പത്താം ക്ലാസിലെ അവസാന നിമിഷങ്ങൾ എന്നെ മടക്കി, ഒതുക്കി, നിവർത്തി ഒരു മൂലക്കൽ ഇരുത്തി.
സ്കൂളിൽ നിന്ന് വന്ന് യൂണിഫോം മാറ്റാത്തതിൽ വഴക്കു പറഞ് അമ്മ പാത്രത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. വേലക്കാരി മാളു അമ്മ വരാത്തതിന്റ ദേഷ്യവും അമ്മുടെ പാത്രങ്ങൾ വലിച്ചെറിഞ്ഞൊതുക്കുന്നതിൽ എനിക്കനുഭവപെട്ടു.
പത്താം തരത്തിലെ അവസാന പരീക്ഷ എഴുതി , അവധികാലത്തിന്റ ആവേശത്തിലും കൂട്ടുകാരെ പിരിഞ്ഞ വിഷമത്തിലും ഉമ്മറ കോലായിൽ ഞാനിരുത്തം തുടർന്നു.
അവസാന ഒരു മണിക്കൂറിൽ മൂന്ന് ഉത്തരങ്ങൾ എഴുതി തീർക്കാൻ വല്ലാതെ കഷ്ട്ടപെട്ടിരുന്നു. ബയോളജി (ജീവശാസ്ത്രം) പരീക്ഷ എഴുതിയപ്പോൾ ശരിക്കും മനുഷ്യ ശരീരത്തെ കുറിച്ചറിഞ്ഞതിൽ
അത്‌ഭുതപ്പെട്ടു. എന്റ ശരീരത്തെ തന്നെ നോക്കി സ്വയം അഭിമാനപ്പെട്ടപ്പോൾ , വലത്തെ കാലിന്റ ചെറിയ മുറിവിൽ ഒരു ഉറുമ്പ് വന്നിരിക്കുന്നത് ശ്രദ്ധിച്ചു.
ഗ്രഹണി പിടിച്ചു ശേഷിച്ച എന്റ ശരീരത്തിൽ അമ്മമ്മ (അമ്മയുടെ അമ്മ) അവധികാലത്ത് വീട്ടിൽ വരുമ്പോൾ എണ്ണ തേപ്പിക്കുന്നത് ഒർത്ത് കൊണ്ട് ഉറിമ്പിനെ നോവിക്കാതെ എടുത്തു മാറ്റി .
“ഇനിയും നീയ്യ് ഉടുപ്പ് മാറില്ലേ ഉണ്ണിയേ ” അമ്മയുടെ ഒച്ച ഉയർന്ന് കേട്ടു.
എന്നാലും എന്തിനാവും ശരീരത്തിൽ ഇത്രയും നൂലാമാലകൾ സൃഷ്ട്ടിച്ചത്.
നാലപ്പാട്ടെ നാരായണ മേനോൻ മൂപ്പരുടെ വൈദ്യത്തിലാർന്നു അമ്മമ്മ ഇവിടെ അവധിക്കു വരുമ്പോൾ . നാരായണ മേനോന്റ മകൾ രേണുക എന്റ ക്ലാസിലാണ് പഠിക്കുന്നത്. വീട്ടിൽ നിന്ന് 2 ഫർലോങ്ങ് ദൂരം കാണും അവളെടെ വീട്ടിലേക്ക് . പറഞ്ഞ് വരുമ്പോൾ അമ്മയുടെ കുടുംബമാണ് നാരായണ മേനോൻ , പക്ഷേ അത്ര ചേർച്ചയിലല്ല അമ്മയുമായി . അതുകൊണ്ടു തന്നെ ഞങ്ങളുടെ സംസാരം ക്ലാസിലെ നാല് ചുവരുകളിൽ മാത്രമെ ഒതുങ്ങാറുള്ളൂ. രേണുക നന്നായി പഠിക്കും ഇപ്രാവശ്യത്തെ ക്ലാസിലെ പ്രതീക്ഷയും അവള് തന്നെയാണ്. അമ്മയോട് മാത്രമെ നാരായണ മേനോന് മുഷിച്ചലുള്ളൂ എന്നോട് വല്യ സ്നേഹമാണ്. രേണുകയുടെ അമ്മ മരിച്ചതാണ്,
അതുകൊണ്ടാവാം അമ്മക്കും അവളെ ജീവനാണ് . ഞാൻ നാരായണമാമാ എന്നാണ് വിളിക്കാറ്,
ഷർട്ട് ഊരുന്നതിനിടയിൽ ഷർട്ടിന്റെ ബട്ടൻസും പൊട്ടി, അല്ലേലും ഇനിയിതാവശ്യലില്ലാ…
പണ്ടൊക്കെ പഴംതുണികൾ (ഉപയോഗിച്ച് പഴകിയത് ) വാങ്ങാൻ എല്ലാ അവധികാലത്തും ഒരു മുത്തശ്ശി വരാറുണ്ട് കഴിഞഅവധിക്കാലം മുതൽ കണ്ടില്ല മരിച്ചെന്നു പറയുന്നത് കേട്ടു. വീട്ടിന്റ തട്ടിൻപുറത്ത് കുറേ പഴംതുണികളും , കയറും, നിലവിളക്കുകളും ഒരുപാടുണ്ട്. പക്ഷേ അങ്ങോട്ട് കയറാൻ അമ്മ സമ്മതിക്കാറില്ല. ഏതായാലും ഇപ്രാവശ്യം കുറേ പരിപാടികൾ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ട്. മൂന്നു(3) മാസം അവതിയാണ് , അമ്മമ്മയുടെ വീട്ടിൽ പോണം, കുളത്തിൽ കുളിക്കണം , പരമു ചേട്ടന്റ പീടികയിൽ പുതിയ കാർഡുകൾ വന്നിട്ടുണ്ടെന്ന് രേണുക പറഞ്ഞിട്ടുണ്ട് , അവധിക്ക് അച്ഛനും വരും അപ്പോൾ വാങ്ങണം.
അച്ഛനെ തമിഴ് നാട്ടിലാണ് ജോലി. അച്ഛൻ വരുമ്പോൾ മാധവിക്കുട്ടിയുടെ
(കമലാസുരയ്യ) ബുക്കുകൾ
കൊണ്ടുതരാന്ന് പറഞ്ഞിട്ടുണ്ട്.
ഉടുപ്പ് മാറ്റി ചായ കുടിക്കുമ്പോൾ ആണ് അമ്മ പറഞ്ഞത് ഇപ്രാവശ്യം അച്ഛന്റടുത്തോട്ട് പോണം എന്ന് അപ്പോൾ അവിടാണ് കുറച്ച് നാൾ അവധിക്കാലം ആഘോഷിക്കുന്നത്.
ചായ കുടിച്ച് വേഗം തന്നെ കീശയിൽ നിന്ന് നാണയ തുട്ടുകൾ എടുത്ത് പുറത്തെ കളി തട്ടിലോട്ട് പോയി. കയ്യിൽ ഒരു പലകയും എടുത്ത് ക്രിക്കറ്റ് ബാറ്റുണ്ടാക്കാൻ ഒപ്പം ആരും കാണാതെ അച്ഛൻ കഴിഞ്ഞ തവണ വന്നപ്പോൾ കൊണ്ടു തന്ന മാധവികുട്ടിയുടെ “പ്രണയ കഥകൾ ” എടുത്തു പോകുന്ന വഴിക്ക് രേണുകയുടെ വീടാണ് ആരും കാണാതെ ഇതവൾക്ക് കൊടുക്കണം.
അജയ് നാരായണൻ