17.1 C
New York
Thursday, December 2, 2021
Home Literature പ്രണയം (കവിത) - ബാലചന്ദ്രൻ ഇഷാര

പ്രണയം (കവിത) – ബാലചന്ദ്രൻ ഇഷാര

✍ബാലചന്ദ്രൻ ഇഷാര

പ്രണയം, അനശ്വരമാമൊരു പ്രണവമന്ത്രം,
ആദിയുഷസിനെ ചുംബിച്ചുണർത്തി,
അണ്ഡകടാഹങ്ങൾ ആത്മാവിൽ മന്ത്രിച്ച
അനവദ്യ നിർവൃതീമന്ത്രം, പ്രണയം,
അനശ്വരമാമൊരു പ്രണവമന്ത്രം.

കാലത്തിൻ കൈവിരൽ സ്പർശനമേറ്റപ്പോൾ
കഞ്ചുകമഴിഞ്ഞ ധന്യനിമിഷത്തിൽ
കാലം ഋതുക്കൾതൻ നെഞ്ചിൽ വരച്ചിട്ട
ആദ്യാനുരാഗത്തിൻ അംഗുലീചിത്രം, പ്രണയം,
അനശ്വരമാമൊരു പ്രണവമന്ത്രം .

പ്രകൃതിയും പുരുഷനും മന്വന്തരങ്ങളായ്
പൂജിച്ചുണർത്തിയ ആത്മചൈതന്യം.
ചക്രവാളങ്ങൾക്കുമപ്പുറത്തനാദിയായ്
കത്തിജ്വലിക്കുന്നൊരഗ്നിനാളം, പ്രണയം,
അനശ്വരമാമൊരു പ്രണവമന്ത്രം.

സൗരയൂഥത്തിലെ രാജാങ്കണങ്ങളിൽ
സന്ധ്യാപുഷ്പങ്ങൾ നുള്ളിനടന്ന
ചന്ദ്രികതൂകിയ പുഞ്ചിരി കണ്ടന്നു
ഭൂമിക്കു തോന്നിയൊരിഷ്ടവികാരം, പ്രണയം,
അനശ്വരമാമൊരു പ്രണവമന്ത്രം.

ജീവപ്രപഞ്ചത്തിൻ ഓരോ അണുവിൻ്റെ
ഉളളിലെ സ്പന്ദനം പ്രണയമന്ത്രം.
പരിണാമവീഥിയിൽ ഇഴഞ്ഞു നടക്കും
മർത്യൻ്റെയുള്ളിൽ പുകയുന്നശാന്തി.
പ്രണയം വിതുമ്പുന്നു, പ്രകൃതി ചിരിക്കുന്നു, മനുഷ്യനോ ഭ്രാന്തനാകുന്നു.

✍ബാലചന്ദ്രൻ ഇഷാര

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: