17.1 C
New York
Saturday, October 16, 2021
Home Literature "പൊന്നോണം എന്റെ സങ്കല്പത്തിൽ.." (ലേഖന മത്സരം - (48)

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

✍വിനീത ബിജു

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ കടിഞ്ഞാണില്ലാതെ വർഷവും വസന്തവും ശൈത്യവും ഓടിത്തീർക്കുമ്പോഴും ആകാശവും ഭൂമിയും തന്റെ ഓരോ പാദങ്ങളാൽ അളന്നുവാങ്ങിയ വാമനന് മൂന്നാമത്തെ അടിയായി തന്റെ തല കുനിച്ചു കൊടുത്ത നല്ല നാടിന്റെ ചക്രവർത്തി മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണുവാൻ എത്തുന്ന പൊന്നിൻ ചിങ്ങത്തിലെ തുരുവോണനാൾ മുറതെറ്റാതെ ആഗതമാകും… മണ്ണിലും മനസിലും സമ്പത് സമൃദ്ധിയുടെ പൂക്കാലമാണത്…നിറച്ചൂണ്ണാൺ വകയില്ലാത്തവനും നിറപുത്തിരിയുടെ നിറവിൽ നിറച്ചുണ്ണുന്ന നല്ല കാലം..

മലയാളിയുടെ ഈ വർഷാരംഭത്തിന് ഐശ്വര്യത്തിന്റെ തണലുണ്ട്.. പ്രതീക്ഷകളുടെ തണുപ്പുണ്ട്… പട്ടിണിയും പരിവട്ടവും നിറഞ്ഞ ഭൂതകാലത്തിന്റെ ഓണം തന്നെ ആയിരുന്നു ശരിക്കുമുള്ള ഓണക്കാലം എന്ന് തോന്നിപ്പോകുന്നു… ഒരു കീറിലയിൽ നിറച്ചുണ്ടവന്റെ സംതൃപ്തി നിറഞ്ഞ ചിരിയിൽ, ആണ്ടിലൊരിക്കൽ മാത്രം ലഭിക്കുന്ന പുതുവർണ്ണ കുപ്പായത്തിൽ,പൂത്തുലഞ്ഞ തൊടിയിലെ ചെടികളിൽ ഉമ്മവെയ്ക്കുന്ന കതിരോന്റെ ലോലഭാവങ്ങളിൽ ഒക്കെയും ഓരോണക്കാലത്തിന്റെ മനോഹരചിത്രം നെയ്തു വെച്ചിരുന്നു…

ഇന്നിപ്പോൾ സർവത്ര ദിനങ്ങളും ഓണമത്രെ..സമ്പത്തും സൗകര്യങ്ങളും ഏറിയപ്പോൾ അന്നതിനും വസ്ത്രത്തിനും മുട്ടില്ലാത്ത ഈ കാലത്ത്, മണ്ണിൽ പണിയെടുക്കാൻ മടിക്കുന്ന ഒരു ശരാശരി മലയാളിയുടെ ഓണം മറ്റു പല സംസ്ഥാനങ്ങളെയും ആശ്രയിച്ചിരിക്കുന്നു… തൊടിയിൽ നിന്നും കിട്ടിയിരുന്ന പൂക്കളാൽ ചാണകം മെഴുകിയ മുറ്റത് പത്തുനാൽ പൂക്കളം ഇട്ടിരുന്ന നമ്മൾ ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കളെ ആശ്രയിച്ചു ഇന്റർ ലോക്കഡ് മുറ്റങ്ങളിലും മുറ്റമില്ലാത്തവർ വീടിനുള്ളിലും ഒരു ചടങ്ങെന്ന നിലയിൽ പൂക്കളം ഇടുന്നു…ഓണദിവസം പുലർക്കാലെ തൊട്ട് എറിഞ്ഞു കത്തിയിരുന്ന അടുപ്പുകൾ ഇപ്പോൾ ആ ദിനം പണിമുടക്കുന്നു.. പകരം പച്ച നാക്കിലയിൽ പുന്നെല്ലറിച്ചോറും പത്തുകൂട്ടം കറിയും പായസവും കൂട്ടി സദ്യ കഴിച്ചിരുന്നവർ പച്ച പേപ്പറിൽ റെഡി മെയ്ഡ് സദ്യ കഴിച്ചു ത്യാപ്തരാവുന്നു.. പൂക്കൂടയുമായി കാടും മേടും താണ്ടിയ കുട്ടിക്കൂട്ടങ്ങൾ ഇന്ന് മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ ചടഞ്ഞിരിക്കുന്നു… അവരുടെ ഓണം അവിടെയാണ്…

ഇന്നിപ്പോൾ ഓണത്തിന് അതിന്റെ തനിമയും ആളുകൾക്കിടയിൽ അതിന്റെ ലഹരിയും നഷ്ടപ്പെട്ടിരിക്കുന്നു…വളർന്നു വരുന്ന കുട്ടികൾക്ക് ഓണത്തിന്റെ ഐതിഹ്യം പറഞ്ഞുകൊടുക്കാൻ മുതിർന്നവർ തയ്യാറാകുന്നില്ല എന്നിടത്തു തുടങ്ങുന്നു നമ്മുടെ ദേശീയ ഉത്സവത്തിന്റെ ശോഷണം..കൂട്ടുകുടുംബത്തിലെ ഓണാരസങ്ങൾ കുഞ്ഞുങ്ങൾ കാണുന്നില്ല… അതിന്റെ സന്തോഷം അവർ അറിയുന്നില്ല..അത് നാളേക്ക് വരാൻ പോകുന്ന വലിയൊരു വിപത്തിനെ ചൂണ്ടിക്കാട്ടുന്നു… ബന്ധങ്ങളുടെ ശിഥിലതയും ഒപ്പം കൈവിട്ടു പോകുന്ന സംസ്കാരവും..!

പോന്നോണത്തിന്റെ പത്തുനാൽ പണ്ടൊക്കെ ഉത്സവകാലമായിരുന്നു.. സ്കൂളുപൂട്ടാൻ കാത്തിരുന്നതും, കാട്ടുപ്പൂക്കളും നാട്ടുപൂക്കളും ചേർന്ന് സ്നേഹം പങ്കിട്ട അത്തപ്പൂക്കളവും,പകലന്തിയോളം കലപില ഊഞ്ഞാൽ ബഹളങ്ങളും, കുളികഴിഞ്ഞു എടുത്തണിഞ്ഞ ദേഹത്തോട് ചേർന്ന് കിടക്കുന്ന ഓണക്കോടിയുടെ പുതുഗന്ധവും സദ്യവട്ടങ്ങളുടെ കൊതിപ്പിക്കുന്ന പിന്നാമ്പുറ മണവും ഒക്കെ, എല്ലാവരും ഒത്തൊരുമിച്ചു വയറു നിറയെ സദ്യയുണ്ട് വരും കാല ഓണദിനങ്ങൾ വീണ്ടും ഓടിയെത്തുവാൻ പ്രാർത്ഥിച്ച മരിക്കാത്ത ബാല്യത്തിന്റെ കുളിരുന്ന ഓണസ്‌മൃതികളാണ്..

ഓണം എന്നത് നടുകാണാൻ കൊല്ലത്തിൽ ഒരിക്കൽ പതിവായി എത്തുന്ന മാവേലി തമ്പുരാൻറെ നന്മയുടെയും സത്യത്തിന്റെയും സമൃദ്ധിയുടെയും കൂടെ അടയാളമാണ്.. കള്ളവും ചതിയും പട്ടിണിയും ഒന്നും ഇല്ലാതെയിരുന്ന ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ രാജ്യസ്നേഹത്തിന്റെ കൂടി സൂചകമാണ്… ഒരു നല്ല ഭരണാധികാരിയാൽ നാട് എത്രത്തോളം സമ്പന്നമായിരുന്നുവെന്നും ജനങ്ങൾ എത്രമാത്രം സന്തുഷ്ടർ ആയിരുന്നു വെന്നും ഓണത്തിന്റെ ഐതിഹ്യം പരിശോദിച്ചാൽ നമുക്ക് മനസിലാകും.. അത്രയും നല്ലൊരു നാടിന്റെ ഓർമപ്പെടുത്തൽ കൂടിയാകുന്നു ഓണം…

‘കാണം വിറ്റും ഓണം ഉണ്ണണം ‘ എന്നുപറയുന്നതിലൂടെ നമ്മുടെ സംസ്കാരത്തിൽ ഓണത്തിനുള്ള പ്രാധാന്യം വെളിവാകുന്നു… പഴമക്കാർ അത്രയും മഹത്തരമായി കണ്ടിരുന്ന ആഘോഷം നാമിപ്പോൾ അത്രമാത്രം വൈകാരികമായി സമീപിക്കാറുണ്ടോ എന്നും ചിന്തിക്കണം …നിത്യവും നിറച്ചുണ്ണുന്ന മലയാളിക്ക് ഓണം എന്നത് അത്ര വലിയൊരു കാര്യമായി തോന്നണം എന്നില്ല… എങ്കിലും വരും തലമുറയിലേക്കെങ്കിലും ഓണത്തിന്റെ മാഹാത്മ്യം കുറച്ചെങ്കിലും പകർന്നുകൊടുക്കാൻ നാം ബാധ്യസ്ഥരാണെന്ന് ഓർക്കണം..

പോയകാലത്തിന്റെ ഇളംകാറ്റടിച്ചു മാത്രം കുളിരുന്നുരോണക്കാലം അല്ല നമുക്ക് വേണ്ടത്… എക്കാലവും ഒരേപോലെ നറുമണം തൂകി പ്രഭാപൂരിതമായ, വർണശബളമായ ഒരു പൂക്കാലം ആണ് നമുക്ക് വേണ്ടത്… നാടിനു വേണ്ടി, നമ്മുടെ കുഞ്ഞു മക്കൾക്ക്‌ വേണ്ടി ആ ഒരോണക്കാലം നമുക്ക് തിരിച്ചു കൊണ്ടുവന്നുകൂടെ…?

✍വിനീത ബിജു

COMMENTS

110 COMMENTS

 1. മലയാളികളുടെ ഏറ്റവും മഹത്തായ ആഘോഷമായ ഓണത്തെ കുറിച്ചുള്ള വിനീതയുടെ ലേഖനം വളരേ ഇഷ്ടമായി കാണാം വിറ്റും ഓണം ഉണ്ണുന്ന മലയാളിക്ക് കഴിഞ്ഞ ഒന്നുരണ്ടു ഓണങ്ങൾ വളരേ എറെ പ്രയാസങ്ങൾനിറഞ്ഞതായിരുന്നു എങ്കിൽകൂടിയും അതിനേ എല്ലാം അതിജീവിച്ചു നാം,ഇനിയും ആ നല്ല നാളുകൾ നമുക്ക് നിറവോടെ ആസ്വദിക്കാൻ നമുക്കും നമ്മുടെ തലമുറയ്ക്കും കഴിയട്ടെ ഈ ചുരുക്കെഴുത്തിൽ കൂടി ഓണത്തിനെ കുറിച്ചുള്ള വർണ്ണനയും നമ്മുടെ പ്രത്യാശകളും മനോഹരമായി വർണ്ണിച്ച ലെഖികയ്ക്ക് എന്റെ ആദരം ഹൃദയത്തിൽനിന്നും ആശംസയായി നേർന്നുകൊള്ളുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • എന്റെ ബാല്യകാല അനുഭവങ്ങൾ വിനീതയുടെ എഴുത്തിലുടനീളം കാണാൻ കഴിയുന്നു. ഓണവും സ്നേഹവും കരുതലും വെറുമൊരു ആചാരമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് , മറന്നു പോയ അനുഭവങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്രയായി അനുഭവപ്പെടുന്നു. ആശംസകൾ എഴുത്ത് കാരിക്ക്.

 2. Viniii സൂപ്പർ ആയിട്ടുണ്ട് സങ്കല്പം. നല്ല നിരീക്ഷണം… നമ്മുടെ നാട്ടിൽ കേൾക്കുന്നതും കാണുന്നതും ഒരു സംശയം എന്നിൽ ഉണ്ടാക്കുന്നു.. പ്രജകൾ ഇപ്പോൾ വാമനനെ അനുകരിക്കുന്നോ എന്ന്…… സംശയം മാത്രമാണേ 😄

 3. ബന്ധങ്ങൾ ശിഥിലമാകുന്നു. വർഷങ്ങൾക്ക് മുമ്പ് ഓണം കൂടിച്ചേരലിൻ്റെ നേരമായിരുന്നു. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന വേളയായിരുന്നു. അണുകുടുംബങ്ങളുടെ വ്യാപനം ഓണത്തെ ഒരു കച്ചവട രീതിയിലേക്ക് മാറ്റി. എങ്കിലും മലയാളിക്ക് ഓണം ഗൃഹാതുരതയുടെ ആഘോഷം തന്നെയാണ്

 4. നന്നായിട്ടുണ്ട് ,,,, എന്നും ഓർമ്മകൾക്ക് വർണ്ണങ്ങൾ വിരിയുന്ന ‘അ നല്ല നാളുകളാണ് ഈ ‘ഓണകാലം ‘

 5. എന്റെ ബാല്യകാല അനുഭവങ്ങൾ വിനീതയുടെ എഴുത്തിലുടനീളം കാണാൻ കഴിയുന്നു. ഓണവും സ്നേഹവും കരുതലും വെറുമൊരു ആചാരമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് , മറന്നു പോയ അനുഭവങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്രയായി അനുഭവപ്പെടുന്നു. ആശംസകൾ എഴുത്ത് കാരിക്ക്.

 6. നന്നായിരിക്കുന്നു 🌹പൊയ്പോയ ഒരു കാലത്തേക്കുറിച്ചുള്ള എത്തിനോട്ടവും കൂടിയായി

 7. നല്ലൊരു ലേഖനം… അവതരണം ഗംഭീരമായിട്ടുണ്ട്.. വളരെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങൾ..!!

 8. ഓണത്തെക്കുറിച്ചുള്ള ഹൃദയത്തിൽത്തൊട്ട വിനീതയുടെ അവതരണം നന്നായി അഭിനന്ദനങ്ങൾ

 9. നമ്മുടെയൊക്കെ ചെറുപ്പത്തിലേ ഓണത്തെ കുറിച്ച് വളരെ നന്നായി വിവരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ❤🌹c

 10. പൊയ്പ്പോയ വസന്തം – എന്റെ കുട്ടിക്കാലത്തെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിൽ പൊൻ ചിങ്ങമാസത്തിലെ ഓണം, അതിന്റെ തനിമയിൽ ചാലിച്ച് നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നു വിനീത ബിജു . ഇനിയൊരിക്കലും അതുപോലെ വന്നണയാത്ത ആ സുദിനത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി ഗാഢാലിംഗനങ്ങളിൽ മുഴുകി നില്ക്കുകയാണ് വിനീത , നമ്മെ യേവരെയും ഒപ്പം ചേർത്ത് നിർത്തി. അഭിനന്ദനങ്ങൾ.

 11. ഓണം എന്ന ഹൃദ്യമനോഹരമായ പൂക്കാലം ഓരോ മലയാളിയുടേയും സ്വപ്നവും, ജീവ സാക്ഷാത്ക്കക്കാരവുമാണ്. അതിെനെക്കുറിച്ച് ഇത്രയും ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. ബാല്യകാലാനുഭവങ്ങൾ എഴുത്തിന് മാറ്റ് കൂട്ടുന്നു.
  സ്നേഹം❤️❤️

 12. പൊന്നോണത്തിന്റെ നന്മകൾ മനസ്സിൽ നിറക്കുന്ന കഴിഞ്ഞുപോയ നല്ല ഓണനാളുകളുടെ സ്മരണ മനസിലുണർത്തുന്ന അതിമനോഹരമായ രചന
  ♥️അഭിനന്ദനങ്ങൾ ♥️

 13. പൂർവകാലങ്ങളിലെ നല്ലോണങ്ങളെ ഈ രോഗ കാലങ്ങളുടെ പശ്ചാത്തലത്തിൽ ഓർത്തെടുത്ത സമഗ്ര മായ ലേഖനം.ശ്രീമതി,
  വിനീത വിജുവിന് ആശംസകൾ.🌹

 14. ഒരു നേരത്തെ അന്നത്തിന് വഴിയില്ലാത്താ, ഓണത്തിന്ന് മാത്രം വയറു നിറച്ചുണ്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്ന് പക്ഷെ ഓണ വിഭവങ്ങൾ വിഷം കലരാത്ത പച്ചക്കറികളെക്കൊണ്ടാണ് ഒരുക്കിയിരുന്നത്. പൂക്കളമാകട്ടെ കെമിക്കൽ വിഷമടിക്കാത്ത
  നല്ല നാടൻ പൂക്കളെ കൊണ്ടും.. അന്നെത്ത സദ്യയുടെ രുചിയും, പൂക്കളത്തിന്റെ വർണ്ണഭംഗിയും , ഇന്നത്തെ മൊബലിൽ വിരൽ തൊട്ടാൽ ഉമ്മറത്തെത്തുന്ന നോൺവെജ് സദ്യകൾക്കും,, മറു നാടൻ പൂക്കളാൽ ഒരുക്കിയ കളത്തിനും കാണില്ല. പഴകാലത്തെയും പുതിയ കാലത്തേയും ഓണ ആഘോഷങ്ങളെ സരള സുവർണ്ണ പദങ്ങളാൽ ഇണക്കി ചേർത്ത ശ്രീമതിവിനീതയുടെഈഓണത്തിന്റെ ഓർമ്മ വരികൾ ഏറെ ഹൃദ്യം. ആസ്വാദ്യകരം. അഭിനന്ദനങ്ങൾ അർഹിക്കുന്നത്.

 15. കാലമിനിയുമുരുളും തിരുവോണങ്ങൾ വന്നു കൊണ്ടേയിരിക്കും എഴുത്ത് തുടരുക. വളരെ നന്നായിട്ടുണ്ട് ആശംസകൾ !

 16. മനോഹരമായ ലേഖനം ഒരു ഓർമപ്പെടുത്തൽ ആണ് ഈ ലേഖനം മാറുന്ന കാലഘട്ടത്തിന്റെ യുവതയോടു

 17. പോന്നോണത്തിന്റെ ഓർമ്മകൾ
  തനിമ ചോരാതെ, മനോഹര ഭാഷയിൽ….

  അഭിനന്ദനങ്ങൾ 🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: