17.1 C
New York
Wednesday, November 30, 2022
Home Literature പ്രണയാതുരമായ മനസ് (കവിത)

പ്രണയാതുരമായ മനസ് (കവിത)

✍സൂര്യ (സതീഷ് കളത്തിൽ, തൃശൂർ)

Bootstrap Example

പ്രണയാതുരമായ മനസ്,
അതിർത്തി രാജ്യത്തെ
പട്ടാള ബാരക്കിൽ
പ്രണയത്തിൻറെ
പതാക പാറിക്കും.

സാഹസികമായ
അധിനിവേശങ്ങൾ നടത്തും.

അതിർത്തി രാജ്യത്തെ
തോക്കുകൾ
തുപ്പുന്നതു കാണാൻ
ഇഷ്ടപ്പെടും.

സ്വന്തം മണ്ണിലെ
മരിച്ചവരെ മറന്ന്
അതിർത്തി രാജ്യത്തെ
മുറിവേറ്റവരെയോർത്ത്
പൊട്ടിക്കരയും.

അതിർത്തി രാജ്യത്തെ
പട്ടാളക്കാരൻറെ
വെടിയേറ്റു മരിക്കുന്ന
സ്വന്തം മണ്ണിലെ
ആടിനേയും കോഴിയേയും
മനുഷ്യനേയുംവരെ
കൊത്തിനുറുക്കി
പച്ചക്കു തിന്നും.

സ്വന്തം കിടപ്പുമുറിയിലെ
ചുമരിൽ പൊടിയുന്ന
നിശ്വാസങ്ങളും
തറയിൽ ചിതറുന്ന
വിയർപ്പിലെ ഉപ്പും
ഊറ്റിയെടുത്ത്
ദാനമായി നല്കും.

സ്വന്തം കാലടിയിലെ
ഓരോതരി മണ്ണും
സൗജന്യമായി കൊടുക്കും.

അവിടെ നിന്നൊരു
അടിപ്പാതയും തുരക്കും.

പ്രണയാതുരമായ മനസ്,
എന്തൊക്കെ ചെയ്യും
എന്നതിനേക്കാൾ
ഭീകരമാണ്
എന്തൊക്കെ ചെയ്യില്ല
എന്നോർക്കുന്നത്…

അതിർത്തികൾ
വേർതിരിക്കുമ്പോഴാണല്ലോ
ജാരന്മാരും ജരിണികളും
ജനിക്കുന്നത്..?!!

  • സൂര്യ (സതീഷ് കളത്തിൽ, തൃശൂർ)
Facebook Comments

COMMENTS

- Advertisment -

Most Popular

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: