17.1 C
New York
Saturday, September 18, 2021
Home Literature ബഡായി സോളമൻ (കഥയിൽ അല്പം കാര്യം)

ബഡായി സോളമൻ (കഥയിൽ അല്പം കാര്യം)

മേരി ജോസി മലയിൽ, തിരുവനന്തപുരം.

കൃഷിക്കാരനായ നിക്കോളസിന്റെയും ഡോറയുടെയും ഏകമകൻ ആയിരുന്നു സോളമൻ.കൃഷിയിൽ നിന്നുള്ള ആദായം കൊണ്ട് വീട്ടിലെ സാമ്പത്തികനില ഭദ്രമായിരുന്നതുകൊണ്ട് അത്യാവശ്യം ആഡംബര ജീവിതം തന്നെയാണ് സോളമൻ നയിച്ചിരുന്നത്. സോളമന്റെ ഒരു വീക്നെസ് ആയിരുന്നു കാറുകൾ. 1970 കളിലാണ്. ഇത്രയധികം കാറുകൾ ഒന്നും അന്ന് കമ്പോളത്തിൽ ഇല്ല.ഹെറാൾഡും ഫിയറ്റും അംബാസിഡറും ആണ് അന്നത്തെ താരങ്ങൾ.തൃശ്ശൂർ നാട്ടിൽ ഏതെങ്കിലും കാർ കച്ചവടം നടക്കണമെങ്കിൽ അത് സോളമനിലൂടെയേ നടക്കൂ എന്ന് ഒരുകാലത്ത് പറയപ്പെട്ടിരുന്നു. സോളമൻ തന്നെ ഒരു ഫിയറ്റ് കാർ തൂത്തു മിനുക്കി കൊണ്ടു നടക്കുന്നുണ്ടായിരുന്നു അക്കാലത്ത്. സെക്കൻഡ് ഹാൻഡ്കാർ കച്ചവടം പൊടിപൊടിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ആർക്കെങ്കിലും കാറ് വാങ്ങിക്കണമെങ്കിലോ വിൽക്കണമെങ്കിലോ ആദ്യം സോളമനെ ചെന്ന് കാണും. എല്ലാ കാറുകളുടെയും ജനന തീയതി, മാമോദിസ കണക്ക്, നമ്പർ, ‘അന്ന് ഈ കാർ ഇന്ന സ്ഥലത്തുവച്ച് തട്ടി ഇല്ലേ? ഇന്ന കേട് ഈ കാറിന് വന്നിട്ട് ഇന്ന വർക്ക്‌ഷോപ്പിൽ അല്ലേ ഇത് നന്നാക്കിയത്? ‘ എന്നൊക്കെ ഒറ്റയിരിപ്പിന് സോളമൻ വിൽപനക്കാരനോട് ചോദിച്ചു കളയും. നിഷേധിച്ചാൽ തെളിവ് സഹിതം വിവരങ്ങൾ പറയും!

അങ്ങനെയിരിക്കെ ഒരു ദിവസം നിക്കോളാസ് മകനെ വിളിച്ചു പറഞ്ഞു. “കൃഷിയിൽ നിന്നുള്ള വരുമാനം ഒക്കെ കുറഞ്ഞുതുടങ്ങി. ഈ കാർ വിൽക്കണം. തൽക്കാലം നമ്മുടെ യാത്രകൾ ഒക്കെ ഇനി ബസ്സിൽ മതിയെന്ന്.” സോളമന് താങ്ങാവുന്നതിലധികം ആയിരുന്നു ആ വാർത്ത. ഓരോരുത്തരായി കാർ കാണാൻ വന്നു തുടങ്ങി. കച്ചവടം ഉറപ്പിച്ചു. നിക്കോളാസ് പൈസയും വാങ്ങി. ആ സമയത്ത് കണ്ണീരോടെ സോളമൻ കാറിൻറെ അടുത്തുചെന്ന് പറഞ്ഞു. “നീ ഇത്രകാലം എന്നെ സ്നേഹിച്ചു. ഒരു കൂടപ്പിറപ്പിനെ പോലെ ഞാൻ നിന്നെയും. ഇനി പുതിയ യജമാനനെ നീ സേവിക്കണം.” വാങ്ങിയ ആൾ കാറും കൊണ്ട് കുറച്ചു ദൂരം പോയി പെട്ടെന്ന് ആ കാറിൻറെ രണ്ട് ഡോറും തന്നെത്താൻ തുറന്നു പോയി. അതെനിക്ക് ടാറ്റാ തന്നതാണെന്നാണ് സോളമന്റെ ഭാഷ്യം. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഒരു ടയറിന്റെ കാറ്റു പോയി. കാറിന് സോളമനെ വിട്ടു പോകാനുള്ള മടി കൊണ്ടാണ് ഇത് സംഭവിച്ചത്. കാശ് അവർക്ക് തിരികെ കൊടുത്ത് കാർ മടക്കി വാങ്ങാം എന്നൊക്കെ സോളമൻ പറഞ്ഞെങ്കിലും നിക്കോളാസ് സമ്മതിച്ചില്ല. അതോടെ ഏതാണ്ട് മാനസികവിഭ്രാന്തി പിടിപെട്ടത് പോലെയായി സോളമന്റെ അവസ്ഥ.’കാറിനു മനുഷ്യനെപ്പോലെ ജീവനുണ്ട്. നമ്മൾ അതിനെ സ്നേഹിച്ചാൽ അത് നമ്മളെയും തിരിച്ചു സ്നേഹിക്കും’ എന്നൊക്കെ പുലമ്പാൻ തുടങ്ങിയപ്പോൾ എല്ലാവരും കൂടി പറഞ്ഞു. ‘ഇവന് ചെറിയ ഒരു ഓഫീസ് ഇട്ടുകൊടുക്ക്. അവിടെ കാർ കൺസൾട്ടൻറ് ആയി ഇരിക്കട്ടെ എന്ന്.’ അങ്ങനെ തൃശ്ശൂർ ടൗണിൽ തന്നെ ചെറിയൊരു മുറി വാടകയ്ക്കെടുത്ത് ബിസിനസ് തുടങ്ങി. ഒന്നോ രണ്ടോ കാർ കച്ചവടവും കമ്മീഷനും ഒക്കെ കിട്ടി വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയി.

രാവിലെ തന്നെ റെയ്ബാൻ കൂളിംഗ് ഗ്ലാസും പാൻറും ഷർട്ടും ബ്രൗൺ കളർ ഷൂസും ഒക്കെ ഇട്ട് നല്ല കുട്ടപ്പനായി ആണ് സോളമൻ വരിക. പലപ്പോഴും കൃഷി സ്ഥലത്തേക്ക് അപ്പൻറെ നിർബന്ധപ്രകാരം പോകുമ്പോൾ ബസ്സിൽ കയറിയാൽ ഉടനെ ഞാൻ ‘പിസി’ (പോലീസ് കോൺസ്റ്റബിൾ) ആണ് എന്ന് പറഞ്ഞു ടിക്കറ്റ് എടുക്കാതെ ആണ് യാത്ര ചെയ്യുക. ആളെ കണ്ടാൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലുക്കും ഉണ്ട്.

അങ്ങനെ ബിസിനസ് വലിയ കുഴപ്പമില്ലാതെ മുന്നോട്ടു നീങ്ങുമ്പോഴാണ് തൊട്ടടുത്ത് ഒരു ബ്രാണ്ടി ഷോപ്പ് തുടങ്ങുന്നത്. ജോലിക്കാരും തൊഴിലാളികളും ഒക്കെ പണികഴിഞ്ഞ് ഈ കടയുടെ മുമ്പിൽ കൂട്ടംകൂടി നിൽക്കും. ഒരു കുപ്പി മുഴുവനായി വാങ്ങാൻ കാശില്ലാത്തവരാണ് അവർ. മൂന്നാല് പേര് എത്തുമ്പോൾ എല്ലാവരുംകൂടി അവരവരുടെ ഷെയർ ഇട്ട് കുപ്പി വാങ്ങി കുടി തുടങ്ങും. എല്ലാവരുമായി സോളമൻ ചങ്ങാത്തത്തിലായി. ഗ്ലാസിൽ ഒഴിക്കുന്നത് കൂടി, കുറഞ്ഞു….. എന്ന് പറഞ്ഞ് കൂട്ടുകാർ തമ്മിൽ തർക്കവിഷയങ്ങൾ ആയി പലപ്പോഴും. സോളമനെ എല്ലാവർക്കും വിശ്വാസം ആയതുകൊണ്ട് കൃത്യമായി അവൻ ഇത് പങ്കുവെച്ച് കൊടുക്കാൻ തുടങ്ങി. കടയുടെ അടുത്തുനിന്ന് ‘നിൽപ്പ്’ കഴിച്ചിരുന്ന അവർ പലരും റോഡിൽനിന്ന് കുടിക്കാൻ മടിച്ച് സോളമന്റെ കടയ്ക്ക് അകത്ത് കയറിയിരുന്ന് മദ്യപാനം തുടങ്ങി. ആറുമണിയോടെ കാർ സംബന്ധമായ കാര്യങ്ങളൊക്കെ കഴിയുന്നതുകൊണ്ട് സോളമൻ ആ സമയത്ത് ചെറിയൊരു സൈഡ് ബിസിനസ് ആകുമല്ലോ എന്ന് കരുതി അഞ്ചാറ് സോഡയും ഗ്ലാസ്സും ഒക്കെ ഇവർക്ക് ഫ്രീയായി സപ്ലൈ ചെയ്യാൻ തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ താറാമുട്ടയും കോഴിമുട്ടയും പുഴുങ്ങി മുറിച്ച് ഉപ്പും പെപ്പറും ഇട്ട് ഈ മദ്യപാനികൾക്ക് സപ്ലൈ ചെയ്യാൻ ആരംഭിച്ചു. പലരും പ്രത്യുപകാരം എന്ന നിലയിൽ സോളമനും കുറച്ചു കൊടുക്കും. എന്നിട്ട് പറയും. “എടാ, നീ എന്തെങ്കിലും ബഡായികൾ ഒക്കെ പറയെടാപ്പാ, കേൾക്കാൻ നല്ല രസമുണ്ട് എന്ന്. “ ഉടനെതന്നെ സോളമൻ കാറിൻറെ പഴയ കാല കഥകൾ അയവിറക്കാൻ തുടങ്ങും. സോളമന്റെ ഒരു പ്രത്യേകത വാചകമടിച്ച് എല്ലാവരെയും വീഴിക്കാൻ ഒരു പ്രത്യേക കഴിവുണ്ട് എന്നുള്ളതാണ്. ഒരിക്കൽ തൃശ്ശൂർ ടൗണിൽ ആന വിരണ്ട് ഓടിയതും പക്ഷേ ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ നമസ്തേ പറഞ്ഞു പാപ്പാനെ അനുസരിച്ച് പോയെന്ന കഥ ഒരു ദിവസം…… ഒരു ടൂറിസ്റ്റ് ബസിന്റെ പുറകെ ഞാൻ കാർ ഡ്രൈവ്ചെയ്ത് ഡ്രൈവറുമായി അഡ്ജസ്റ്റ് ചെയ്ത് കോയമ്പത്തൂർ വരെ ടൂറിസ്റ്റ് ബസ്സിലെ വീഡിയോയിലെ സിനിമ മുഴുവൻ കണ്ട കഥ.. ……അങ്ങനെ വെറൈറ്റി കഥകളാണ് എന്നും ബഡായി സോളമൻ പുഴുങ്ങിയ മുട്ട യോടൊപ്പം വിളമ്പുക. രണ്ടാമത്തെ പെഗ്ഗോടെ എല്ലാവരും തലയാട്ടി കേട്ടിരിക്കും. ചിലർ ബ്രാണ്ടി, ചിലർ വിസ്കി….. ..അങ്ങനെ ബാക്കി വരുന്നത് സോളമന് കൊടുത്തിട്ട് പോകും. രാവിലെ റൈബാൻ കൂളിംഗ് ഗ്ലാസും മുണ്ടും ഷർട്ടുമൊക്കെ ഇട്ട് സൈക്കിളിൽ ചെത്തി വരുന്ന സോളമന് കടയടച്ച് മിക്കവാറും വീട്ടിൽ പോകാൻ പറ്റാതായി. പിറ്റേ ദിവസത്തേക്കുള്ള പുളു കഥകൾ ആലോചിക്കുന്നതായി പിന്നെ പകൽസമയം സോളമന്റെ പ്രധാന ജോലി.സോളമന്റെ കഥകേട്ട് മദ്യപിച്ചില്ലെങ്കിൽ ഒരു രസമില്ല എന്നായി കൂട്ടുകാർക്കും. ബഡായി സോളമന്റെ പുളു കഥകളും മദ്യപാനവും ഫേമസ് ആയതോടെ അവൻറെ കല്യാണവും സമയത്തു നടന്നില്ല. പിന്നെ 85-കൾ ആയപ്പോഴേക്ക് പുതിയ കാറുകളുടെ തള്ളിക്കയറ്റo തുടങ്ങി. ബാങ്കുകാർ എല്ലാ സഹായസഹകരണങ്ങളും വായ്പാ പദ്ധതികളുമായി ആളെ പിടിക്കാനും ഇറങ്ങുകയും ചെയ്തു. പഴയപോലെ സെക്കൻഡ് ഹാൻഡ് കാർ വാങ്ങലും വിൽക്കലും പരിപാടി തന്നെ നിന്നുപോയി. ‘എക്സ്ചേഞ്ച് മേള’, ‘യൂസ്ഡ് കാർ മേള’ഒക്കെ വന്നതോടെ സോളമന്റെ ബിസിനസ് പൂട്ടിക്കെട്ടി. താറാമുട്ടയും കോഴിമുട്ടയും പുഴുങ്ങി മദ്യപാനികളെ കാത്ത് സോളമൻ പുതിയ ബഡായി കഥകളുമായി അങ്ങനെ പുതിയ ബിസിനസിലേക്ക് മാറി.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു പ്രമുഖ ചാനലിലെ “ബഡായി പറയൂ, സമ്മാനം നേടൂ “ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഒരാൾ തൃശ്ശൂര് മറ്റൊരു ആവശ്യത്തിനായി എത്തുന്നത്. പലരും പറഞ്ഞും അറിഞ്ഞും കേട്ട് അദ്ദേഹം ബഡായി സോളമനെ കാണാനെത്തി. ആ പരിപാടിയുടെ ‘ക്രിയേറ്റിവ് തിങ്ക് ടാങ്ക്’ ആകാമോ എന്ന് ചോദിച്ചു. ഈ ടെക്നിക്കൽ വേർഡ് ഒക്കെ കേട്ട് സോളമൻ ഒന്നു പകച്ചു. പക്ഷേ സഹ മദ്യപാനികൾ എല്ലാവരും പറഞ്ഞു. ‘നീ ഇവിടെ വൈകുന്നേരം ചെയ്യുന്ന പണി ചാനലിൽ ചെയ്താൽ മതിയെന്ന്’. അങ്ങനെ നമ്മുടെ ബഡായി സോളമൻ ബഡായികളുമായി ചാനലിലേക്ക് കയറാൻ പോകുന്നു. എല്ലാ ആശംസകളും.’മീശ മാധവന്റെ’ തിരക്കഥ ലാൽജോസിന്‌ കിട്ടിയത് ഒരു ചായക്കടയിൽ നിന്നാണ്‌ എന്ന് കേട്ടിട്ടുണ്ട്. അതു പോലെ നമ്മുടെ ബഡായി സോളമൻ വലിയൊരു വിജയം ആയിത്തീരട്ടേ എന്ന് നമുക്ക് ആശിക്കാം. 😜😜

മേരി ജോസി മലയിൽ, തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...
WP2Social Auto Publish Powered By : XYZScripts.com
error: