അകലെ ഞാൻ
കാതോർത്ത്
ഇരിക്കയല്ലോ സഖീ
നിൻ സ്വനമൊരുമാത്ര
കേൾക്കുവാനായ്
അരികിലില്ലെങ്കിലും
ചിരകാലമെന്നുടെ
ചിന്തയിൽ ചിരിയായി
വിരിയുമോ നീ
ഇന്നെന്റെ ചില്ലയിൽ
വന്നൊന്നിരിക്കുവാൻ
പാട്ടൊന്ന് മൂളുവാൻ
നീ മറന്നതെന്തേ
മാറ്റമില്ലാത്ത നീ
മന്ദസ്മിതം തൂകി
മനതാരിലെന്നും
മലരായി നിൽക്കണം
സായന്തനങ്ങളിൽ
മഴ ചാറി നിൽക്കണം
നാല്കെട്ടിന്നകത്തളം
നാണിച്ച് നിൽക്കണം
കാലങ്ങളോളം നീ
നിഴലായ് നിൽക്കണം
മായാതെ മറയാതെ
ആരോരുമറിയാതെ
സീമകളില്ലാത്ത
സ്നേഹമായ് മാറണം
പരിഭവമില്ലാതെ
പ്രിയമോടിരിക്കണം
എന്നെന്നുമെൻ
ആത്മ നിർവൃതിയായ്
ജീവിതയാത്രയിൽ
പ്രിയ സഖിയാവണം
ജിഷ ദിലീപ് ✍️