17.1 C
New York
Thursday, September 23, 2021
Home Literature പ്രഭാപൂരിതം പ്രപഞ്ചം (കവിത)

പ്രഭാപൂരിതം പ്രപഞ്ചം (കവിത)

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം
പ്രപഞ്ചമേ നയിച്ചാലും നയിച്ചാലും
പ്രസൂതികളിൽ പിറക്കുന്ന പ്രപഞ്ചമേ
പ്രഭാപൂരിതമാകുന്ന നമ്മുടെ സുപ്രഭാതം.

പ്രകൃതിദേവിതൻ സവിധത്തിലാകെ
പ്രചണ്ഡഭാവങ്ങൾ നിറയുമ്പോൾ
പ്രാർത്ഥനഗീതങ്ങൾ പാടിയുണർത്താം
പ്രപഞ്ചമാകെ സുഖശീതളമാം ഗീതങ്ങൾ.

പ്രഭാതങ്ങൾ സുപ്രഭാതങ്ങൾ വിടരും
പ്രത്യുഷഭേരികളുയർത്തുന്ന ദിനങ്ങൾ
പ്രകമ്പനമാകും സുഭാഷിതവചനങ്ങൾ
പ്രാർത്ഥനാനിർഭരമാകും പ്രഭാതങ്ങൾ

പ്രസൂണമാകുന്ന ഉഷസ്സുകൾ നൽകും
പ്രസന്നഭാവങ്ങൾ പകരുന്ന പകലുകൾ
പ്രഭാതകിരണങ്ങളിൽ പൂത്തുലയുന്നൊരു
പ്രജനനപുഷ്പങ്ങൾ പരത്തുംസുഗന്ധങ്ങൾ

പ്രസാരണികൾ പടർന്നു പന്തലിക്കും
പ്രത്യകപ്രസന്നമാം മലർവാടികളിൽ
പ്രഭാവലയങ്ങളിൽ പൂത്തുല്ലസിക്കുമാ
പ്രത്യാശകൾ നൽകുന്ന വസന്തങ്ങൾ

പ്രണയനിലാവു പരത്തും ത്രിസന്ധ്യകൾ
പ്രത്യക്ഷമാകും സ്നേഹത്തിൻ വർണ്ണങ്ങൾ
പ്രാവുകൾ കുറുകുന്ന പ്രണയനിലാവിൽ
പ്രകൃതിയാകെ പരത്തും സ്നേഹഗീതങ്ങൾ

പ്രശാന്തതയുടെ സുന്ദരവേഗനിമിഷങ്ങൾ പ്രപഞ്ചമാകെ പടരുമ്പോൾ നമ്മൾ
പ്രഗതിയാകുന്ന വിചാരധാരകളാൽ
പ്രജാമണ്ഡലങ്ങൾ പ്രചോദനങ്ങൾ.

പ്രത്യക്ഷാത പ്രമാണങ്ങൾ പഠിപ്പിക്കും
പ്രജ്ഞാനം ബ്രഹ്മ അഹം ബ്രഹ്മാസ്മി’
പ്രപഞ്ചമാകെ സുഖം പകരാനായ്
പ്രജ്ഞാനമന്ത്രങ്ങൾ ജപിച്ചീടാം

✍മുരളി രാഘവൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: