17.1 C
New York
Wednesday, January 19, 2022
Home Literature പ്രവാസി ജിഹാദ് … (കഥ)

പ്രവാസി ജിഹാദ് … (കഥ)

അഫ്സൽ ബഷീർ തൃക്കോമല ✍️

“സകല കാര്യങ്ങളിലും “ജിഹാദ്” ചേർത്ത് തരം പോലെ ഉപയോഗിക്കുന്നതുപോലെ പ്രവാസി ജിഹാദ് എന്ന വാക്കിനെ തളക്കാൻ കഴിയില്ല .കാരണം സഹനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മതേതര ചിന്തകളുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും ജയപരാജയങ്ങളുടെയും വിശുദ്ധ യുദ്ധമാണ് ഓരോ പ്രവാസവും “

മുഹമ്മദ് യൂസഫ് എന്ന തെക്കൻ കേരളത്തിലെ നാട്ടുമ്പുറത്തുകാരൻ ചെറുപ്പകാലത് ആഗ്രഹിച്ചത് വക്കീൽ പണിയോ പത്ര പ്രവർത്തനമോ സർക്കാരുദ്യോഗമോ ആയിരുന്നു. അധ്യാപകനായ പിതാവും ശഠിച്ചതും അത് തന്നെയായിരുന്നു. വളർന്നു വന്ന യൂസുഫിന്റെ മുന്നിൽ വലിയ വീടും പണം സമ്പാദനവും ആയിരുന്നു ലക്‌ഷ്യം. അതിനു ചില കാരണങ്ങളും ഉണ്ട് .

തൊട്ടടുത്ത വീട്ടിലെ ജോർജ് വർഗീസ് കുടുംബത്തോടൊപ്പം വിദേശത്താണ് അയാൾ വർഷത്തിൽ ഒരു മാസം കുടുംബത്തോടൊപ്പം നാട്ടിൽ എത്തും വില കൂടിയ വസ്ത്രവും സുഗന്ധ വസ്തുക്കളും ഒക്കെ പൂശി അതിഥികളെ വരവേൽക്കുന്നു. അത്യാവശ്യം ഉണ്ടായിരുന്ന നല്ല വീട് പൊളിച്ചു തലസ്ഥാനത്തു മാർബിൾ ഇട്ട പുതിയ വീട് വക്കുന്നു മുന്തിയ കാറുകൾ ആളും ആരവവും ഒക്കെയായി രാജകീയ തിമിർപ്പ്. കാലം മാറിയപ്പോൾ ഈ വരവ് എന്നും നിലനിൽക്കും എന്ന് പ്രതീക്ഷിച്ച ജോർജ് അലായപെട്ടു. കിടപ്പാടമുൾപ്പടെ വിറ്റു ഒണ്ടിതിണ്ണയിൽ കിടക്കുന്നത് വിധി വൈപരീത്യം.

അത് മാത്രമല്ല യൂസുഫിനെ മോഹിപ്പിച്ചത് അധ്യാപകനായ പിതാവിന്റെ സുഹൃത്തും ഗുരു തുല്യനുമായ ജോസഫ് സാറിനെ ഒരു ദിവസം അവിചാരിതമായി കണ്ടു മുട്ടി അദ്ദേഹം ചോദിച്ചു യൂസഫ് ജോലിയൊന്നുമായില്ലേ?
ഇല്ല സാർ. അന്വഷണത്തിലാണ് സർക്കാർ ജോലിക്കുള്ള ശ്രമത്തിലാണ് .
എന്ത് വരെ പഠിച്ചു ? സാർ അടുത്ത ചോദ്യം ഒരുപാട് പഠിച്ചു സിവിൽ എഞ്ചിനീയറിംഗ്, ഇന്റീരിയർ ഡിസൈനിങ്, കമ്പ്യൂട്ടർ., ടൈപ്പിംഗ്, അങ്ങനെ പലതും .കൂട്ടത്തിൽ കുറച്ചു എഴുത്തും വായനയും. മറുപടി മുഴുമിപ്പിക്കുന്നതിനു മുൻപ് സാർ പറഞ്ഞു. ഞാനൊരു റിട്ടയേർഡ് അധ്യാപകനാണ് എന്റെ മകൻ ഒരു കോളേജ് അധ്യാപകനാണ് അവന്റെ ഭാര്യയും സർക്കാർ സർവീസിലാണ്. പക്ഷെ എന്റെ അയൽവക്കത്തെ മാത്യു കോശി പത്തും ഐ ടി ഐ ഫിറ്ററും ആണ്. അവന്റെ വീട് മൂന്ന് നിലയുണ്ട് എല്ലാ മുറിയിലും എ സി യുണ്ട് ഇന്റീരിയർ ഡിസൈനിങ് ചെയ്തിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും അവിടുണ്ട് മുന്തിയ കാറുണ്ട്. വർഷത്തിൽ വന്നാൽ പള്ളിപെരുനാൾ അവൻ നടത്തും. ഒരു പക്ഷെ അവന്റെ അത്രയും വരുമാനം എനിക്കുണ്ടായിരിക്കും പക്ഷെ ഇതൊന്നു എനിക്കോ എന്റെ മകനോ സാധിക്കില്ല .അത് കൊണ്ട് യൂസഫ് നീയൊരു വിസയെടുത്തു ഗൾഫിനു പോകൂ. നിന്റെ അയൽക്കാരും നാട്ടുകാരും ഒന്ന് ഞെട്ടട്ടെ …ആ വാക്കിൽ യൂസുഫ് വീണു .

വിസക്കുള്ള ശ്രമം തുടങ്ങി .മണലാരണ്യത്തിലെ സുഹൃത്ത് ചൂട് സമയത്തു ഇവിടെ ഭയങ്കര ചൂടാണ് ഇറങ്ങി നടക്കാൻ കഴിയില്ല. തണുപ്പ് സമയത്തു ഭയങ്കര തണുപ്പാണ് ഇടക്കുള്ള സമയം ഫെസ്റ്റിവലാണ് എന്നും പറഞ്ഞു വിസിറ്റിംഗ് വിസ നൽകാതെ നടത്തിയതും ഇക്കാലത്താണ്. ആ സമയത്തു മറ്റൊരു ബന്ധു വിസയുമായി യൂസുഫിനെ സമീപിച്ചു. ചോദിച്ച തുക അവിടുന്നും ഇവിടുന്നും ഒക്കെ കടം വാങ്ങി വിസക്ക് കൊടുത്തു അങ്ങനെ കടൽ കടന്നു. എയർപോർട്ടിലിറങ്ങുമ്പോൾ ശമ്പളം ചാലുവാകും എന്ന ഉറപ്പിൽ എത്തിയ യൂസുഫിനെ എയർപോർട്ടിൽ സ്വീകരിച്ചത് താരതമ്യേന തുച്ഛമായ ശമ്പളം വാങ്ങുന്ന ശുചീകരണ തൊഴിലാളികൾ ആയിരുന്നു. അവരോടൊപ്പം മുറിയിലെത്തി. ഭക്ഷണത്തിൽ മീനോ ഇറച്ചിയോ ഇല്ലെങ്കിൽ വീട്ടിൽ വഴക്കുണ്ടാക്കിയിരുന്ന യൂസഫ് ഉച്ചക്ക് മാത്രം ഭക്ഷണം കഴിച്ചു തുച്ഛ വരുമാനകാരന്റെ കാരുണ്യത്തിൽ അർത്ഥ പട്ടിണി പഠിച്ചു തുടങ്ങി.

സ്വദേശിയായ മുതലാളി ജോലി പഠിക്കാൻ വിട്ടിരിക്കുന്നു . സേവനമില്ലാത്ത ജോലി എന്ത് ചെയ്യാം?. ശുചീകരണ തൊഴിലാളികൾ കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും നാട്ടിൽ അയച്ചിട്ട് ഇവിടെ അസമയങ്ങളിൽ പുറം ജോലിയെടുത്തു വിശപ്പടക്കുന്നു, നിർമ്മാണ തൊഴില്ളികൾ ചോര നീരാക്കി പണിതു വീട് പോറ്റുന്നു. റോഡിൽ അറുപതു ഡിഗ്രി ചൂടിൽ ടാർ പണി ചെയ്യുന്നു. ഹോട്ടലുകളുടെ അകത്തളങ്ങളിൽ ഐസിൽ പൊതിഞ്ഞ മൽസ്യ മാംസാദികൾ വെട്ടി മുറിച്ചു തണുത്ത കൈയുമായി നിൽക്കുന്നവർ അങ്ങനെ നാട്ടിൽ സ്പ്രേ അടിച്ചു കൂളിംഗ് ഗ്ലാസ് വെച്ച് വരുന്ന പ്രവാസികളെ കണ്ടു യൂസഫ് ഇതികർത്തവ്യ മൂഢനായി. മാത്രമല്ല വാർത്താ ചാനലുകളിൽ ആധുനിക സാങ്കേതിക വിദ്യയിൽ പണിത ഓരങ്ങളിൽ ലാൻസ്‌കേപ്പ് ചെയ്ത റോഡുകൾ മാത്രം കണ്ടു പരിചയിച്ച യൂസുഫ് മലയുടെ ഇടയിലൂടെ മൺപാതകൾ കണ്ടപ്പോൾ അത്ഭുത പരതന്ത്രനായി അങ്ങനെ ഉള്ളിടങ്ങളിൽ തന്റെ പരിചയക്കാരെ കൂടി കണ്ടപ്പോൾ വിദേശത്തിന്റെ മധുരം നന്നായി തിരിച്ചറിഞ്ഞു .

എന്നാൽ നന്നായി പഠിച്ചു വന്ന സ്കൂൾ കോളേജ് അധ്യാപകരും സർക്കാർ നേഴ്സ് ഡോക്ടർസ് ഡിപ്ലോമാറ്സ് തുടങ്ങിയവർ ഇതിനു അപവാദമായി നിൽക്കുന്നതും യൂസഫ് നന്നായി ശ്രദ്ധിച്ചു. കുറച്ചന്വഷണത്തിന്റെ ഭാഗമായി ചെറിയ ശമ്പളത്തിൽ യൂസുഫിനു ജോലി ലഭിച്ചു. തന്റെ പഠനത്തിനനുസരിച്ചുള്ളത്. രണ്ടു വർഷം കൊണ്ട് യൂസുഫ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി. അതിൽ വിജയിച്ചു. പണം വന്നു തുടങ്ങി ഇതിനോടകം യൂസഫ് തന്റെ സർഗ്ഗാത്മക രചനകൾ പ്രവാസ ലോകത്തിനു പരിചയപെടുത്തിയതിലൂടെ ജനങ്ങളുടെ ഇടയിൽ പേരും പ്രശസ്തിയും ലഭിച്ചതും ഇരട്ടി മധുരമായി . .യൂസഫ് നാട്ടിൽ വരുമ്പോൾ ആളുകൾ ചോദിച്ചു തുടങ്ങി കള്ളക്കടത്തു വല്ലതുമാണോ അവിടെ ? ഇനിയും അമ്പലവും പള്ളിയും കൂടിയേ ബാക്കിയുള്ളല്ലോ വാങ്ങാൻ ? അങ്ങനെ പലതും …

എന്നാൽ അനുഭവത്തിൽ നിന്നും പാഠമുൾക്കൊള്ളാതെ ധൂർത്തടിക്കുന്നവരും വിദേശത്തു ആഡംബരം കാണിക്കുന്നവരും ഇതെല്ലാം എല്ലാ കാലത്തും നിലനിൽക്കുമെന്ന മൂഢ ധാരണയുള്ളവരും അനുഭവത്തിൽ വരുമ്പോൾ പഠിക്കട്ടെ. രണ്ടു വർഷത്തിലൊരിക്കൽ നാട്ടിൽ പോയി കുടുംബത്തോടൊപ്പം ചെലവഴിച്ചു രോഗങ്ങളുമായി നാടണയുന്നവരെ ഇവർ കാണുന്നില്ലേ ? വർഷങ്ങളായി നാട്ടിൽ പോകാതെ ജീവിതം ഹോമിച്ചവരെ ഇവർ ശ്രദ്ധിക്കുന്നില്ലേ? യൂസഫ് ചിന്തിച്ചു കൊണ്ടേ ഇരിക്കുന്നു.

ഓരോ പ്രവാസിയുടെയും ജീവിതം വിശുദ്ധ യുദ്ധമാണ്. അതിൽ വിജയിച്ചവരും പരാജയപെട്ടവരുമുണ്ടാകും യൂസുഫും ഭാര്യയും കുട്ടികളും നാട്ടിലേക്ക് അവധി ആഘോഷിക്കാൻ പോകാനൊരുങ്ങി നിൽക്കുന്നു. അപ്പോൾ പ്രകാശേട്ടന്റെ വിളി മൊബൈലിൽ ഓരോ ജോലിയും സ്വദേശീവൽക്കരിക്കുകയാണല്ലോ. യുസുഫിന്റെ പ്രൊഫഷനും സ്വദേശി വത്കരിക്കാൻ പോകുന്നു. അടുത്തതെന്ത് ? പാസ്സ്പോർട്ടുമായി തനിച്ചു വന്ന തനിക്ക് മടങ്ങി പോകുമ്പോൾ സംതൃപ്തി മാത്രം. കാരണം താനൊരു ആഡംബരകാരനോ ധൂർത്തടിക്കുന്നവനോ അല്ല. തന്റെ ഭാര്യ അതിനു പ്രേരിപ്പിക്കത്തുമില്ല. കുടുംബത്തിന്റെ ധാർമിക പിന്തുണ കൂടി തനിക്കുണ്ട് .മക്കളെ നമ്മെക്കാൾ താഴ്ന്നവരോട് ഒത്തു പോകാൻ പഠിപ്പിച്ചിട്ടുമുണ്ട്. ഈ വിശുദ്ധ യുദ്ധത്തിൽ ജയിച്ചവനായി മടങ്ങാം. പക്ഷെ പ്രവാസികളിലെ പരാജിതരും സാഹചര്യം ലഭിക്കാതെ പോയവരും യുസുഫിനെ അലട്ടിക്കൊണ്ടിരുന്നു …..

അഫ്സൽ ബഷീർ തൃക്കോമല ✍️

COMMENTS

5 COMMENTS

  1. കൊണ്ടിട്ടും അറിയാത്തവരെ പറ്റി യൂസഫിനെ പോലെ ഇപ്പോഴും ചിന്തിച്ചു പോകാറുണ്ട്. പലരെ പറ്റിയും സങ്കടം തോന്നുകയും ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: