17.1 C
New York
Saturday, October 16, 2021
Home Literature പൊൻചെമ്പകം (കഥ)

പൊൻചെമ്പകം (കഥ)

✍സുനിൽ കെ. ജി

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു, കോളേജിൽ ഒന്നിച്ചു പഠിച്ചതായിരുന്നു പിന്നെ വര്ഷങ്ങള്ക്കു ശേഷം ദാ ഇപ്പൊ ഇ മാളിൽ വച്ചാ തമ്മിൽ കാണുന്നത് അന്നൊക്കെ തല്ലുപിടിക്കലും പാരവെപ്പുമായിരുന്നു യാത്രപോലും ശരിക്കും പറഞ്ഞിട്ടുണ്ടാവില്ല പക്ഷെ ഇപ്പൊ കണ്ടപ്പോൾ മനസ്സു നിറഞ്ഞു, തുളുമ്പിയത് മിഴികളും.

അങ്ങിനെ ഞാൻ എന്റെ വണ്ടിയിൽ തനുവിനെയും കൊണ്ട് യാത്രയായി, ഗുരുവായൂരപ്പൻ കോളേജിൽ എത്തിയപ്പോൾ ഞാൻ വണ്ടി നിർത്തി, നമ്മുടെ കോളേജ് എന്ന് പറഞ്ഞു ഞാൻ കുറച്ചു നേരം അങ്ങിനെ വണ്ടിയിൽ തന്നെ നോക്കി ഇരുന്നു , ആ ചെമ്പക മണം വരുന്നുണ്ടോന്നു മൂക്കു വിടർത്തി വലിച്ചു നോക്കി ഒന്നുകൂടി ഒന്ന് ഒതുക്കി നീർത്തടാ എന്ന് പറഞ്ഞു തനു വണ്ടിയിൽ നിന്നുമിറങ്ങി കോളേജിനകത്തേക്കു പോയി കുറെ കഴിഞ്ഞവൾ വന്നു ഒരു കിറ്റ് നിറയെ പൊൻ ചെമ്പകവുമായി ഞാൻ അതിശയത്തോടെ നോക്കി അവളെ അവൾ ചെമ്പകം കാണിച്ചു കൊണ്ട് ചോദിച്ചു ഓർമ്മയുണ്ടോ ഇ ചെമ്പകം ഉണ്ടന്നും ഞാനും പറഞ്ഞു , പെട്ടന്ന് അവളുടെയും എന്റെയും മുഖത്തുനിന്നും ചിരിമാഞ്ഞു പതിയെപതിയെ ചിന്തകൾ പഴയ കോളജ് ലൈഫിലേക്കു മടങ്ങി കൊണ്ടിരുന്നു.

അന്ന് തനുവിന് ഒപ്പം വിടർന്ന മിഴികളുള്ള മുടി കെട്ടിയിടാത്ത ഒരു നാടൻ പെൺകുട്ടി ഉണ്ടായിരുന്നു വൃന്ദജാ, പാവമായിരുന്നു ആത്മാർത്ഥത കൂടുതലും അതുകൊണ്ടു തമാശയിൽപോലും വേദനിപ്പിക്കാറില്ലായിരുന്നു ആ കുട്ടി അടുത്ത് വരുമ്പോൾ ചെമ്പകത്തിന്റെ മണമായിരുന്നു കാലത്തെ വരുമ്പോൾ ഒരു പിടി ചെമ്പകയിട്ടാണ് വരിക കാണുമ്പോൾ ചെമ്പകം വച്ച് നീട്ടും , ആദ്യമൊക്കെ വാങ്ങിച്ചിട്ടു ചോദിക്കുന്നവർക്കൊക്കെ കൊടുക്കുമായിരുന്നു ഒരു ദിവസം വൃന്ദജാ അതു കണ്ടു അവൾക്കു വിഷമമായി പിന്നെ അവൾ ചെമ്പകം താരതെയായി അങ്ങിനെ സോറി പറഞ്ഞതിന്ശേഷമാണു അവൾ ചെമ്പകം വീണ്ടും തരാൻ തുടങ്ങിയത് അതിനു ശേഷം പൊൻ ചെമ്പകം കിട്ടിയില്ലെങ്കിൽ ഒരു വിഷമമാണ് ..

എന്താണ് ചിന്തിക്കുന്നത് എന്ന് തനു ചോദിച്ചപ്പോൾ വെറുതെ എന്നായിരിക്കുന്നു മറുപടി, എന്നാലും അവളുടെ ചോദ്യം മനസ്സിൽ തികട്ടി നിന്നു ഓർമ്മയുണ്ടോ ഇ ചെമ്പകം ,,വൃന്ദജാ ഇപ്പൊ എവിടെ ഉണ്ട് ,ചെമ്പകം മടിയിൽ വച്ചുകൊണ്ടു അവൾ പറഞ്ഞു , എന്റെ വീടിനടുത്താണെന്നു നിനക്കറിയില്ലായിരുന്നോ .. ഉവ്വ് , എന്ന് പറഞ്ഞു തനുവിനെ നോക്കി ചോദിച്ചു കുട്ടികൾ .. , , എനിക്കോ അവൾക്കോ തനു ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു രണ്ടുപേർക്കും എന്ന് ഞാനും പറഞ്ഞു എന്റെ കാര്യം ഞാൻ പറയാം അവളുടെ കാര്യം അവളോട് ചോദിക്കു എന്ന് പറഞ്ഞവൾ വിഷമത്തോടെ ഇരുന്നു, .ഏതായാലും നമ്മൾ ആ വഴിക്കല്ലേ പോകുന്നത് എന്ന് ഞാനും ..എന്നാൽ നീ വണ്ടി എടുക്കു എന്ന് അവളും വണ്ടി നീങ്ങിയപ്പോൾ ഗുരുവായൂരപ്പൻ കോളജ് കണ്ണിൽ നിന്നും മറയുന്നത് വരെ മിററിൽ നോക്കി കൊണ്ടിരുന്നു അതിലെ ഓരോ വൃക്ഷത്തിന്റെയും ഓരോ മണൽതരിയുടെയും ഓരോ ശിൽപ്പത്തിന്റെയും മധുര നൊമ്പരത്തിന്റെ ഓർമ്മകൾ മനസ്സിൽ ഓടി മറഞ്ഞുകൊണ്ടിരുന്നു, ഗുരുവായൂരപ്പൻ കോളേജ് വീണ്ടും കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഒരു നൊമ്പരം മനസ്സിൽ തളം കെട്ടി നിന്നു , ജീവിതത്തിലെ സ്വർഗ്ഗം എന്ന് ഒന്നുണ്ടങ്കിൽ അത് പഠിച്ചിറങ്ങിയ കോളജ് തന്നെ അതിലെ ഓരോ ഇടവഴികളും ഇടനാഴികളും മരച്ചുവടും എല്ലാത്തിനും കാണും നൊമ്പരങ്ങൾ

എനിക്ക് വഴിയറിയില്ല പറഞ്ഞു തരണം എന്ന് പറഞ്ഞപ്പോൾ അവൾ ഇടയ്ക്കു വലത്തോട്ട് ഇടത്തോട്ട് എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു ,.. മൗനത്തിന്റെ ചരട് പൊട്ടിച്ചിട്ടു അവൾ പറഞ്ഞു നിനക്കവളേ ഓർമ്മയുണ്ടോ, ഇപ്പോഴും വൃന്ദജയെ നീ ഓർക്കാറുണ്ടോ, എനിക്ക് സങ്കടമാണ് തോന്നിയത്, അവളെ വേദനയോടെ നോക്കി എന്നിട്ടു പറഞ്ഞു ഉവ്വ്, മനസ്സിൽ പറഞ്ഞു എങ്ങിനെ മറക്കും അവളെ, അവൾ തന്ന ചെമ്പകം ഞാനൊരു ചില്ലു കുപ്പിയിലാക്കി സൂക്ഷിക്കുന്നുണ്ട് അന്ന് കോളജിൽ വച്ച് ലാബിലെ സാറിനോട് ചോദിച്ചു വാങ്ങിച്ച ഒരു ലായനി അതിലിട്ടാൽ ഒരിക്കലും ചെമ്പകം വാടില്ലന്നറിഞ്ഞപ്പോൾ സാറിന്റെ കാലുപിടിച്ചാണ് ആ ലായനി ഒപ്പിച്ചത് ഇന്നും ആ ലായനിയിൽ അവൾതന്ന ചെമ്പകപ്പൂവുകൾ വാടാതെ മേശക്കു മുകളിൽ കിടപ്പു മുറിയിൽ എന്നും കാണാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്

അവളെ കാണണമെന്ന് തോന്നാറുണ്ടോ,,, ഉണ്ടന്ന് ഞാൻ പറഞ്ഞു തനു പിന്നെ ഒന്നും ചോദിച്ചില്ല , .നിനക്ക് ചെമ്പകത്തിന്റെ കഥ അറിയാമോ എന്ന് തനു വീണ്ടും എന്നോട് ചോദിച്ചു,, ഇല്ലാന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ വീണ്ടും മൗനത്തിലായി എന്നിട്ടു പറഞ്ഞു തുടങ്ങി ,, ഞങ്ങൾക്കിടയിൽ ഒരു വിശ്വാസമുണ്ട് ,,ആരു പറഞ്ഞതാണെന്നറിയില്ല നമുക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ ആ ചെമ്പകപൂ കൊടുത്താൽ അയാളെ കിട്ടുമെന്ന് അത് ആണ് വിശ്വാസം ..ഞാൻ അവളെ നോക്കി ചോദിച്ചു അതുകൊണ്ടാണോ വൃന്ദജാ എനിക്ക് എന്നും പൊൻചെമ്പകം നല്കികൊണ്ടിരുന്നത് എന്നിട്ടെന്താ പറയാതിരുന്നേ ,,,.തനു ആശ്ചര്യര്യത്തോടെ ചോദിച്ചു . നനക്കവളെ ഇഷ്ടമായിരുന്നോ …ഉവ്വ് ഒരു പാട് . .എന്നിട്ടെന്തേ നീ പറയാതിരുന്നേ എന്ന് അവൾ ചോദിച്ചപ്പോൾ പറയാനൊന്നുമില്ലായിരുന്നു എങ്കിലും പറഞ്ഞൊപ്പിച്ചു … അത് എങ്ങിനെയാ പറയുന്നേ ഒരു സൂചനപോലും നൽകിയില്ല നിന ക്കെങ്കിലും ഒന്ന് പറയാ മായിരുന്നില്ലേ തനു എന്ന് ചോദിച്ചതും അവളുടെ മിഴികൾ നിറഞ്ഞു

മിഴകൾ തുടച്ചു കൊണ്ടവൾ പറഞ്ഞു പലപ്പോഴും ശ്രമിച്ചതാണ് വൃന്ദജയുടെ ഇഷ്ടം നിന്നോട് പറയാൻ നിന്നെ അവൾക്കു ഒത്തിരി ഇഷ്ടായിരുന്നു അവൾ സമ്മതിക്കണില്ലായിരുന്നു വെറുതെ നിന്നെ മോഹിപ്പിക്കണ്ടാന്നു പാഞ്ഞു കരയും എപ്പോഴും , എന്നാലും ഞാൻ നിന്നോട് പറയും എന്ന് പറഞ്ഞപ്പോൾ പിന്നെ വൃന്ദജാ മിണ്ടാട്ടം ഇല്ലാതെ അങ്ങിനെ ദൂരേക്കും നോക്കി ഇരിക്കും അവളുടെ ആ സങ്കടത്തോടെയുള്ള ഇരിപ്പു കാണുമ്പോ പറയാനും തോന്നിയില്ലാ അതുകൊണ്ടാ പറയാതിരുന്നതും അറിയാനുള്ള ആ ഗ്രഹവും ക്ഷമയും കെട്ടപ്പോൾ ,ചോദിച്ചു പോയി ,,പറയാതിരുന്നതിന്റെ കാര്യമെന്താണെന്നില്ലേ .. .. അതുകേട്ടപ്പോൾ തനു മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു കാര്യമുണ്ട് നേരിട്ട് പറയാം വൃന്ദജയുടെ വീട്ടിലേക്കും കൂടി യാണല്ലോ നമ്മൾ പോകുന്നത് അതുകൊണ്ടാ ഞാൻ ഈ ചെമ്പകം അവിടെന്നു പൊട്ടിച്ചു കൊണ്ടുവന്നത് നീ ഒരുപാടു ചെമ്പകം അവളുടെ കൈയ്യിൽ നിന്നും വാങ്ങിച്ചതല്ലേ ഒന്ന് പോലും നീ അവൾക്ക് തിരികെ കൊടുത്തില്ലല്ലോ അതുകൊണ്ട് ഇത് മുഴുവനും ഇന്ന് നീ വൃന്ദജയ്ക്ക് കൊടുക്കണം അങ്ങിനെ ആ കടം അങ്ങ് വീടുമല്ലോ , അത് പറഞ്ഞുകൊണ്ട് ആവൾ ഒന്നുകൂടി ചെമ്പകം എടുത്തു മടിയിൽ വച്ചു

പിന്നെ ഒന്നും മിണ്ടിയില്ല ഒരോ വഴിതിരിയുമ്പോഴും തനു ഇടയ്ക്കു ഇടത്തോട്ട് വലത്തോട്ട് എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു . എന്റെ ബെഡ് റൂമിൽ കിടക്കുന്നത് ഫാമിലി കോട്ടാ ‘അമ്മ എപ്പോഴും പറയും കെട്ടാത്ത നിനക്കന്തിനാടാ ഫാമിലി കോട്ട് എന്ന് വെറുതെ സ്ഥലം കിടന്നാൽ അവിടെ വല്ല ആത്മാക്കളും കയറി കിടക്കൂട്ടോ എന്ന് പറഞ്ഞു എന്നെ പേടിപ്പിക്കും , എനിക്കും അങ്ങിനെ പലപ്പോഴും തോന്നിയിട്ടുണ്ട് ആരോ അടുത്ത് കിടക്കുന്ന പോലെ മുറിയിലാകെ ഒരു ചെമ്പക മണമാണ് അപ്പോൾ വൃന്ദജാ തന്ന ചെമ്പകം കുപ്പിയിൽ ഉള്ളത് കൊണ്ടാണ് എന്ന് അറിയാമായിരുന്നു , പിന്നെ അടുത്ത് കിടക്കുന്നത് എങ്ങിനെ ആത്മാവാകും അവൾ ഇപ്പോഴും ജീവനോടെ അല്ലെ ഇരിക്കുന്നെ കുട്ടികളൊക്കെ ആയി സുഖമായി കഴിയുന്നുണ്ടാകും എന്നാലും വൃന്ദജാ സ്വപ്നത്തിൽ അടുത്തുകിടക്കും പോലെ ഒരു തോന്നൽ അതുകൊണ്ടാണ് സൈഡിൽ തലയിണ വെച്ച് കിടന്നുറങ്ങാത്തത് അവൾക്കു കിടക്കാൻ സ്ഥലമിട്ടുവക്കും ശരിയാരിരിക്കാം വെറുതെ വലിയ കട്ടില് കിടക്കുംഴൊക്കെ തോന്നാറുണ്ട് ആരെങ്കിലും അടുത്ത് വന്നു കിടന്നങ്കിലോ എന്ന് അമ്മക്കറിയാം അനുഭവവും ഉണ്ട് കാര്യം അച്ഛൻ മരിച്ചിട്ടും ‘അമ്മ ഫാമിലി കോട്ടണ് ഉപയോഗിക്കുന്നത് അച്ഛൻ അടുത്ത് വന്നു കിടക്കുന്ന പോലെ തോന്നാറുണ്ടാകും അതാണ് അമ്മ പറഞ്ഞത് , ചേച്ചിയുടെ വീട്ടിൽ ഇടക്കൊക്കെ താമസിക്കാറുണ്ട് അപ്പോഴോക്കെ ആരോ അടുത്ത് കിടക്കുന്ന ഒരു പ്രതീതി തോന്നാറുണ്ട് അപ്പോൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു തലയിണ വച്ച് കിടക്കും വല്ല ആത്മാക്കളെങ്ങാനും അടുത്ത് വന്നു കിടന്നെങ്കിലോ എന്ന് പേടിച്ചു .

ആ വളവു അതങ്ങോട് തിരിക്കു എന്ന് പറഞ്ഞവൾ ചെമ്പക കിറ്റെടുത്തു കൈയ്യിൽ പിടിച്ചു തനുവിന്റെ വീട്ടിലേക്കാണ് അപ്പോഴും ആദ്യം പോയത്, എന്റെ പെണ്ണിന്റെ വീടെവിടെയാണെന്നു ഞാൻ നോക്കി അതവൾക്കു മനസിലായി അവൾ പറഞ്ഞു വൃന്ദജാ എന്റെ കസിനാണ് എന്റെ തൊട്ടപ്പുറത്തു വീടാണ് അവളുടേത്‌, നമുക്ക് പിന്നെ അങ്ങോട്ടു പോകാം ആദ്യം നീ എന്റെ വീട്ടിലേക്കു വാ എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചിരുത്തി, അവിടുള്ളവരെല്ലാം എന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ ഒരു തോന്നൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി എന്താണാവോ ഇനി വൃന്ദജാ കെട്ടിയിട്ടില്ലേ ഒരു പെണ്ണ് കാണൽ ചടങ്ങു പോലെ എല്ലാവരും എന്നെ കൗതകത്തോടെയും സഹതാപത്തോടെയും നോക്കുനന്നു ഇനി തനു, വരുന്ന വിവരം ഫോണിൽ കൂടെ പറഞ്ഞു കാണുമോ, കഥയറിയാതെ ഞാൻ ആട്ടം കാണുകയാണോ എന്നൊരു സംശയം എന്റെ ഉള്ളിൽ ഉടലെടുത്തു

എല്ലാവരും വളരെ വിനയത്തോടെയാണ് എന്നോട് പെരുമാറിയത് വളരെ നാളത്തെ പരിചയം ഉള്ള പോലെ മോനെ അവിടെയിരിക്കു എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു, തനു ഓടി അകത്തേക്ക് പോയി ഒരു ഗ്ലാസ് മധുര പാനീയം കൊണ്ടുവന്നു തന്നു അത് കുടിക്കാൻ കുറെ സമയം എടുത്തു എല്ലാവരും പല ദിശയിൽനിന്നും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു, അവസാനം ഞാൻ അവളെ നോക്കിയപ്പോൾ അവൾക്കു കാര്യം മനസ്സിലായി അങ്ങിനെ പകുതികുടിച്ച ചില്ല് ഗ്ലാസ് ഞാൻ അവിടെ വച്ചിട്ട് താനുവിന്റെ പിറകെ നടന്നു , രണ്ടു വീടിനും ഇടയിലെ മതിലിൽ ഒരു ചെറിയ ഇട ഗേറ്റ്, അത് തള്ളി തുറന്നവൾ എന്നെ വൃന്ദജയുടെ വീട്ടിലേക്കു കൊണ്ടുപോയി, ഞാൻ ഒന്നും മിണ്ടാതെ അവളെ അനുഗമിച്ചു ..

മനസ്സിൽ ഒരു വെപ്രാളം, ഇതുവരെ അങ്ങിനെ ഉണ്ടായിട്ടില്ല, എങ്ങിനെ ഞാൻ വൃന്ദജയെ നോക്കും എന്ത് പറയും ഇനി അവൾ വിവാഹിതയാണോ ആണെങ്കിൽ എന്ത് മുഖം വച്ച് വൃന്ദജയെ നോക്കും അവൾ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ അവളെ തന്നെ കെട്ടണമെന്ന് മനസ്സിൽ വിചാരിചു നടന്നു , അങ്ങോട്ടല്ല ഇങ്ങോട്ടു വീട്ടിൽ പിന്നെ കയറാം എന്ന് പറഞ്ഞു വീട്ടിൽ കയറാൻ പോയ എന്നെ തനു തിരികെ വിളിച്ചു , അവൾ എന്തിനാ വീടിന്റെ പിന്നാമ്പുറത്തേക്കു കൊണ്ട് പോകുന്നത് എന്ന് ഞാൻ ചിന്തിച്ചു നടന്നു ചെറിയ ഒരു കാറ്റു എന്നെ തഴുകി കൊണ്ടിരുന്നു അതിനും ചെമ്പകത്തിനെ മണം ഉണ്ടായിരുന്നു വൃന്ദജാ ചെമ്പകം ഇവിടെയും നട്ടിട്ടുണ്ടോ ഞാൻ ചുറ്റിനും നോക്കി നല്ലൊരു ഗാർഡൻ നഴ്സറി പോലെ മനോഹരമാക്കിയിരിക്കുന്നു ഇനി വൃന്ദജാ എങ്ങാനും എവിടെങ്കിലും മറഞ്ഞു നിൽപ്പുണ്ടോ എന്നറിയാൻ ചുറ്റിനും നോക്കി എല്ലാവരും ജനാല വഴിയും പിന്നാമ്പുറത്തുമായി എന്നെ തന്നെ നോക്കി നിൽക്കുന്നു ,,,

തനു ചെമ്പക കിറ്റുമായി വന്നു അത് എനിക്ക് തന്നു ഇത് നീ വൃന്ദജക്ക് മടക്കി കൊടുത്തെക്കു അവൾക്കു സന്തോഷമാകട്ടെ എന്നുപറഞ്ഞു തനു മാറി മതിലിനോട് ചേർന്ന് നിന്നു അതിനവളെവിടെ എന്ന് ഞാൻ ചോദ്യ ഭാവത്തിൽ താനുവിനെ നോക്കി അവൾ ദൃഷ്ടി ഉറപ്പിച്ച സ്ഥലത്തേക്കു ഞാൻ നോക്കി മനോഹരമായ ഒരു പൂങ്കാവനത്തിനു നടുവിൽ വൃന്ദജാ വിശ്രമിക്കുന്നു ഞാൻ അവളെ തന്നെ നോക്കി വൃന്ദജയെ കണ്ടപ്പോൾ ഊർന്നിറങ്ങുന്നുണ്ടായിരുന്നു കാഴ്ച മറച്ചുകൊണ്ട് കണ്ണുനീർതുള്ളികൾ എന്റെ കവിളിലൂടെ , ഒന്നും കാണുന്നില്ല ,എങ്കിലും ഞാൻ കണ്ണ് തുടച്ചു നോക്കി , വൃന്ദജയുടെ മേലേക്ക് ഞാൻ വിറയാര്ന്ന കൈകളോടെ പൊൻചെമ്പകം വാരിയിട്ടുകൊണ്ടിരുന്നു ,കുറച്ചു നേരം അങ്ങിനെ നിശബ്ദനായി നോക്കി നിന്നു, വൃന്ദജാ കരയുകയാണോ ചിരിക്കുകയാണോ സങ്കടം പറയുകയാണോ എന്നറിയില്ലായിരുന്നു , എന്ത് ചെയണമെന്നറിയാതെ നിന്ന് ..ഞാൻ തുളുമ്പിനിന്ന കണ്ണുനീർത്തുള്ളികൾ പോലും തുടക്കുവാനും കൂടി കഴിയാതെ ശിലയായി നിന്നു

തനു മതിലിനോട് ചേർന്ന് പിന്നിൽ നിന്നും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു, നി ചോദിച്ചില്ലേ എന്ത്‌കൊണ്ടാണ് അവളുടെ ഇഷ്ടം നിന്നോടു ഞാൻ പറയാതിരുന്നത് എന്ന്, ഇതാണ് കാരണം, വൃന്ദജക്ക്‌ ആയുസ്സു ഇത്രയേ ദൈവം കൊടുത്തുള്ളൂ , അവൾക്കും ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു അതുകൊണ്ടാ അവള് അവളുടെ ഇഷ്ടം നിന്നിൽ നിന്നും മറച്ചു പിടിച്ചത്

വൃന്ദജാ പോയി, എല്ലാവരെയും വിട്ടു പോയി, അവളുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിന്നെ ഇവിടെ കൊണ്ട് വരണമെന്നുള്ളത് പക്ഷെ അവൾ പിന്നെ പറഞ്ഞു വേണ്ട നിന്നെ അറിയിക്കേണ്ട എന്ന് നിനക്ക് വിഷമമാകും എന്നവൾക്കറിയാമായിരുന്നു , നിന്നെ അവൾക്ക് നന്നായി അറിയാമായിരുന്നു ഒരിക്കൽ പോലും നീയോ അവളോ പരസ്പരം ഇഷ്ടം പറഞ്ഞില്ലെങ്കിലും നിനക്ക് അവളെ ഇഷ്ടമായിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു , എന്നാലും അവളുടെ മനസ്സ് എനിക്കറിയാമായിരുന്നു അവൾ നിന്നെ ആഗ്രഹിചിരുന്നു നീ ഇവിടെ വരാൻ, അവൾ അന്ത്യവിശ്രമം കൊള്ളുന്ന ഇവിടെ നിന്നെ കൊണ്ടുവന്നില്ലങ്കിൽ പിന്നെ ഞാൻ അവളുടെ കൂട്ടുകാരിയാണെന്നു പറഞ്ഞിട്ടെന്താ കാര്യം നീ വിളിക്കാറുണ്ടെന്നു അവൾ പറയാറുണ്ടായിരുന്നു പിന്നെ അവൾ കരഞ്ഞുകൊണ്ട് ഫോൺ സ്വിച് ഓഫ് ചെയ്തു അതിനുശേഷം ഇതുവരേക്കും ഓണക്കിയിട്ടില്ല തനുവിന്റെ ചുണ്ടുകൾ വിതുമ്പിയത് ഞാൻ അറിഞ്ഞു പിന്നെയും അവൾ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു ഒന്നും കാതുകൾ സ്വീകരിച്ചില്ല കണ്ണിൽ കണ്ണുനീരും മനസ്സിൽ അവളും നിറഞ്ഞു നിൽക്കുന്നത് കൊണ്ട് ഒന്നും അവൾ പറഞ്ഞതുകേട്ടുമില്ല വെറുതെ കുറച്ചു നേരം അങ്ങിനെ നിന്ന് ഓരോന്നോർത്തു കൊണ്ടിരുന്നു

അപ്പൊ സ്വപ്നമല്ലായിരുന്നു വൃന്ദജാ കൂടെ കിടക്കുന്നത് തോന്നിയതല്ല ‘അമ്മ പറഞ്ഞപോലെ അടുത്ത് കിടന്നതു അവളുടെ ആത്മാവ് തന്നെയായിരുന്നു , അപ്പോൾ ഞാൻ കെട്ടിയിരുന്നെങ്കിൽ വൃന്ദജാ നീ എവിടെ കിടക്കുമായിരുന്നു എന്ന് ഞാൻ സങ്കടത്തോടെ അവളുടെ ആത്മാവിനോട് ചോദിച്ചു . ഇല്ല നിനക്കുള്ളതാണ് ആ സ്ഥലം കാറ്റിനു ഒന്നുകൂടി ശക്തികൂടി നല്ല തണുപ്പുണ്ടായിരുന്നു ചെമ്പകത്തിന്റെ സുഗന്ധവും കൊണ്ട് അത് തഴുകിത്തന്നെനിന്നു ആ കാറ്റിൽ കുറച്ചു ചെമ്പക പുഷ്പങ്ങൾ ദേഹത്തേക്ക് തെറിച്ചു വീണു അവയും പെറുക്കി എപ്പോഴത്തെയുംപോലെ പോക്കറ്റിലിട്ടു ആത്മാക്കൾ കാറ്റിലൂടെയാകും സഞ്ചരിക്കുന്നത് അതുകൊണ്ടാകാം കാറ്റിന് ശക്തികൂടിയതും ചെമ്പകമണം പരന്നതും , , ചില ആത്മാക്കളെ പെട്ടന്ന് തിരിച്ചറിയാനാകും അവർ വരുമ്പോൾ അവരുടെ മണം ആ കാറ്റിനൊപ്പം ഉണ്ടാകും എന്റെ കിടപ്പുമുറിയിലെ ചെമ്പക മണം , അതിനർത്ഥം നീ ഇപ്പോഴും എന്റെ കൂടെത്തന്നെയുണ്ട് എന്ന് അല്ലെ എന്നിട്ടും ഒന്ന് മിണ്ടിയില്ല നീ ഇതുവരെയും

തനു പിന്നിൽ നിന്നും കയ്യിൽ പിടിച്ചു .. നീ ഒന്ന് വീട് .കുറച്ചു നേരം കൂടി ഞാനിവിടെ എന്റെ പെണ്ണിനെ അടുത്ത് നിൽക്കട്ടെ എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു എങ്കിലും ഞാൻ തിരികെ നടന്നു, തനു കാണിച്ച വഴിയിലൂടെ അവളുടെ വീട്ടിൽ കയറി ഷോകേസിൽ ഒരു കള്ളിയിൽ എപ്പോഴോ എടുത്തൊരു ഗ്രൂപ്പ് ഫോട്ടോ അതിൽ ഞാനുമുണ്ട് അടുത്ത് വൃന്ദജയും ഇതെപ്പോഴെടുത്തു ഒന്നും മനസ്സിൽകയറുന്നില്ല അകെ ഒരു ഷോക്കായിരുന്നു, ഓരോന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരുന്നു യാന്ത്രികമായി ചിലതിനൊക്കെ മറുപടിയും കൊടുത്തുകൊണ്ടിരുന്നു, ഷോകേസിൽ വൃന്ദജയുടെ തനിച്ചുള്ള ഒരു ഫോട്ടോ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ അത് ഞാനെടുത്തു കയ്യിൽ വച്ച് അവളുടെ അമ്മയെ നോക്കി ‘അമ്മ തലയാട്ടി ഞാൻ ഒന്നും മിണ്ടനാവാതെ ഫോട്ടോയുമൊടുത്തു വണ്ടിയിലേക്ക് നടന്നു

വണ്ടിയിൽ കയറി കണ്ണുതുടച്ചു ഫോട്ടോ സീറ്റിൽ വച്ച് ഇപ്പോ ഞാൻ ഒറ്റക്കല്ല എന്ന ഒരു തോന്നൽ അവൾ തന്ന പൊൻചെമ്പകവും അവളുടെ ഫോട്ടോയ്ക്കടുത്തു വച്ച് സാവധാനം വണ്ടിയെടുത്തു തനു പിന്നിൽ നിന്നും കരയുന്നത് മിററിലൂടെ എനിക്ക് കാണാമായിരുന്നു ഞാൻ വണ്ടി നിർത്തി തനു വീണ്ടും ഓടിവന്നു വരണം ഇതിലെപോകുമ്പോൾ ഒക്കെ വരണം നിറമിഴികളോടെ യാത്രപറഞ്ഞു, വരും വരും ഞാൻ എന്ന് പറഞ്ഞു അപ്പോഴും വൃന്ദജക്കെന്തായിരുന്നു അസുഖം എന്നുള്ളത് തനു പറഞ്ഞത് ഞാൻ കേട്ടില്ലായിരുന്നു ശരിയായിരുന്നു വൃന്ദജാ നിന്റെ വിശ്വാസം പൊൻചെമ്പകം തന്നത് കൊണ്ടാണ് ഇന്നും നിന്നെ ഞാൻ ഓർക്കുന്നതും കാത്തിരുന്നതും നിന്റെ വിശ്വാസം പോലെ പൊൻചെമ്പകത്തിനു ശക്തിയുണ്ട് നിന്റപ്രണയത്തെപ്പോലെ കാന്തിക ശക്തിയുണ്ട് വലിച്ചടിപ്പിക്കുന്ന ഒരു കാന്തവലയം അതിനുള്ളിലാണ് ഇപ്പോഴും ഞാൻ

✍സുനിൽ കെ. ജി

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: