്കണേ…
.

പിറ്റേ ദിവസം കോളേജിലേക്ക് പോകുമ്പോൾ രാജനും സംഘവും കവലയിൽ നിൽക്കുന്നുണ്ട്, അവൾക്ക് ഉള്ളിലൊരു വിറയൽ പോലെ തോന്നി, അവിടെയെങ്ങും വേറെ ആരെയും കാണുന്നില്ല, അവൾ ധൈര്യം സംഭരിച്ചു മുന്നോട്ട് നടന്നു, പേടികൊണ്ട് കാലുകൾ ആരോ പുറകോട്ടു പിടിച്ച് വലിക്കും പോലെ അവൾക്ക് തോന്നി.
പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല!!
രാജനും കൂട്ടുകാരും അവളോട്‌ മാപ്പ് പറഞ്ഞു.

സുശീലേ ഇനി ഒരിക്കലും നിനക്ക് ഞങ്ങളുടെ ശല്യമുണ്ടാകില്ലട്ടോ..

വളരേ മാന്യമായാണ് അവളോട്‌ അവർ പെരുമാറിയത്!! അവൾക്കതു വിശ്വവസിക്കാൻ കുറേ പാടുപെടേണ്ടി വന്നു!!
എന്നാലും അവൾ അവരുടെ വാക്കുകൾ പൂർണ്ണമായും വിശ്വസിച്ചില്ല, പെട്ടന്നവരുടെ മാറ്റം അവൾക്കൊരിക്കലും മനസ്സിനെ വിശ്വസിപ്പിക്കാൻ സാധിച്ചില്ല, എന്തോ ഇതിലും വലിയൊരു ദുരന്തത്തിന്റെ മുന്നോടിയായി അവൾക്ക് തോന്നി, അവൾക്കെന്തോ മനസ്സിൽ വല്ലാത്തൊരു ഭീതിയായി.ആ പേടി മനസ്സിനുള്ളിൽ തന്റെ സ്വയരക്ഷക്കുള്ള പടച്ചട്ടയായ് മാറി!!

പിന്നെയുള്ള ദിവസങ്ങൾ അവരെക്കൊണ്ട് ശല്യങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാലും അവളിൽ സ്വയം ഒരു കരുതലുണ്ടായിരുന്നു.
അവൾ അമ്മയോട് കാര്യം പറഞ്ഞു. ദേവകി അതൊട്ടും വിശ്വസിച്ചില്ല, അവർ ഒരു മുന്നറിയിപ്പ് പോലെ മോളോട് പറഞ്ഞു എന്റെ മോൾ സൂക്ഷിക്കണേ എന്ത് ചെയ്യാനും മടിയില്ലാത്ത ദുഷ്ടന്മാരാണ്.

ഇല്ലമ്മേ ഞാനവർ പറഞ്ഞത് തീരെ വിശ്വസിച്ചിട്ടില്ല..

നമ്മൾക്ക് താങ്ങും തുണയുമായി ദൈവം മാത്രമേയുള്ളു, എന്റെ മോള് ധൈര്യമായിരിക്ക് ഈശ്വരൻ അറിയാതെ ഒന്നും സംഭവിക്കില്ല..

മോള് മേൽകഴുകി സന്ധ്യവിളക്ക് കത്തിക്ക്, അമ്മ പറമ്പിൽ നിന്നും പശുനെ അഴിച്ചു തൊഴുത്തിൽ കെട്ടട്ടെ..

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്‌കൊണ്ടിരുന്നു, ഇടവപ്പാതി മാസം, ഉച്ചതിരിഞ്ഞാൽ മഴക്കാറിനാൽ മൂടികെട്ടിയ ആകാശം, ഇടക്കിടെ മിന്നൽ പിണരുകളും, അതിനകമ്പടിയായി ദിഗന്ധം മുഴങ്ങുന്ന ശബ്ദത്തോടെയുള്ള ഇടിവെട്ടും,
നല്ല ശക്തിയോടെ വീശുന്ന കാറ്റും മഴയും…കിങ്ങിണിപ്പുഴ കലങ്ങിമറിഞ്ഞൊഴുകുന്നുണ്ട്…

സുശീലയുടെ കോഴ്സ് തീരാറായി… അതിനൊന്നുബന്ധിച്ചുള്ള ഫെയർ വെൽ പരിപാടി അതിനുള്ള ഒരുക്കത്തിലാണവൾ, കൂട്ടുകാരുമായി പ്രാക്ടീസ് എല്ലാമായി അവൾ അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ടോടി നടക്കുന്നു.

അവൾക്കായിരുന്നു എല്ലാത്തിന്റെയും ഉത്തരവാദിത്വം.

വീട്ടിലെത്തിയപ്പോൾ സന്ധ്യയാകാറായി, അമ്മ വിളക്ക് വച്ചു പ്രാർത്ഥിക്കുന്നുണ്ട്, അവളെ കണ്ടപ്പോൾ അനിയൻ ഓടിച്ചെന്നു,

ഇച്ചേച്ചി എന്താ ഇത്ര താമസിച്ചേ?

അമ്മ ഇത്രയും നേരമായിട്ടും കാണാതെ വിഷമിച്ചിരിക്കുവായിരുന്നു.

ഇച്ചേച്ചിക്ക് കോളേജിൽ ഡാൻസിന്റെ പ്രാക്ടീസ് ഉണ്ടായിരുന്നെടാ ചക്കരേ.

അവൻ പരിഭവത്തോടെ പറഞ്ഞു…

അങ്ങനെയാണേൽ
ഇച്ചേചിക്ക് അമ്മയെ വിളിച്ചു പറയായിരുന്നു.

മകളെ കണ്ടപ്പോഴാണ് ദേവകിയുടെ ശ്വാസം നേരെയായത്!!

നീ എന്താ പെണ്ണേ ഇത്ര വൈകിയത്?

ഞാൻ പറഞ്ഞിട്ടില്ലേ ഇരുട്ടും മുന്നേ വീട്ടിലെത്തണമെന്ന്, സന്ധ്യയായാൽ ആ വഴിയേ ഒരു മനുഷ്യനും ഉണ്ടാകില്ല.

ക്ലാസ്സ്‌ തീരുവല്ലേ… അതിന്റെ ആഘോഷങ്ങൾക്കായുള്ള എല്ലാ ചുമതലയും ടീച്ചേഴ്സ് എന്നെയാണ് ഏൽപ്പിച്ചത്, എനിക്കങ്ങനെ പെട്ടന്ന് പോരാൻ പറ്റില്ല അമ്മേ.

അന്നവൾ ഒത്തിരി സന്തോഷവതിയായിരുന്നു, അത്താഴം കഴിഞ്ഞ് അമ്മയും മക്കളും ഉറങ്ങാൻ കിടന്നു.

കോഴ്സ് കഴിഞ്ഞ് എവിടേലും ജോലിക്ക് ശ്രമിക്കണം അമ്മേ, എന്നിട്ട് വേണം എന്റെ അമ്മയ്ക്ക് വിശ്രമം തരാൻ, അവനെയും പഠിപ്പിച്ച് വല്യ ആളാക്കിയെടുക്കണം അല്ലേമ്മേ, എന്നിട്ടേ ഞാനെന്റെ കാര്യത്തെക്കുറിച്ചു ചിന്തിക്കു.

അതുകേട്ടപ്പോൾ അവർ മോളുടെ നിറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു.
അതൊന്നും വേണ്ടാ മോളേ….ഒരു ജോലി കിട്ടിയാൽ ഉത്തരവാദിത്വമുള്ള ചെക്കനെ ഏൽപ്പിച്ചാലെ അമ്മയ്ക്ക് സമാധാനമാകു.ഇവന്റെ കാര്യം അമ്മ നോക്കിക്കോളാം.

അങ്ങനെ ഓരോന്ന് പറഞ്ഞ് അമ്മയും മക്കളും ഉറക്കത്തിലേക്കു വഴുതി വീണു…

പിറ്റേ ദിവസം അതി സന്തോഷത്തോടെയാണവൾ കോളേജിൽ പോകാൻ ഒരുങ്ങിയത്. പോകാൻ നേരം അമ്മയ്ക്കും അനിയനും ഓരോ ഉമ്മകൊടുത്ത് യാത്ര പറഞ്ഞിറങ്ങി.

മോളേ അധികം ഇരുട്ടാൻ നിൽക്കരുതേ, വേഗം പോരണം സന്ധ്യാകുമ്പോൾ കാറ്റും മഴയും ഉണ്ടാകും.

ശരി അമ്മേ..

കോളേജിൽ പരിപാടിയെല്ലാം തീരാൻ കാത്തുനിന്നില്ല, വീട്ടിൽ ചെല്ലുമ്പോൾ നല്ല ഇരുട്ടാകും, അവൾ കൂട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി.

അവളുടെ സ്റ്റോപ്പിൽ ബസ് ഇറങ്ങിയപ്പോൾ ഏഴു മണി!!നല്ല കാറ്റും മഴയും കവലയിൽ ആരുമില്ല, അവൾ അമ്മയെ വിളിച്ചു…

അമ്മേ ഞാൻ ബസ് ഇറങ്ങി നടക്കുവാ പേടിക്കണ്ടട്ടോ, ഞാനിപ്പോ എത്തും..

അതും പറഞ്ഞവൾ വേഗം നടക്കാൻ തുടങ്ങി.

രാജനും കൂട്ടുകാരും അവളറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവർ പരസ്പരം നോക്കി ചിരിച്ചു, ഇതുപോലെയൊരു അവസരത്തിനായി അവർ കാത്തിരിക്കുകയായിരുന്നു.
കുറച്ചു നടന്നപ്പോൾ സുശീലക്ക് ഉള്ളിലെന്തോ ആകാരണമായി ഭയം തുടങ്ങി, ആരോ അവളെ പിൻതുടരും പോലെ, ഇരുവശവുമുള്ള ഇല്ലിക്കാടുകൾ സംഹാരരുദ്രയായി ആടിയുലയുന്നു.. ഒറ്റവീടുകൾ അടുത്തില്ല, പോരാത്തതിന് നല്ല ശക്തമായ മഴയും, തനിക്കെന്തോ ആപത്തു വരുംപോലെ എന്നവൾക്ക് തോന്നി, അവൾ വേഗം നടക്കാൻ തുടങ്ങി പെട്ടന്നാണ് പുറകിൽ നിന്നും ബലിഷ്ടമായ രണ്ട് കരങ്ങൾ അവളുടെ വായ പൊത്തിപ്പിടിച്ചു, അവൾക്കു ഒച്ചവെക്കാനുള്ള അവസരം പോലും കിട്ടിയില്ല…
വിജനമായ പറമ്പിലെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിലേക്ക് പാവത്തിനെ വലിച്ചിഴച്ചു.

നീയെന്താടി ഞങ്ങളെ കുറിച്ച് വിചാരിച്ചത്?

നിന്റെ തല്ലുകൊണ്ട് ഞങ്ങൾ നന്നായെന്ന് കരുതിയോ?

ഇതുപോലെ ഒരവസരത്തിനായി ഞങ്ങൾ കാത്തിരുന്നതല്ലേ…. പറഞ്ഞവർ പൊട്ടിച്ചിരിച്ചു. അവർ മദ്യലഹരിയിലായിരുന്നു, അവൾക്കനങ്ങാൻ വയ്യാത്തവിധം ബലമായി പിടിച്ചിരുന്നു, അവൾക്കു മനസിലായി ഇവരുടെ കൈയ്യിൽ നിന്നും തനിക്കൊരിക്കലും രക്ഷപെട്ടുപോകാൻ കഴിയില്ലെന്ന്, അവളുടെ കണ്ണിൽ നിന്നും ചുടു കണ്ണീർ ഒലിച്ചിറങ്ങി, തന്റെ അമ്മയെയും, മരിച്ചു പോയ അച്ഛനെയും, കുഞ്ഞനുജനെയും അവൾ അവസാനമായി ഓർത്തു…
ദുഷ്ട്ടന്മാർ ആ ശരീരം കടിച്ചു കീറുമ്പോൾ.. പാവം അമ്മ മകളെ വിളിച്ചു അലമുറയിട്ട് ഓടുകയായിരുന്നു…

പിറ്റേദിവസം ആ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ കാക്കകളുടെയും, നായകളുടെയും വല്ലാത്ത കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടിയപ്പോൾ കണ്ട കാഴ്ച്ച അതിദാരുണമായിരുന്നു! ഏതൊരു കഠിനഹൃദയമുള്ളവർക്കും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ച!!!!
ആ മിഴികൾ അപ്പോഴും തുറന്നിരുന്നു, നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയോടുള്ള ചോദ്യം പോലെ!!!
ആ നരാധമന്മാരെ ചോദ്യം ചെയ്തതിനാണ് ആ പാവത്തിന് ഈ ഗതി വന്നത്, ആ നാട്ടിലുള്ള എല്ലാവർക്കും അറിയാം ഇതിന്റെ പിന്നിലാരാണെന്ന്, സ്വന്തം ജീവനിൽ കൊതിയുള്ളതുകൊണ്ട് ആരും ഒരക്ഷരം മിണ്ടില്ല…

അമ്മ മകളുടെ തുന്നിക്കെട്ടിയ ശരീരം കെട്ടിപ്പിടിച്ചാർത്തലച്ചു നിലവിളിച്ചു ഈ അമ്മക്കും അനിയനും തുണയായി ആരുണ്ട് മോളേ….

ആ ദുഃഖത്തിൽ പങ്കുചേരുന്നപോലെ പ്രകൃതിയുടെ നൊമ്പരം മഴയായ് തോരാതെ പെയ്തുകൊണ്ടിരുന്നു. ആരോടൊക്കയോയുള്ള അടങ്ങാത്ത പ്രതിക്ഷേധം തീർക്കും പോലെ…..

✍️ബിന്ദു വേണു ചോറ്റാനിക്കര

Facebook Comments

COMMENTS

13 COMMENTS

  1. പ്രിയപ്പെട്ട ബിന്ദു ജി ക്കു ഹൃദയം നിറഞ്ഞ ആശംസകൾ.

  2. വളരെ നന്നായിരിക്കുന്നുനു.”

  3. വളരെ നന്നായിട്ടുണ്ട് തുടർന്ന് എഴുതുക അഭിനന്ദനങ്ങൾ…

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: