17.1 C
New York
Sunday, October 1, 2023
Home Literature പോയ്‌ മറയാതെ (കവിത )

പോയ്‌ മറയാതെ (കവിത )

സതി സതീഷ്, റായ്പ്പൂർ

ഞാനുമറിയുന്നു
വിട്ടുപിരിയലിന്റെ വേദന…
ആ വേദന ഒരാളെ ബോധ്യപ്പെടുത്താനോ പറഞ്ഞുമനസ്സിലാക്കാനോ കഴിയില്ല….
അത് അനുഭവിയ്ക്കണം അനുഭവിച്ചുതന്നെ അറിയണം…
അല്ലാതെ മറ്റൊരാൾക്കത് മനസ്സിലാക്കാൻ കഴിയില്ല ..
ഇതിനിത്രമാത്രം മനസ്സിനെ കീറിമുറിയ്ക്കാൻ കഴിയുമെന്ന് ഞാനറിഞ്ഞിരുന്നില്ല ..
നൊമ്പരപ്പെടുത്തുന്ന
ചിലഓർമ്മകളുണ്ട്
ജീവിതത്തിൽ …
.കണ്ണീരോടെ അല്ലാതെ
ഓർക്കാൻ കഴിയാത്ത
ചില നിമിഷങ്ങൾ…
നമ്മുടേത് മാത്രമായിരിയ്ക്കും എന്നുവിചാരിച്ച
ചിലർ നൽകിയ
നിമിഷങ്ങൾ…
എവിടെ നിന്നോവന്നു എങ്ങോപോയ്മറഞ്ഞ ഇനിയൊരിക്കലും
തിരികെ ലഭിയ്ക്കാത്ത
ഒരുപിടി നല്ല ഓർമ്മകൾ… അവരൊന്നുതിരികെ
വന്നിരുന്നെങ്കിൽ എന്നുമോഹിച്ചാലും അങ്ങനെ സംഭവിക്കില്ല
എന്ന് ഒരു മരവിപ്പോടെ തിരിച്ചറിയും…
എനിക്കുമുണ്ട് ഒരു മനസ്സ്…
നിനക്ക് വേണ്ടി കണ്ണുനിറയുന്ന
നിന്നെഓർത്ത്
വേദനിക്കുന്ന
നീ തിരികെ വന്നെങ്കിൽ ആഗ്രഹിക്കുന്ന
നിന്നെ മാത്രം ഓർത്ത് നിനക്കായി മാത്രം കാത്തിരിക്കുന്ന മനസ്സ്…

സതി സതീഷ്, റായ്പ്പൂർ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: