17.1 C
New York
Saturday, October 16, 2021
Home Literature പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

✍സ്റ്റാൻലി എം. മങ്ങാട്

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.
ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു.

ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി.

ഒരു ശിശിരത്തിലായിരുന്നു രാജുനാരായണനെ ഭീകരന്മാർ കോൺസെൻട്രേഷൻ ക്യാമ്പിൽ കൊണ്ടുവന്നത്.

അന്നു മുതൽ തൻ്റെ കാലത്തിൻ്റെ ഘടികാരം നിലച്ചുവെന്ന് അയാൾ വിശ്വസിക്കുന്നു. കാരണം ചില നിമിഷങ്ങളിൽ മരണത്തിൻ്റെ ദൂതൻ അദ്ദേഹത്തെ സമീപിച്ചു കൊണ്ട് ചോദിക്കും :
“ജീവിതം പ്രണയിക്കുന്നവർക്കാണ്. നിങ്ങൾക്ക് ഇപ്പോൾ ഈ ഭൂമിയിൽ എന്തിനെയെങ്കിലും പ്രണയിക്കാൻ കഴിയുന്നുണ്ടോ ?”

പ്രൊഫസ്സർ അതുകേട്ടു ചിന്താകുലനായി.

“ശരിയാണ്. പ്രണയം നഷ്ടപ്പെടുമ്പോൾ കാലം നിശ്ചലമായേ തീരൂ..”

പ്രണയമില്ലാത്ത ഈ അവസ്ഥയിൽ നാളത്തെ പ്രഭാത കിരണങ്ങൾ മുറിക്കുള്ളിൽ പ്രവേശിച്ചുകൂടാ..

മിഴികൾ അടച്ചുപിടിച്ചു കൊണ്ട് രാജുനാരായണൻ ഒരു വിഭ്രാന്തിയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീടയാൾ മരിക്കാൻ തീരുമാനിച്ചു.

ഒരു ഷേവിങ് റേസർ എടുത്തു കയ്യിൽ പിടിച്ചു. ഒരു അനാട്ടമി പ്രൊഫസ്സർ ക്കറിയാം ഏതു ഞരമ്പാണ് മുറിക്കേണ്ടതെന്ന്. വളരെ കൃത്യതയോടെ റേസർ അദ്ദേഹം കഴുത്തിനു നേരെ പിടിച്ചു.

മുറിയ്ക്കുള്ളിൽ വെളിച്ചം കുറവായതിനാൽ രാജുനാരായണൻ കസേര വലിച്ചു ഒരു ജാലകത്തിന് സമീപത്തിട്ടു. എന്നിട്ട് അതിനു മുകളിൽ കയറി നിന്നു. ജാലകത്തിൽ നിന്നും ചെറിയ വെളിച്ചം അരിച്ചിറങ്ങുന്നുണ്ടു്.

രാജുനാരായണൻ ആവേശത്തോടെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. പുറത്തു ഋതുക്കൾ മാറിയിരിക്കുന്നു.

അയാളുടെ കണ്ണുകളിലേക്ക് വസന്തത്തിൻ്റെ ചേതോഹരങ്ങളായ കാഴ്ചകൾ കടന്നു വന്നു. ചെടികൾ പൂവിട്ടതും, മരങ്ങൾ കായ്ഫലങ്ങൾ പൂത്തതും, ചിത്രശലഭങ്ങൾ പാറി നടക്കുന്നതും കണ്ടു കൊണ്ട് രാജുനാരായണൻ പൊട്ടിച്ചിരിച്ചു. ആ ആത്മ നിർവൃതിയിൽ അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.

പ്രൊഫസ്സർ രാജുനാരായണൻ വിളിച്ചു പറഞ്ഞു :
” പ്രകൃതിയിലെ ഋതുഭേദങ്ങൾ തിരിച്ചറിയുന്നവനിൽ മാത്രമേ പ്രണയങ്ങൾ പിറക്കുകയുള്ളൂ.”

അയാൾ ഷേവിങ് റേസർ ആ ജാലകത്തിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. കസേരയിൽ നിന്നു കൊണ്ട് പുറംലോകം വീണ്ടുംവീണ്ടും നോക്കി കണ്ടു.

പിന്നീട് ഇങ്ങനെ ആത്മഗതം ചെയ്തു.
” ജീവിതം പ്രണയിക്കുന്നവർക്കുള്ളതാണ്.!
പ്രകൃതിയിലെ ഋതുഭേദങ്ങൾ മനസ്സിലാക്കുന്നവർക്കുള്ളതാണ്. !”

✍സ്റ്റാൻലി എം. മങ്ങാട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: